Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സിഎസ്‌കെ ക്യാപ്റ്റനായി റുതുരാജ്, ധോണി വഴിമാറി- ജഡേജക്ക് സംഭവിച്ചത് മറക്കരുത്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് തൊട്ടുമുമ്പ് എല്ലാവരേയും ഞെട്ടിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. നാളെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടാനിരിക്കെ സിഎസ്‌കെ പുതിയ നായകനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തവണ എംഎസ് ധോണിയല്ല സിഎസ്‌കെയെ നയിക്കുന്നത്. പകരം അഭ്യൂഹങ്ങള്‍ ശരിവെക്കുന്ന തരത്തില്‍ റുതുരാജ് ഗെയ്ക് വാദ് സിഎസ്‌കെയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിയിരിക്കുകയാണ്.

ഇന്ത്യന്‍ ടീമില്‍ സജീവമല്ലാത്ത താരമാണെങ്കിലും സിഎസ്‌കെയെ സംബന്ധിച്ച് വലിയ പ്രതീക്ഷയുള്ള താരമാണ് റുതുരാജ്. തുടര്‍ച്ചയായി മികവ് കാട്ടുന്ന റുതുരാജ് ആഭ്യന്തര ക്രിക്കറ്റുകളില്‍ നായക റോളില്‍ തിളങ്ങിയിട്ടുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ സിഎസ്‌കെയെപ്പോലൊരു വമ്പന്‍ ടീമിന്റെ നായകസ്ഥാനത്തേക്ക് റുതുരാജ് എത്തുമ്പോള്‍ വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. അഞ്ച് തവണ ഐപിഎല്ലില്‍ ചാമ്പ്യന്മാരായ ടീമാണ് സിഎസ്‌കെ.

അതുകൊണ്ടുതന്നെ ഈ പാരമ്പര്യം നിലനിര്‍ത്തുകയെന്നതാണ് റുതുരാജിന് മുന്നിലെ പ്രധാന വെല്ലുവിളി. ഇത്തവണ പുതിയ റോളിലാവും താന്‍ കളിക്കുകയെന്നത് ധോണി നേരത്തെ തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചിരുന്നു. ഈ സീസണിലെ ധോണിയുടെ പരിശീലനവും മുന്നൊരുക്കവും കണ്ടപ്പോള്‍ ധോണിക്ക് കീഴില്‍ത്തന്നെയാവും സിഎസ്‌കെ കളിക്കുകയെന്നാണ് എല്ലാവരും കരുതിയിരുന്നത്.

എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് ഇത്തരമൊരു ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്. സിഎസ്‌കെ തന്നെ നായകനെ മാറ്റിയ കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാപ്റ്റന്മാരെ അണിനിരത്തിയുള്ള പുതിയ ചിത്രത്തില്‍ സിഎസ്‌കെ നായകനായി റുതുരാജാണുള്ളത്. സിഎസ്‌കെ പോലൊരു വമ്പന്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോവുക റുതുരാജിന് എളുപ്പമാവില്ല. ധോണി ടീമിലുള്ളപ്പോള്‍ത്തന്നെ റുതുരാജിനെ നായകനായി വളര്‍ത്താനാണ് ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നത്.

എന്നാല്‍ അവസാനമായി ഇത്തരമൊരു മാറ്റത്തിന് സിഎസ്‌കെ ശ്രമിച്ചത് വലിയ ദുരന്തത്തിലാണ് കലാശിച്ചത്. ധോണി ടീമിലുള്ളപ്പോള്‍ത്തന്നെ സിഎസ്‌കെ രവീന്ദ്ര ജഡേജയെ നായകനാക്കിയിരുന്നു. എന്നാല്‍ വലിയ സമ്മര്‍ദ്ദം ജഡേജയെ കീഴടക്കുകയും പ്രകടനം മോശമാവുകയും ടീം 9ാം സ്ഥാനക്കാരായി മാറുകയും ചെയ്തു. സിഎസ്‌കെ ആദ്യമായി പ്ലേ ഓഫ് കാണാത്ത സീസണായി ഇത് മാറുകയും ചെയ്തു. ധോണിയുടെ അനാവശ്യ ഇടപെടല്‍ നായകന്‍ ജഡേജയെ സമ്മര്‍ദ്ദത്തിലാക്കിയെന്ന ആക്ഷേപവും നിലനിന്നിരുന്നു.

ruturaj gaikwad

എന്തായാലും റുതുരാജിന്റെ നായകസ്ഥാനത്തേക്കുള്ള വരവോടെ ഈ സീസണ്‍ ധോണിയുടെ അവസാന സീസണായിരിക്കുമെന്ന് ഉറപ്പായി. വരുന്ന സീസണില്‍ ഉപദേഷ്ടാവിന്റെ റോളിലോ മുഖ്യ പരിശീലകന്റെ റോളിലോ ധോണിയെ പ്രതീക്ഷിക്കാം. ധോണിയുള്ളപ്പോള്‍ റുതുരാജിന് നായകസ്ഥാനം നല്‍കിയാല്‍ താരത്തിനത് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നാണ് സിഎസ്‌കെ ടീം മാനേജ്‌മെന്റും പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക വാര്‍ത്താ കുറിപ്പിലൂടെ ഈ പ്രതീക്ഷ സിഎസ്‌കെ ടീം പങ്കുവെക്കുകയും ചെയ്തു.

'ഐപിഎല്‍ 2024ന് മുന്നോടിയായി എംഎസ് ധോണി റുതുരാജ് ഗെയ്ക് വാദിന് നായകസ്ഥാനം കൈമാറിയിരിക്കുകയാണ്. 2019 മുതല്‍ സിഎസ്‌കെ ടീമിന്റെ നിര്‍ണ്ണായക ഘടകമാണ് റുതുരാജ്. ഈ സമയത്തിനുള്ളില്‍ 52 മത്സരങ്ങള്‍ അവന്‍ ടീമിനായി കളിച്ചു. വരുന്ന സീസണെ ടീം പ്രതീക്ഷയോടെ കാണുന്നു' എന്നാണ് സിഎസ്‌കെ ഔദ്യോഗിക വാര്‍ത്താ കുറിപ്പിലൂടെ പ്രതികരിച്ചത്. സിഎസ്‌കെയ്ക്ക് ഭാവിയിലേക്ക് പ്രതീക്ഷ നല്‍കുന്ന വിശ്വസ്തനായ ഏക താരം റുതുരാജ് മാത്രമാണെന്ന് പറയാം.

എന്നാല്‍ ജഡേജയെപ്പോലെ സമ്മര്‍ദ്ദത്തിനടിമപ്പെട്ട് സ്വന്തം പ്രകടനംകൂടി താരം മോശമാക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. 39.7 ശരാശരിയില്‍ 1797 റണ്‍സാണ് റുതുരാജ് നേടിയത്. ഇതില്‍ 1 സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. നായക റോളില്‍ കളിക്കുമ്പോള്‍ ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ റുതുരാജിന് സാധിക്കാതെ പോയാല്‍ സിഎസ്‌കെ നായകസ്ഥാനത്ത് വലിയ ഭാവി കാണില്ല. എന്തായാലും വലിയ ഉത്തരവാദിത്തമാണ് താരത്തിന് മുന്നിലുള്ളതെന്ന് നിസംശയം പറയാം.

Story first published: Thursday, March 21, 2024, 16:24 [IST]
Other articles published on Mar 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+