Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മുംബൈയുടെ വില്ലന്‍ ബൗച്ചര്‍, മണ്ടന്‍ തീരുമാനങ്ങള്‍ ടീമിനെ തകര്‍ത്തു! അറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഏറ്റവും ശക്തമായ താരനിരയുള്ള ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച മുംബൈയെ ഈ സീസണില്‍ നയിച്ചത് ഹാര്‍ദിക് പാണ്ഡ്യയാണ്. തകര്‍പ്പന്‍ താരനിരയോടെ ഇറങ്ങിയ മുംബൈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. 11 മത്സരം പൂര്‍ത്തിയാവുമ്പോള്‍ വെറും 3 മത്സരമാണ് മുംബൈ ജയിച്ചത്. 8 മത്സരത്തിലും ടീം തോറ്റു.

മുംബൈയുടെ നിരാശപ്പെടുത്തുന്ന പ്രകടനങ്ങള്‍ക്ക് പല കാരണങ്ങളും പറയാമെങ്കിലും ശരിയായ വില്ലന്‍ പരിശീലകന്‍ മാര്‍ക്ക് ബൗച്ചറാണെന്ന പറയാം. മഹേല ജയവര്‍ധനക്ക് കീഴില്‍ കളിച്ചപ്പോള്‍ കിരീടത്തിലേക്കെത്താനായിരുന്നില്ലെങ്കിലും ഒത്തിണക്കമുള്ള നിരയായി കളിക്കാന്‍ മുംബൈക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ ബൗച്ചര്‍ പരിശീലകസ്ഥാനം ഏറ്റെടുത്തത് മുതല്‍ മുംബൈ നിര തകര്‍ന്നടിയുകയാണ്. ടീമിന്റെ നിലവാരം തന്നെ നഷ്ടമായിരിക്കുകയാണ് പറയാം.

ബൗച്ചര്‍ പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷം കറെന്‍ പൊള്ളാര്‍ഡിനെ ടീമില്‍ നിലനിര്‍ത്താന്‍ വലിയ താല്‍പര്യം കാട്ടിയില്ല. ഇതോടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചതും മുംബൈയുടെ ബാറ്റിങ് പരിശീലകന്റെ റോളിലെത്തുന്നതും. പൊള്ളാര്‍ഡിനെ നിര്‍ബന്ധിച്ച് വിരമിപ്പിക്കുകയായിരുന്നുവെന്ന് പറയാം. ഇതിന് ശേഷം പൊള്ളാര്‍ഡ് കാരിബീയന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചിരുന്നു. അമേരിക്കന്‍ ലീഗിലും പൊള്ളാര്‍ഡ് പങ്കെടുത്തിരുന്നു.

എന്നാല്‍ ബൗച്ചറിന് മുംബൈയില്‍ പൊള്ളാര്‍ഡിനെ ഫിനിഷറാക്കാന്‍ താല്‍പര്യമില്ലായിരുന്നു. രോഹിത് ശര്‍മയോട് പൊരുത്തപ്പെട്ട് പോകാന്‍ ആദ്യ സമയം മുതല്‍ ബൗച്ചറിന് സാധിച്ചിരുന്നു. അതുകൊണ്ടാണ് അവസാന മിനി ലേലത്തില്‍ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുന്നതിനെക്കുറിച്ച് ബൗച്ചര്‍ ആലോചിച്ചത്. ഇതിന്റെ ഭാഗമായി രോഹിത്തിനെ ഒതുക്കാന്‍ ഹാര്‍ദിക് പാണ്ഡ്യയെ ടീമിലെത്തിക്കാന്‍ കരുക്കള്‍ നീക്കിയത് ബൗച്ചറാണ്.

mumbai indians

രോഹിത് ശര്‍മയോട് വേണ്ടത്ര ചര്‍ച്ച ചെയ്യാതെ നായകസ്ഥാനത്ത് നിന്ന് അദ്ദേഹത്തെ ഇറക്കി ഹാര്‍ദിക് പാണ്ഡ്യയെ എത്തിച്ചതിന് പിന്നില്‍ ബൗച്ചറുടെ കുബുദ്ധിയാണ്. രോഹിത് ശര്‍മ വലിയ പ്രതീക്ഷവെച്ച ഓള്‍റൗണ്ടറാണ് കാമറൂണ്‍ ഗ്രീന്‍. മുംബൈക്കായി ഭേദപ്പെട്ട പ്രകടനം താരം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഹാര്‍ദിക്കിനെ കൊണ്ടുവരാന്‍ ഗ്രീനിനെ ഒഴിവാക്കാമെന്നത് ബൗച്ചറുടെ തീരുമാനമായിരുന്നു. ഇതിന്റെ ഫലം ഈ സീസണില്‍ മുംബൈ ടീം അനുഭവിച്ചറിഞ്ഞു.

ടീമിനുള്ളില്‍ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ ബൗച്ചര്‍ ഒന്നും ചെയ്തില്ലെന്നതാണ് വസ്തുത. രോഹിത്തും ഹാര്‍ദിക്കും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പരിശീലകനെന്ന നിലയില്‍ ബൗച്ചറുടെ ഇടപെടല്‍ പ്രതീക്ഷിച്ചെങ്കിലും ഇതുണ്ടായില്ല. ഹാര്‍ദിക്കും തിലക് വര്‍മയും തമ്മില്‍ വാക്കേറ്റമുണ്ടായെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് പരിഹരിക്കാന്‍ ബൗച്ചര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ടീമിനുള്ളിലെ സാഹചര്യങ്ങളില്‍ നിന്ന് വ്യക്തം.

നിലവില്‍ മുംബൈ ടീം രണ്ട് ഗ്രൂപ്പുകളായാണ് മുന്നോട്ട് പോകുന്നത്. ഇതിന് പരിഹാരം കാണുക പ്രയാസമാണ്. ഈ സീസണിന് ശേഷം മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. മുംബൈ ടീമിലെ പ്രശ്‌നങ്ങള്‍ കാരണം പല താരങ്ങളും ടീം വിടാന്‍ സാധ്യതയുണ്ട്. രോഹിത് ശര്‍ മുംബൈ വിട്ടാല്‍ ടീമിനെതിരേ കൂടുതല്‍ ആരാധക വിമര്‍ശനം ഉണ്ടായേക്കും. ടീമിന്റെ താരമൂല്യത്തേയും അത് പ്രതികൂലമായി ബാധിക്കാനാണ് സാധ്യത.

അതുകൊണ്ടുതന്നെ മെഗാ ലേലത്തിന് മുമ്പ് രോഹിത്തുമായി സംസാരിച്ച് ധാരണയിലേക്കെത്തണം. ബൗച്ചര്‍ പരിശീലകനായിരിക്കുമ്പോള്‍ അത് എളുപ്പമല്ല. സൂര്യകുമാര്‍ യാദവും ജസ്പ്രീത് ബുംറയും ടീം വിടാന്‍ താല്‍പര്യം കാട്ടാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മെഗാ ലേലത്തിന് മുമ്പ് മുംബൈ ബൗച്ചറെ ഒഴിവാക്കുന്നതാണ് നല്ലത്. അല്‍പ്പം കൂടി അനുഭവസമ്പത്തുള്ള പരിശീലകനെ കൊണ്ടുവന്ന് മുംബൈയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. അല്ലാത്ത പക്ഷം മുംബൈ വലിയ പ്രതിസന്ധയിലേക്ക് പോയേക്കും.

Story first published: Saturday, May 4, 2024, 14:53 [IST]
Other articles published on May 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+