For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സിഎസ്‌കെയ്ക്കു പിഴയ്ക്കുന്നതെവിടെ? കുഴപ്പം ഒന്നും രണ്ടുമല്ല! ഇവയ്ക്കു ഉത്തരം വേണം

നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഈ ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം ഇനിയും പുറത്തടുക്കാനായിട്ടില്ല. ചില മല്‍സരങ്ങളില്‍ ഉജ്ജ്വല പ്രകടനം നടത്തിയ സിഎസ്‌കെ ബാക്കിയുള്ളവയില്‍ നിരാശപ്പെടുത്തുകയും ചെയ്തു. ഇതിഹാസ താരം എംഎസ് ധോണി നായകസ്ഥാനമൊഴിഞ്ഞതല്ല യഥാര്‍ഥത്തില്‍ സിഎസ്‌കെയ്ക്കു തിരിച്ചടിയടിയാവുന്നത്. മറ്റു ചില കാര്യങ്ങളാണ് അവരെ ശരിക്കും പിന്നോട്ടടിപ്പിക്കുന്നത്. അവയ്ക്കു ഉത്തരം കിട്ടാതെ പുതിയ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനു ടീമിനെ വിജയങ്ങളിലേക്കു നയിക്കുക കടുപ്പം തന്നെയാണ്.

സീസണ്‍ പകുതിയിലെത്തി നില്‍ക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തുണ്ടെങ്കിലും സിഎസ്‌കെയുടെ ഈ പൊസിഷന്‍ സേഫല്ല. കാരണം മൂന്നു മുതല്‍ അഞ്ചുവരെ സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്കെല്ലാം എട്ടു പോയിന്റ് വീതമാണുള്ളത്. അതുകൊണ്ടു തന്നെ സീസണിലെ ഇനിയുള്ള മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്താനായില്ലെങ്കില്‍ സിഎസ്‌കെ പ്ലേഓഫ് പോലുമെത്താതെ പുറത്താവാനും സാധ്യതയുണ്ട്. ഏഴു മല്‍സരങ്ങളില്‍ നാലെണ്ണത്തിലാണ് അവര്‍ക്കു ജയിക്കാനായത്. ശേഷിച്ച മൂന്നെണ്ണത്തില്‍ തോല്‍വി രുചിക്കുകയും ചെയ്തു.

DHONI- RUTURAJ

ചില പ്രശ്‌നങ്ങള്‍ക്കു എത്രയും പെട്ടെന്നു സിഎസ്‌കെ പരിഹാരം കണ്ടെത്തേണ്ടത് ആവശ്യമാണ്. അതിനു സാധിക്കാതെ പോയാല്‍ ആറാം ഐപിഎല്‍ ട്രോഫിയെന്ന സ്വപ്‌നം അവര്‍ക്കു മറക്കാം. എന്തൊക്കെയാണ് ചെന്നൈ ടീമിന്റെ പ്രധാനപ്പെട്ട തലവേദനകളെന്നു നമുക്കു നോക്കാം. ആദ്യത്തെ പ്രശ്‌നം ന്യൂസിലാന്‍ഡിന്റെ യുവ ഓപ്പണര്‍ രചിന്‍ രവീന്ദ്രയുടെ മോശം ഫോമാണ്. ആദ്യ രണ്ടു കളിയില്‍ 83 റണ്‍സോടെ കന്നി ഐപിഎല്‍ സീസണില്‍ താരം ഗംഭീരമായി തുടങ്ങിയിരുന്നു. അതിനു ശേഷം രചിന്റെ ഗ്രാഫ് നേരെ താഴേക്കു പോയിരിക്കുകയാണ്.

അവസാനം കളിച്ച അഞ്ചു മല്‍സരങ്ങളില്‍ വെറും 50 റണ്‍സ് മാത്രമേ ഇടംകൈയന്‍ ബാറ്റര്‍ക്കു നേടാനായിട്ടുള്ളൂ. ഇപ്പോഴാണ് മറ്റൊരു ന്യൂസിലാന്‍ഡ് താരമായ ഡെവന്‍ കോണ്‍വേയുടെ അഭാവം സിഎസ്‌കെ ശരിക്കുമറിഞ്ഞത്. പരിക്കു കാരണം അദ്ദേഹം പുറത്തായതോടെയാണ് രചിനു ഓപ്പണിങിലേക്കു നറുക്കുവീണത്. പക്ഷെ തന്റെ പ്രതിഭയോടു നീതി പുലര്‍ത്തുന്ന പ്രകടനം നടത്താന്‍ താരത്തിനായിട്ടില്ല. രചിനു പകരം മറ്റൊരാളെ ഓപ്പണിങിലേക്കു കൊണ്ടുവരുന്നതിനെക്കുറിച്ച് സിഎസ്‌കെ ഗൗരവമായി തന്നെ ആലോചിക്കേണ്ടതായി വരും.

സിഎസ്‌കെയുടെ രണ്ടാമത്തെ പ്രശ്‌നം പേസര്‍ ദീപക് ചാഹറുടെ ഫ്‌ളോപ്പ് ഷോയാണ്. നേരത്തേ പവര്‍പ്ലേയില്‍ സിഎസ്‌കെ ബൗളിങിലെ കുന്തമുനയായിരുന്നു അദ്ദേഹം. പക്ഷെ ഈ സീസണില്‍ താരം നനഞ്ഞ പടക്കമായതോടെ പലപ്പോഴും തുടക്കത്തില്‍ വിക്കറ്റുകളെടുക്കാന്‍ ചെന്നൈ പാടുപെട്ടു. അഞ്ചു മല്‍സരങ്ങളില്‍ കളിച്ച ചാഹറിനു വീഴ്ത്താനായത് വെറും നാലു വിക്കറ്റുകള്‍ മാത്രമാണ്.

CSK

ഇത്തരമൊരു ശരാശിക്കും താഴെയുള്ള പ്രകടനമല്ല താരത്തില്‍ നിന്നും ടീം പ്രതീക്ഷിക്കുന്നത്. സിഎസ്‌കെ ബൗളിങിനു ചുക്കാന്‍ പിടിക്കേണ്ടയാളാണ് ചാഹര്‍. എത്രയും വേഗത്തില്‍ അദ്ദേഹം ബൗളിങിലെ താളം വീണ്ടെടുക്കുകയും വിക്കറ്റുകളെടുക്കാന്‍ തുടങ്ങുകയും ചെയ്തില്ലെങ്കില്‍ സിഎസ്‌കെ ടീം കുഴപ്പത്തിലാവുമെന്ന കാര്യമുറപ്പാണ്.

സിഎസ്‌കെയെ വലയ്ക്കുന്ന മൂന്നാമത്തെ പ്രശ്‌നം മോശം ഫീല്‍ഡിങാണ്. മുന്‍ സീസണുകളില്‍ ഫീല്‍ഡിങില്‍ മികച്ച നിലവാരം പുലര്‍ത്തിയ ടീമാണ് അവര്‍. പക്ഷെ ഇത്തവണ ഇതിനകം കളിച്ച മല്‍സരങ്ങളില്‍ ഫീല്‍ഡിങില്‍ പല പിഴവുകളും സിഎസ്‌കെയുടെ ഭാഗത്തു നിന്നും കാണാന്‍ സാധിച്ചിരുന്നു. ചില ക്യാച്ചുകളും അവരുടെ കൈകളില്‍ നിന്നും വഴുതിപ്പോയി. ഇനിയുള്ള മല്‍സരങ്ങളില്‍ ഫീല്‍ഡിങില്‍ കൂടുതല്‍ മികവുറ്റ പ്രകടനം പുറത്തെടുത്തെങ്കില്‍ മാത്രമേ സിഎസ്‌കെയ്ക്കു മുന്നേറാന്‍ സാധിക്കുകയുള്ളൂ.

ന്യൂസിലാന്‍ഡിന്റെ വമ്പനടിക്കാരനായ ബാറ്ററും ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ മിച്ചെല്‍ സാന്റ്‌നറുടെ സേവനം പ്രയോജനപ്പെടുത്തുന്നില്ലെന്നതാണ് സിഎസ്‌കെയുടെ മറ്റൊരു പ്രശ്‌നം. തനിച്ചു മല്‍സരവിധി നിര്‍ണയിക്കാന്‍ മിടുക്കുള്ള മാച്ച് വിന്നര്‍മാരില്‍ ഒരാളാണ് സാന്റ്‌നര്‍. എന്നിട്ടും ഈ സീസണില്‍ ഒരു മല്‍സരത്തില്‍പ്പോലും അദ്ദേഹത്തെ സിഎസ്‌കെ കളിപ്പിച്ചിട്ടില്ല. സാന്റ്‌നറെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടുവരുന്നതിനെക്കുറിച്ച് സിഎസ്‌കെ ഗൗരവമായി തന്നെ ആലോചിക്കേണ്ടതുണ്ട്. അതു ടീമിനെ കൂടുതല്‍ സന്തുലിതമാക്കുകയും ബാറ്റിങിനു ആഴം വര്‍ധിപ്പിക്കുകയും ചെയ്യും.

Story first published: Saturday, April 20, 2024, 16:31 [IST]
Other articles published on Apr 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+