Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സഞ്ജു വേണോ?, ടി20 ലോകകപ്പില്‍ ആരാവണം ഇന്ത്യയുടെ കീപ്പര്‍? തിരഞ്ഞെടുത്ത് ലാറ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ടി20 ലോകകപ്പ് വരാനിരിക്കെ ഐപിഎല്ലിലെ താരങ്ങളുടെ പ്രകടനത്തെ സസൂഷ്മം വീക്ഷിക്കുകയാണ് സെലക്ടര്‍മാര്‍. ഇന്ത്യന്‍ ടി20 ലോകകപ്പ് ടീമിനെ മെയ് 1ന് പ്രഖ്യാപിക്കുമെന്നാണ് നിലവിലെ വിവരം. ഇതിന് മുമ്പ് ചില സുപ്രധാന കാര്യങ്ങള്‍ക്കുള്ള ഉത്തരം ടീം മാനേജ്‌മെന്റ് കണ്ടെത്തേണ്ടതായുണ്ട്. അതില്‍ പ്രധാനപ്പെട്ടത് വിക്കറ്റ് കീപ്പറായി ആരെന്നതാണ്.

റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ദ്രുവ് ജുറേല്‍ എന്നിവരെല്ലാം ഈ സ്ഥാനം നോട്ടമിടുന്നവരാണ്. നിലവില്‍ ഏറ്റവും കടുത്ത മത്സരം നടക്കുന്നത് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായാണെന്ന് പറയാം. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ആവേണ്ടത് ആരാണ്?.

ഇപ്പോഴിതാ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ്. റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരെയാണ് ഇന്ത്യ വിക്കറ്റ് കീപ്പറാക്കേണ്ടതെന്നാണ് ലാറ പറയുന്നത്.

'സഞ്ജു സാംസണും റിഷഭ് പന്തും തമ്മിലാണ് മത്സരം നടക്കുന്നതെന്ന് ഉറപ്പാണ്. രണ്ട് പേരും ടി20 ലോകകപ്പ് കളിക്കാന്‍ യോഗ്യരാണ്. രണ്ട് പേര്‍ക്കും മധ്യനിരയില്‍ കളിക്കാനാവുമെന്നതിനാല്‍ ഇവരെ ടി20 ലോകകപ്പിലേക്ക് പരിഗണിക്കാവുന്നതാണ്.

സഞ്ജുവിനെ ഓപ്പണറായും പരിഗണിക്കാം. ഏത് ബാറ്റിങ് പൊസിഷനിലും അവന് അനായാസം കളിക്കാനാവും. ഇരുവരും ഏറ്റവും മികച്ചതാണ് ഇതുവരെ ചെയ്തുകൊണ്ടിരിക്കുന്നത്' ലാറ പറഞ്ഞു.

സഞ്ജു രാജസ്ഥാന്‍ റോയല്‍സിന്റേയും റിഷഭ് ഡല്‍ഹിയുടെയും നായകനാണ്. സഞ്ജു സാംസണ്‍ മൂന്നാം നമ്പറിലാണ് രാജസ്ഥാനായി കളിക്കുന്നത്. മുന്നില്‍ നിന്ന് നയിക്കുന്ന സഞ്ജു രണ്ട് അര്‍ധ സെഞ്ച്വറികളും ഇതിനോടകം നേടിക്കഴിഞ്ഞു. റണ്‍സ് പിന്തുടരുമ്പോഴടക്കം മികവ് കാട്ടാന്‍ സഞ്ജുവിന് സാധിക്കുന്നു. കൂടാതെ ടീമിനെ വിജയത്തിലേക്കെത്തിക്കുന്നതിലും സഞ്ജു കൈയടി നേടുന്നു. അതേ സമയം റിഷഭിന് കീഴില്‍ ഡല്‍ഹി നിരാശപ്പെടുത്തുകയാണ്.

rishabh pant

2 അര്‍ധ സെഞ്ച്വറി നേടാന്‍ റിഷഭിന് സാധിച്ചെങ്കിലും ടീമിനത് വലിയ ഗുണം ചെയ്തില്ല. റിഷഭ് മധ്യനിരയില്‍ കളിച്ച് മികവ് തെളിയിക്കാന്‍ ശേഷിയുള്ളവനാണ്. എന്നാല്‍ സഞ്ജുവിന് ഈ മികവ് അവകാശപ്പെടാനാവില്ല. സഞ്ജുവിന് കൂടുതല്‍ തിളങ്ങാനാവുക ടോപ് ഓഡറിലാണ്. പ്രധാനമായും മൂന്നാം നമ്പറിലാണ് സഞ്ജുവിന് ശോഭിക്കാനാവുക. എന്നാല്‍ മധ്യനിരയില്‍ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമല്ലെന്നതാണ് വസ്തുത.

മധ്യനിരയില്‍ സഞ്ജു ടി20 കളിച്ചപ്പോഴൊന്നും കാര്യമായ പ്രകടനം കാഴ്ചവെച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ റോളിലേക്ക് സഞ്ജുവിനെ പരിഗണിച്ചാല്‍ അത് സാഹസമായിരിക്കും. ജിതേഷ് ശര്‍മയില്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ചിരുന്നു. എന്നാല്‍ പഞ്ചാബ് കിങ്‌സിനൊപ്പം ജിതേഷ് നിരാശപ്പെടുത്തുകയാണ്. പ്രതീക്ഷിച്ചപോലെ വലിയ സ്‌കോര്‍ നേടാന്‍ ജിതേഷിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമില്‍ നിന്ന് ജിതേഷ് തഴയപ്പെടാനാണ് സാധ്യത കൂടുതല്‍.

കെ എല്‍ രാഹുല്‍ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകനായ രാഹുലിന് അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ രാഹുലിനെ ടി20 ലോകകപ്പിലേക്ക് പരിഗണിച്ചേക്കില്ല. ടോപ് ഓഡറില്‍ ഇന്ത്യക്ക് മികച്ച താരങ്ങളെ കാണാനാവും.

അതുകൊണ്ടുതന്നെ രാഹുലിനെപ്പോലെ മെല്ലപ്പോക്ക് ബാറ്റിങ് നടത്തുന്ന താരത്തെ ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിച്ചേക്കില്ല. ഇഷാന്‍ കിഷന്റേയും പ്രശ്‌നം ടോപ് ഓഡര്‍ ബാറ്റ്‌സ്മാനാണെന്നതാണ്.

ഓപ്പണര്‍ റോളില്‍ കളിക്കാന്‍ ശേഷിയുള്ള ഇഷാന് മധ്യനിരയില്‍ കാര്യമായി ശോഭിക്കാനായേക്കില്ല. അതുകൊണ്ടുതന്നെ ഇന്ത്യ അദ്ദേഹത്തെ തഴയാനുള്ള സാധ്യതയാണ് കൂടുതല്‍. ദ്രുവ് ജുറേല്‍ യുവതാരമാണ്. ഇനിയും അവസരങ്ങള്‍ താരത്തെ കാത്തിരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ സഞ്ജുവിനും റിഷഭിനുമാണ് ഇന്ത്യ മുന്‍തൂക്കം നല്‍കുന്നത്. എന്നാല്‍ അന്തിമ തീരുമാനം എന്തായിരിക്കുമെന്നത് കാത്തിരുന്ന് കണ്ടറിയണം.

Story first published: Wednesday, April 10, 2024, 11:01 [IST]
Other articles published on Apr 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+