For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: പ്രതിഭയുള്ളവന്‍, പക്ഷെ പൃഥ്വിയില്‍ വലിയ പ്രതീക്ഷയില്ല! കാരണം ഹോഗ് പറയുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി ഇന്ന് ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇത്തവണത്തെ ഐപിഎല്‍ സീസണും പല താരങ്ങളുടേയും കരിയറില്‍ വഴിത്തിരിവ് സൃഷ്ടിക്കും. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള പല താരങ്ങള്‍ക്കും മികവ് കാട്ടി ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള അവസരം ഐപിഎല്ലിലൂടെ ലഭിക്കുന്നു.

ഇന്ത്യന്‍ താരങ്ങളില്‍ ഇത്തരത്തില്‍ പ്രതിഭയുള്ള പല താരങ്ങള്‍ക്കും തിരിച്ചുവരവിനുള്ള വഴിയാണ് ഇത്തവണത്തെ ഐപിഎല്ലിലൂടെ ലഭിക്കുന്നത്. ഇതിലൊരാളാണ് പൃഥ്വി ഷാ. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച നായകനാണ് പൃഥ്വി ഷാ. ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റില്‍ത്തന്നെ സെഞ്ച്വറി നേടിയ താരമാണ് പൃഥ്വി ഷാ. എന്നാല്‍ ഇടക്ക് ഒരു വര്‍ഷത്തെ വിലക്ക് നേരിടുകയും പിന്നാലെ ഫിറ്റ്‌നസ് നഷ്ടപ്പെടുകയും ചെയ്തത് പൃഥ്വിയുടെ കരിയറില്‍ വലിയ തിരിച്ചടിയായി.

ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമായ പൃഥ്വി ഇപ്പോള്‍ മടങ്ങിവരവിന് തയ്യാറെടുക്കുകയാണ്. ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ് പൃഥ്വി ഷായുള്ളത്. ഓപ്പണര്‍ തകര്‍പ്പന്‍ പ്രകടനത്തോടെ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. എന്നാല്‍ പൃഥ്വിയില്‍ വലിയ പ്രതീക്ഷയില്ലെന്നും അവസരം മുതലാക്കാത്തവനാണെന്നും വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. 'പോണ്ടിങ് ആദ്യം ശ്രദ്ധിക്കേണ്ടത് പൃഥ്വി ഷായുടെ ഫോമാണ്.

നിലവില്‍ അവന്‍ പ്രതീക്ഷകള്‍ക്കൊപ്പം ഉയരുന്നില്ല. അവന്റെ ആത്മവിശ്വാസമുയര്‍ത്തണം. എന്താണോ ടീമിന് ആവശ്യം അതിനനുസരിച്ച് അവന്റെ പ്രകടനം ഉയര്‍ത്തേണ്ടതായുണ്ട്. ആദ്യത്തെ ആറ് ഓവറിലെ പൃഥ്വിയുടെ ബാറ്റിങ് സംബന്ധിച്ച് കൃത്യമായി പറയണം. അവന് പവര്‍പ്ലേ മുതലാക്കാനായാല്‍ മധ്യനിരക്ക് അനായാസം റണ്‍സുയര്‍ത്താന്‍ സാധിക്കും' ബ്രാഡ് ഹോഗ് പറയുന്നു. ആഭ്യന്തര ക്രിക്കറ്റിലും സ്ഥിരതയോടെ കളിക്കാന്‍ പൃഥ്വിക്ക് സാധിക്കുന്നില്ല.

prithvi shaw

ഡല്‍ഹിക്കായി ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും മാച്ച് വിന്നറായി മാറാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. മിനി ലേലത്തില്‍ പൃഥ്വിയെ ഡല്‍ഹി ചേര്‍ത്ത് പിടിക്കുകയാണ് ചെയ്തത്. ഇതിനോട് പ്രകടനംകൊണ്ട് നീതികാട്ടാന്‍ പൃഥ്വി ഷാക്ക് സാധിക്കുന്നില്ല. പൃഥ്വിക്ക് മികച്ച തുടക്കം നല്‍കാനായാല്‍ ഡല്‍ഹിക്ക് അത് മികച്ച സ്‌കോറിലേക്കുയരാന്‍ സഹായകരമാവും. പല മത്സരങ്ങളിലും ഡല്‍ഹിക്കായി പവര്‍പ്ലേയില്‍ കസറാന്‍ പൃഥ്വിക്ക് സാധിക്കുന്നുണ്ട്.

ഇത്തവണ ഡല്‍ഹി കന്നി കിരീടമാണ് സ്വപ്‌നം കാണുന്നത്. റിഷഭ് പന്ത് നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. എന്നാല്‍ ഡല്‍ഹി കിരീടത്തിലേക്കെത്താന്‍ സാധ്യത കുറവാണെന്ന് പറയാം. റിഷഭ് പന്ത് പരിക്കിന്റെ വലിയ ഇടവേളക്ക് ശേഷമാണ് തിരിച്ചുവരുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ പ്രകടനം എങ്ങനെയാവുമെന്ന് പറയാനാവില്ല. പൃഥ്വി ഷായെ വിശ്വസിക്കാനാവില്ല. ഡേവിഡ് വാര്‍ണറുടെ പ്രകടനം കണ്ടറിയണം.

ഷായ് ഹോപ്പ്, യാഷ് ദൂല്‍, അഭിഷേക് പോറല്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരില്‍ നിന്നും വമ്പന്‍ പ്രകടനം പ്രതീക്ഷിക്കാനാവില്ല. മിച്ചല്‍ മാര്‍ഷ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കുന്നു. ടീമിന്റെ പേസ് നിരയും മോശമല്ല. ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്, ആന്റിച്ച് നോക്കിയേ, ജൈ റിച്ചാര്‍ഡ്‌സന്‍, മുകേഷ് കുമാര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന പേസ് ബൗളിങ് നിര കസറാന്‍ കഴിവുള്ളവരുടേതാണ്. എന്നാല്‍ എതിരാളികളെ ഞെട്ടിക്കാന്‍ സാധിക്കുന്ന ആരാണ് ഉള്ളതെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്.

ഡല്‍ഹി സംതുലിതമായ താരനിരയാണ്. ഒത്തിണക്കത്തോടെ കളിച്ചാല്‍ കപ്പിലേക്കെത്താന്‍ സാധിക്കും. പരിശീലകന്‍ റിക്കി പോണ്ടിങ്ങിന് അതിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. എന്തായാലും മികച്ച പോരാട്ടം ഡല്‍ഹിക്ക് പുറത്തെടുക്കാനാവുമെന്ന് പ്രതീക്ഷിക്കാം.

Story first published: Friday, March 22, 2024, 14:23 [IST]
Other articles published on Mar 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+