For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സഞ്ജുവിനും രാജസ്ഥാനും തിരിച്ചടി, സൂപ്പര്‍ താരം ടീം വിട്ടു! കൂടുമാറ്റം ശത്രു പക്ഷത്തേക്ക്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ വരാനിരിക്കെ ടീമുകള്‍ അണിയറയില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ്. അവസാന സീസണില്‍ കൈവിട്ട കപ്പ് തിരിച്ചുപിടിക്കാന്‍ തന്ത്രമൊരുക്കുകയാണ് ടീമുകള്‍. ഇപ്പോഴിതാ പുതിയ സീസണ്‍ വരാനിരിക്കെ രാജസ്ഥാന്‍ റോയല്‍സിന് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ടീമിലെ പ്രധാന പരിശീലകരിലൊരാളായ ലസിത് മലിംഗ രാജസ്ഥാന്‍ റോയല്‍സ് വിട്ടിരിക്കുകയാണ്. അവസാന സീസണില്‍ രാജസ്ഥാന്റെ ബൗളിങ് പരിശീലകനായിരുന്നു മലിംഗ.

ഇത്തവണ രാജസ്ഥാന് തന്ത്രമോതാന്‍ മലിംഗയുണ്ടാവില്ല. തന്റെ മുന്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് പരിശീലകനായി മലിംഗ പോകുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈക്ക് അവസാന സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ബൗളിങ് നിരയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. അതുകൊണ്ടുതന്നെ ബൗളിങ് പരിശീലകനായിരുന്ന ഷെയ്ന്‍ ബോണ്ടിനെ മുംബൈ ഒഴിവാക്കിയിരിക്കുകയാണ്.

ഈ സ്ഥാനത്തേക്ക് മലിംഗയെ എത്തിക്കാനാണ് മുംബൈയുടെ പദ്ധതി. മുംബൈയുടെ കിരീട നേട്ടങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് മലിംഗ. മിന്നല്‍ യോര്‍ക്കറുകളിലൂടെയും ഷോര്‍ട്ട് ബോളുകളിലൂടെയുമെല്ലാം ബാറ്റ്‌സ്മാനെ പ്രയാസപ്പെടുത്തുന്ന മലിംഗയുടെ വരവ് മുംബൈക്ക് വലിയ കരുത്തായേക്കും. അതേ സമയം രാജസ്ഥാനെ സംബന്ധിച്ച് മലിംഗയുടെ അഭാവം വലിയ തിരിച്ചടിയാണ്. അവസാന സീസണില്‍ രാജസ്ഥാന് പ്ലേ ഓഫിലെത്താനായിരുന്നില്ല.

എന്നാല്‍ ബൗളര്‍മാര്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. മലിംഗയുടെ ഇംപാക്ട് വ്യക്തമാക്കുന്ന പ്രകടനമാണ് രാജസ്ഥാന്‍ കാഴ്ചവെച്ചത്. ഒന്ന് രണ്ട് വര്‍ഷം കൂടി മലിംഗ രാജസ്ഥാനൊപ്പമുണ്ടായിരുന്നെങ്കില്‍ ടീമിനത് കൂടുതല്‍ കരുത്താകുമായിരുന്നു. എന്നാല്‍ മലിംഗ ഒരു വര്‍ഷത്തിന് ശേഷം ടീം വിട്ടത് രാജസ്ഥാനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണെന്ന് തന്നെ പറയാം. സഞ്ജു സാംസണിനെ സംബന്ധിച്ച് വരുന്ന ഐപിഎല്‍ സീസണ്‍ വളരെ നിര്‍ണ്ണായകമാണ്.

lasith malinga

നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് സഞ്ജുവുള്ളത്. അതുകൊണ്ടുതന്നെ അടുത്ത സീസണില്‍ രാജസ്ഥാനൊപ്പം കസറി ദേശീയ ടീമിലേക്ക് തിരിച്ചുവരാമെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹം. അടുത്ത സീസണിലും ടീമിനെ പ്ലേ ഓഫിലെത്തിക്കാന്‍ സഞ്ജുവിന് സാധിക്കാതെ പോയാല്‍ താരത്തിന്റെ ക്യാപ്റ്റന്‍സിയടക്കം തെറിച്ചേക്കും. ഇക്കാരണത്താല്‍ത്തന്നെ സഞ്ജുവിനെ സംബന്ധിച്ച് വരുന്ന സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടത് അത്യാവശ്യമാണ്.

മുംബൈ ഇന്ത്യന്‍സിനും അടുത്ത സീസണില്‍ കപ്പ് നേടേണ്ടത് അഭിമാന പ്രശ്‌നമാണ്. മുംബൈയുടെ അഞ്ച് ഐപിഎല്‍ കിരീടമെന്ന റെക്കോഡിനൊപ്പമെത്താന്‍ അവസാന സീസണോടെ സിഎസ്‌കെയ്ക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വരുന്ന സീസണില്‍ കിരീടം നേടി വീണ്ടും കിരീട നേട്ടക്കാരില്‍ മുന്നിലെത്താനാവും മുംബൈ പദ്ധതിയിടുന്നത്. ജസ്പ്രീത് ബുംറ ഇത്തവണ തിരിച്ചെത്തുന്നത് മുംബൈക്ക് കരുത്താവും. ജോഫ്രാ ആര്‍ച്ചര്‍ പരിക്കിന്റെ പിടിയിലാണ്.

അതുകൊണ്ടുതന്നെ ആര്‍ച്ചറെ മുംബൈ ഒഴിവാക്കിയേക്കും. മുംബൈയുടെ ബൗളിങ് നിരയില്‍ വലിയൊരു ഉടച്ചുവാര്‍ക്കലിന് സമയമായിട്ടുണ്ട്. മലിംഗയുണ്ടെങ്കില്‍ ബൗളിങ് നിര വേഗത്തില്‍ ശക്തമാക്കാന്‍ മുംബൈക്ക് സാധിക്കുമെന്നുറപ്പ്. അനുഭവസമ്പന്നനായ പേസറാണ് മലിംഗ. ടി20യില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയുള്ള മലിംഗ ഡെത്തോവറില്‍ എതിരാളികളുടെ പേടി സ്വപ്‌നമായിരുന്നു. അതുകൊണ്ടുതന്നെ മലിംഗ മുംബൈയിലേക്കെത്തുന്നത് എതിര്‍ ടീമുകളെ ഭയപ്പെടുത്തുന്ന കാര്യമാണ്.

സഞ്ജു സാംസണിനെ രാജസ്ഥാന്‍ നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും അടുത്ത വര്‍ഷം കൂടി തുടരുമെന്നുറപ്പായിരിക്കുകയാണ്. സഞ്ജുവിന് പകരം ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറെ രാജസ്ഥാന്‍ നായകനാക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ബട്‌ലര്‍ക്ക് കീഴില്‍ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് തീര്‍ത്തും നിരാശപ്പെടുത്തുകയാണ്.

ബട്‌ലറെക്കാള്‍ സഞ്ജുവിന് ആരാധക പിന്തുണയുണ്ടെന്നതും പരിഗണിക്കുമ്പോള്‍ സഞ്ജു തന്നെ രാജസ്ഥാന്‍ നായകനായി തുടര്‍ന്നേക്കും. നിലവില്‍ കേരളത്തിനൊപ്പം സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കുന്ന സഞ്ജു മികച്ച പ്രകടനത്തോടെ കൈയടിയും നേടുന്നു.

Story first published: Sunday, October 22, 2023, 10:58 [IST]
Other articles published on Oct 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+