Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സിഎസ്‌കെയ്ക്ക് എട്ടിന്റെ പണി, സൂപ്പര്‍ ഓപ്പണര്‍ ആദ്യ പാദം കളിക്കില്ല- പകരമാര്?

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ഈ മാസം 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടാന്‍ പോവുകയാണ്. എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ഇത്തവണ ധോണിയുടെ അവസാന സീസണായിരിക്കുമെന്ന അഭ്യൂഹമുണ്ട്. അതുകൊണ്ടുതന്നെ സിഎസ്‌കെ കപ്പടിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതല്‍.

എന്നാല്‍ 17ാം സീസണ്‍ പടിവാതുക്കല്‍ നില്‍ക്കവെ സിഎസ്‌കെയ്ക്ക് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. സൂപ്പര്‍ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേക്ക് പരിക്കേറ്റതിനാല്‍ ആദ്യ പാദ മത്സരങ്ങള്‍ നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെ വന്നാല്‍ സിഎസ്‌കെയ്ക്കത് വലിയ തിരിച്ചടിയായിരിക്കും. ഐപിഎല്ലില്‍ ഏറ്റവും സ്ഥിരതയുള്ള ഓപ്പണിങ് കൂട്ടുകെട്ടുകളിലൊന്നാണ് റുതുരാജ് ഗെയ്ക് വാദും ഡെവോണ്‍ കോണ്‍വേയും.

ഇതില്‍ കോണ്‍വേക്ക് പരിക്കേറ്റത് സിഎസ്‌കെയുടെ ബാറ്റിങ് കരുത്തിനെ കാര്യമായിത്തന്നെ ബാധിക്കുന്നതാണ്. കൈവിരലിന് പരിക്കേറ്റതാണ് കോണ്‍വേയെ പിന്നോട്ടടിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരക്കിടെയാണ് കോണ്‍വേക്ക് പരിക്കേറ്റത്. ഇപ്പോള്‍ അടിയന്തര ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം വിശ്രമത്തിലാണ്. അവസാന സീസണില്‍ സിഎസ്‌കെയെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ കോണ്‍വേയുടെ പങ്ക് വളരെ വലുതായിരുന്നു.

അവസാന സീസണില്‍ 16 മത്സരത്തില്‍ നിന്ന് 672 റണ്‍സാണ് കോണ്‍വേ നേടിയത്. ഇതില്‍ 6 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടും. കോണ്‍വേയുടെ അഭാവത്തില്‍ റുതുരാജിന്റെ ഓപ്പണിങ് പങ്കാളി ആരായിരിക്കുമെന്നതാണ് വലിയ ചോദ്യം. രചിന്‍ രവീന്ദ്രയെ സിഎസ്‌കെ ഓപ്പണിങ്ങിലേക്കെത്തിക്കാനാണ് സാധ്യത. ന്യൂസീലന്‍ഡിന്റെ ഇടം കൈയന്‍ താരമായ രചിന്‍ അവസാന ഏകദിന ലോകകപ്പിലടക്കം ഗംഭീര പ്രകടനം കാഴ്ചവെച്ച താരമാണ്.

ruturaj gaikwad devon conway

മിനി താരലേലത്തിലൂടെയാണ് രചിനെ സിഎസ്‌കെ ഒപ്പം കൂട്ടിയത്. ഇടം കൈയനായ താരത്തെ വലം കൈയനായ റുതുരാജിനൊപ്പം ഇറക്കിയേക്കും. കോണ്‍വേയുടെ അഭാവം നികത്താന്‍ രചിന് കഴിവുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള താരമാണ് രചിന്‍. പന്തുകൊണ്ടും ടീമിന് ഉപകാരിയായ കളിക്കാരനാണ് രചിന്‍ രവീന്ദ്രന്‍. ഇത്തവണ അമ്പാട്ടി റായിഡുവിന്റെ അഭാവം സിഎസ്‌കെ നികത്തുക കിവീസ് താരമായ ഡാരില്‍ മിച്ചലിനെ ഉപയോഗിച്ചാവും.

മധ്യനിരയില്‍ മികച്ച റെക്കോഡുള്ള താരമാണ് ഡാരില്‍ മിച്ചല്‍. സ്ഥിരതയോടെ കസറാന്‍ താരത്തിന് കഴിവുണ്ട്. അജിന്‍ക്യ രഹാനെ അവസാന സീസണില്‍ സിഎസ്‌കെയ്ക്കായി തിളങ്ങിയിരുന്നു. എന്നാല്‍ ഇത്തവണ താരത്തില്‍ നിന്ന് വലിയ പ്രകടനം പ്രതീക്ഷിക്കാനാവില്ല. രഞ്ജി ട്രോഫിയിലടക്കം നിരാശപ്പെടുത്തുന്ന പ്രകടനമാണ് രഹാനെ കാഴ്ചവെക്കുന്നത്. എംഎസ് ധോണി നായകനായുണ്ടാവുമെങ്കിലും ബാറ്റിങ്ങില്‍ വലിയ പ്രതീക്ഷവെക്കാനാവില്ല.

മോയിന്‍ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവരെല്ലാം മധ്യനിരയില്‍ ബാറ്റിങ് കരുത്ത് പകരുന്നവരാണ്. ശാര്‍ദ്ദുല്‍ ടാക്കൂറിനെ ഇത്തവണ സിഎസ്‌കെ ടീമിലേക്ക് തിരിച്ചെത്തിച്ചിട്ടുണ്ട്. ഇത്തവണ സിഎസ്‌കെ ബൗളിങ് കരുത്ത് ഉയര്‍ത്തിയിട്ടുണ്ട്. മതീശ പതിരാണക്കൊപ്പം മുസ്തഫിസുര്‍ റഹ്‌മാനുമുണ്ട്. ഇത് സിഎസ്‌കെയുടെ ഡെത്തോവര്‍ ബൗളിങ് കരുത്തുയര്‍ത്തും. മഹേഷ് തീക്ഷണയുടെ സ്പിന്‍ മികവും സിഎസ്‌കെയുടെ ശക്തിയാണ്.

ധോണിയുടെ നായക മികവ് ഇത്തവണ സിഎസ്‌കെയ്ക്ക് നിര്‍ണ്ണായകമാവും. ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിക്കുന്ന നായകനാണ് ധോണി. കോണ്‍വേയുടെ അഭാവം നികത്താനുള്ള വ്യക്തമായ പദ്ധതി ധോണിക്കുണ്ടാവും. ഈ സീസണിന് ശേഷം മെഗാ താരലേലം വരാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും ഈ സീസണില്‍ കപ്പടിക്കാനാവും എല്ലാ ടീമുകളും ശ്രമിക്കുക. വാശിയേറിയ പോരാട്ടം ഇത്തവണ പ്രതീക്ഷിക്കാം.

ധോണി ഇതിനോടകം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇത്തവണ ധോണിയുടെ ബാറ്റില്‍ നിന്ന് കൂടുതല്‍ മികച്ച പ്രകടനം ആരാധകര്‍ പ്രതീക്ഷിക്കുന്നു. അല്ലാത്ത പക്ഷം സിഎസ്‌കെയ്ക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കും.

Story first published: Monday, March 4, 2024, 11:27 [IST]
Other articles published on Mar 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+