For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: പടിക്കല്‍ കലമുടച്ച് രാജസ്ഥാന്‍, ഹൈദരാബാദിന് 1 റണ്‍സ് ജയം; ഹീറോയായി ഭുവി

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 1 റണ്‍സിന് തോല്‍പ്പിച്ച് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 3 വിക്കറ്റിന് 201 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന് 7 വിക്കറ്റിന് 200 റണ്‍സാണ് നേടാനായത്. അവസാന പന്തില്‍ റോവ്മാന്‍ പവലിനെ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ ഹൈദരാബാദിന് ത്രില്ലിങ് ജയം സമ്മാനിക്കുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനാണ് ഹൈദരാബാദ് തീരുമാനിച്ചത്. വമ്പനടികൊണ്ടുള്ള തുടക്കമാണ് ഹൈദരാബാദ് പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല. ട്രന്റ് ബോള്‍ട്ടെറിഞ്ഞ ആദ്യ പന്തില്‍ റിയാന്‍ പരാഗ് ട്രാവിസ് ഹെഡിനെ വിട്ടുകളഞ്ഞു. ഇതോടെ ഒന്നാം വിക്കറ്റില്‍ 25 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഹൈദരാബാദിന് ലഭിച്ചത്. 10 പന്തില്‍ 12 റണ്‍സെടുത്ത അഭിഷേക് ശര്‍മയെ പുറത്താക്കി ആവേശ് ഖാനാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാം നമ്പറിലിറങ്ങിയ അനമോല്‍പ്രീത് സിങ്ങിന് (5) തിളങ്ങാനായില്ല.

സന്ദീപ് ശര്‍മയുടെ പന്തിലാണ് അന്‍മോല്‍പ്രീതിന്റെ മടക്കം. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ട്രാവിസ് ഹെഡും നിതീഷ് കുമാര്‍ റെഡ്ഡിയും ചേര്‍ന്ന് റണ്‍സുയര്‍ത്തി. ഹെഡ് 44 പന്തില്‍ 6 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 58 റണ്‍സ് നേടിയപ്പോള്‍ ആവേശ് ഖാന്‍ പുറത്താക്കി.

വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ ഡയറക്ട് ത്രോയില്‍ ഹെഡ് റണ്ണൗട്ടാവേണ്ടതായിരുന്നു. എന്നാല്‍ തേര്‍ഡ് അംപയര്‍ ഇത് നോട്ടൗട്ട് വിളിച്ചു. തൊട്ടടുത്ത പന്തില്‍ ആവേശ് ഖാന്‍ ഹെഡിനെ ക്ലീന്‍ബൗള്‍ഡ് ചെയ്തു.

സീസണിലെ ഹെഡിന്റെ നാലാം അര്‍ധ സെഞ്ച്വറിയാണിത്. നിതീഷ് കുമാര്‍ ഗംഭീര ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. 42 പന്ത് നേരിട്ട് 4 ഫോറും 8 സിക്‌സും ഉള്‍പ്പെടെ 76 റണ്‍സോടെ പുറത്താവാതെ നിന്നു. കഴിഞ്ഞ മത്സരങ്ങളില്‍ മോശം ഫോമിലായിരുന്ന ഹെന്‍ റിച്ച് ക്ലാസന്‍ അവസരത്തിനൊത്ത് ഉയര്‍ന്നു.

19 പന്തില്‍ 3 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 42 റണ്‍സോടെ താരം പുറത്താവാതെ നിന്നു. ഇതോടെ 20 ഓവറില്‍ 3ന് 201 എന്ന മികച്ച സ്‌കോറിലേക്ക് ഹൈദരാബാദെത്തി.

riyan parag

ആവേശ് ഖാന്‍ രണ്ട് വിക്കറ്റും സന്ദീപ് ശര്‍മ 1 വിക്കറ്റും നേടി. യുസ് വേന്ദ്ര ചഹാല്‍ 4 ഓവറില്‍ 62 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടാനായില്ല. മറുപടിക്കിറങ്ങിയ രാജസ്ഥാന്റെ തുടക്കം പാളി. ആദ്യ ഓവറില്‍ത്തന്നെ സ്റ്റാര്‍ ഓപ്പണര്‍ ജോസ് ബട്‌ലര്‍ മടങ്ങി.

ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കി ഗോള്‍ഡന്‍ ഡെക്കായാണ് ബട്‌ലര്‍ പുറത്തായത്. സഞ്ജു സാംസണും ആദ്യ ഓവറില്‍ത്തന്നെ പുറത്തായി. ഭുവിയുടെ പന്തില്‍ ക്ലീന്‍ബൗള്‍ഡായാണ് സഞ്ജു മടങ്ങിയത്.

തുടക്കത്തിലേ 2 വിക്കറ്റുകള്‍ നഷ്ടമായതോടെ രാജസ്ഥാന്‍ സമ്മര്‍ദ്ദത്തിലാവുമെന്ന് കരുതിയെങ്കിലും യശ്വസി ജയ്‌സ്വാളും റിയാന്‍ പരാഗും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. സ്‌കോര്‍ബോര്‍ഡ് 135 റണ്‍സില്‍ നില്‍ക്കവെ യശ്വസി ജയ്‌സ്വാള്‍ മടങ്ങി.

40 പന്തില്‍ 7 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 67 റണ്‍സെടുത്ത ജയ്‌സ്വാളെ ടി നടരാജന്‍ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. ഗംഭീര പ്രകടനം നടത്തിയ റിയാന്‍ പരാഗിനെ പാറ്റ് കമ്മിന്‍സ് മടക്കിയതോടെ മത്സരം കടുത്തു.

49 പന്തില്‍ 8 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 77 റണ്‍സ് നേടിയാണ് പരാഗ് മടങ്ങിയത്. ഷിംറോന്‍ ഹെറ്റ്‌മെയര്‍ (9 പന്തില്‍ 13) പ്രതീക്ഷ നല്‍കി. എന്നാല്‍ നടരാജന്റെ സ്ലോ ബൗണ്‍സറില്‍ മടങ്ങി. അവസാന 2 ഓവറില്‍ 20 റണ്‍സായിരുന്നു രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്.

19ാം ഓവറിലെ ആദ്യ പന്തില്‍ ദ്രുവ് ജുറേലിനെ (1) പാറ്റ് കമ്മിന്‍സ് മടക്കി. അവസാന ഓവറില്‍ 13 റണ്‍സ് രാജസ്ഥാന് ജയിക്കാന്‍ വേണമായിരുന്നു. അവസാന പന്തില്‍ റോവ്മാന്‍ പവലിനെ പുറത്താക്കി ഭുവനേശ്വര്‍ 1 റണ്‍സിന്റെ ജയം ഹൈദരാബാദിന് നല്‍കി.

പ്ലേയിങ് 11- സണ്‍റൈസേഴ്‌സ് ഹൈദാരാബാദ്- ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, അന്‍മല്‍പ്രീത് സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസന്‍, അബ്ദുല്‍ സമദ്, ഷഹബാസ് അഹമ്മദ്, മാര്‍ക്കോ യാന്‍സന്‍, പാറ്റ് കമ്മിന്‍സ് (c), ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍

രാജസ്ഥാന്‍ റോയല്‍സ്- യശ്വസി ജയ്‌സ്വാള്‍, റോവ്മാന്‍ പവല്‍, സഞ്ജു സാംസണ്‍ (c), റിയാന്‍ പരാഗ്, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ദ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യുസ്‌വേന്ദ്ര ചഹാല്‍

Story first published: Thursday, May 2, 2024, 16:33 [IST]
Other articles published on May 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+