Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഒഴിവാക്കപ്പെട്ടവരുടെ ബെസ്റ്റ് 11ല്‍ ആരൊക്കെ? കിടിലന്‍ നിര ഇതാ- വിക്കറ്റ് കീപ്പര്‍ ഭരത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി നിലനിര്‍ത്തിയ താരങ്ങളുടേയും ഒഴിവാക്കിയ താരങ്ങളുടേയും പട്ടിക പുറത്തുവന്നിരിക്കുകയാണ്. വലിയ സര്‍പ്രൈസുകളില്ലാത്ത നിലനിര്‍ത്തലുകളും ഒഴിവാക്കലുകളുമാണ് നടന്നിരിക്കുന്നതെന്ന് പറയാം. എന്നാല്‍ ചില താരങ്ങളെ ടീമുകള്‍ കൈവിട്ടത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇത്തവണ ഒഴിവാക്കപ്പെട്ടവരെ പരിഗണിച്ചുള്ള ബെസ്റ്റ് 11 പരിഗണിച്ചാല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക?. പരിശോധിക്കാം.

മനാന്‍ വോറയും ഹാരി ബ്രൂക്കുമാണ് ഓപ്പണര്‍മാര്‍. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ് വോറയെ ഒഴിവാക്കിയത്. സൂപ്പര്‍ താരമാവുമെന്ന് പ്രതീക്ഷിച്ചിരുന്ന താരമാണ് വോറ. എന്നാല്‍ പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. ഹാരി ബ്രൂക്കിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഒഴിവാക്കിയത്. അവസാന സീസണില്‍ സെഞ്ച്വറി പ്രകടനമടക്കം നടത്താന്‍ ബ്രൂക്കിനായിരുന്നു. എന്നാല്‍ സ്ഥിരതയോടെ കളിക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ ഒഴിവാക്കിയവരുടെ പട്ടികയില്‍ ബ്രൂക്കും ഉള്‍പ്പെടും.

ഇംഗ്ലണ്ട് താരത്തിന് ലേലത്തില്‍ വീണ്ടുമൊരു ടീമില്‍ അവസരം ലഭിക്കാനാണ് സാധ്യത. മൂന്നാം നമ്പറില്‍ ജോ റൂട്ടിനാണ് അവസരം. രാജസ്ഥാന്‍ റോയല്‍സ് താരമായ റൂട്ട് അവസാന സീസണിലൂടെയാണ് ഐപിഎല്‍ അരങ്ങേറ്റം നടത്തിയത്. മൂന്ന് മത്സരം കളിച്ച താരം ഇത്തവണത്തെ ഐപിഎല്ലില്‍ നന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇതോടെ രാജസ്ഥാന്‍ അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു. നാലാം നമ്പറില്‍ വിക്കറ്റ് കീപ്പറായി കെ എസ് ഭരത്തിനെ പരിഗണിക്കാം.

ഗുജറാത്ത് ടൈറ്റന്‍സ് ബാക്കപ്പ് കീപ്പറായാണ് ഭരത്തിനെ പരിഗണിച്ചത്. എന്നാല്‍ ഇത്തവണത്തെ ലേലത്തിന് മുമ്പ് ഒഴിവാക്കിയിരിക്കുകയാണ്. അഞ്ചാം നമ്പറില്‍ റില്ലി റൂസോയ്ക്കാണ് സ്ഥാനം. ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമായിരുന്നു. വമ്പന്‍ റെക്കോഡ് ടി20യിലുള്ള താരത്തിന് ഡല്‍ഹിക്കൊപ്പം തിളങ്ങാനായില്ല. ഇതോടെയാണ് തഴയപ്പെട്ടത്. ആറാം നമ്പറില്‍ ബെന്‍ സ്റ്റോക്‌സിനാണ് അവസരം.

harry brook

ഈ 11ന്റെ നായകനും സ്‌റ്റോക്‌സാണ്. വലിയ പ്രതീക്ഷയോടെയാണ് സ്റ്റോക്‌സിനെ സിഎസ്‌കെ സ്വന്തമാക്കിയത്. എന്നാല്‍ പരക്കിനെത്തുടര്‍ന്ന് ഒട്ടുമിക്ക മത്സരവും അദ്ദേഹം കളിച്ചില്ല. ഇപ്പോഴും പരിക്ക് സ്റ്റോക്‌സിനെ വേട്ടയാടുന്നു. ഐപിഎല്ലിലേക്കില്ലെന്ന് സ്റ്റോക്‌സാണ് തീരുമാനമെടുത്തത്. ഇതോടെ താരത്തെ സിഎസ്‌കെ ഒഴിവാക്കുകയും ചെയ്തു. ഇത്തവണ ലേലത്തില്‍ സ്‌റ്റോക്‌സ് പങ്കെടുക്കില്ല. ജേസന്‍ ഹോള്‍ഡറാണ് മറ്റൊരു താരം.

വെസ്റ്റ് ഇന്‍ഡീസിന്റെ പേസ് ഓള്‍റൗണ്ടറെ രാജസ്ഥാന്‍ റോയല്‍സാണ് ഒഴിവാക്കിയത്. ഭേദപ്പെട്ട റെക്കോഡുള്ള താരമാണെങ്കിലും അവസാന ഐപിഎല്ലില്‍ തല്ലുകൊള്ളിയായി മാറി. ബൗളിങ്ങിലും ബാറ്റിങ്ങിലും നിരാശപ്പെടുത്തി. ഇതോടെ രാജസ്ഥാന്‍ ഹോള്‍ഡറെ കൈവിട്ടു. ആര്‍സിബി ഒഴിവാക്കിയ ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്‍ഡു ഹസരങ്കയാണ് മറ്റൊരാള്‍. ആര്‍സിബിക്കൊപ്പം മോശമല്ലാത്ത ബൗളിങ് പ്രകടനം നടത്തിയിട്ടുണ്ട്. എന്നാല്‍ സമീപകാലത്തായി പരിക്ക് താരത്തെ വേട്ടയാടുന്നു.

ഇതോടെ ആര്‍സിബി ഹസരങ്കയെ ഒഴിവാക്കുകയായിരുന്നു. ആര്‍സിബി ഒഴിവാക്കിയ ജോഷ് ഹെയ്‌സല്‍വുഡാണ് മറ്റൊരു താരം. ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസറെ പുതിയ സീസണിന് മുന്നോടിയായി ആര്‍സിബി കൈവിടുകയായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്്‌സ് ഒഴിവാക്കിയ സീനിയര്‍ പേസര്‍ ഉമേഷ് യാദവാണ് മറ്റൊരാള്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒഴിവാക്കിയ ആദില്‍ റഷീദാണ് 11ാമന്‍. വേണ്ടവിധം ഉപയോഗിക്കാതെയാണ് റഷീദിനെ ഹൈദരാബാദ് ഒഴിവാക്കിയത്.

ഇത്തവണ വലിയ മാറ്റങ്ങള്‍ക്കാണ് പല ടീമുകളും തയ്യാറെടുക്കുന്നത്. കുറഞ്ഞത് ആറ് താരങ്ങളെയെങ്കിലും ടീമുകള്‍ ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ലേലത്തില്‍ വാശിയേറിയ പോരാട്ടങ്ങള്‍ത്തന്നെ ഇത്തവണ പ്രതീക്ഷിക്കാം. വലിയ പല കൈമാറ്റങ്ങളും ഡിസംബര്‍ 12ന് മുന്നോടിയായി സംഭവിക്കാനുള്ള സാധ്യതകളും ഏറെയാണ്.

ഒഴിവാക്കപ്പെട്ടവരുടെ ബെസ്റ്റ് 11-മനാന്‍ വോറ, ഹാരി ബ്രൂക്ക്, ജോ റൂട്ട്, കെ എസ് ഭരത്, റില്ലി റൂസോ, ബെന്‍ സ്‌റ്റോക്‌സ്, ജേസന്‍ ഹോള്‍ഡര്‍, വനിന്‍ഡു ഹസരങ്ക, ജോഷ് ഹെയ്‌സല്‍വുഡ്, ഉമേഷ് യാദവ്, ആദില്‍ റഷീദ്

Story first published: Monday, November 27, 2023, 10:53 [IST]
Other articles published on Nov 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+