For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: പ്ലേ ഓഫ് പ്രവചിച്ചത് കിറു കൃത്യം, കിരീടം നേടുക ആരെന്ന് അറിയാമോ? ജ്യോതിഷി പറയുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന്റെ ആവേശ പോരാട്ടം പ്ലേ ഓഫിലേക്കടുക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ പ്ലേ ഓഫില്‍ സീറ്റുറപ്പിച്ച് കഴിഞ്ഞു. ഇനി നാലാമതായി ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമുകളിലൊന്നാവും പ്ലേ ഓഫിലേക്കെത്തുക. ശനിയാഴ്ച നടക്കുന്ന ആര്‍സിബി-സിഎസ്‌കെ മത്സരത്തിലൂടെ പ്ലേ ഓഫ് ചിത്രം പൂര്‍ണ്ണമായും വ്യക്തമാവും.

ഇപ്പോഴിതാ ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ പ്ലേ ഓഫിലേക്കെത്തുന്ന ടീമുകളേയും കിരീടം നേടുന്ന ടീമിനേയും ജ്യോതിഷി പ്രവചിച്ചത് വൈറലാവുകയാണ്. ഏറെക്കുറെ കൃത്യമായ പ്രവചനമാണ് കരണ്‍ ശര്‍മ എന്ന ജ്യോതിഷി നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രവചന പ്രകാരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകളാവും ഇത്തവണ പ്ലേ ഓഫിലെത്തുക.

അദ്ദേഹം പ്രവചിച്ചതുപോലെ തന്നെയാണ് ഇപ്പോള്‍ ഏറെക്കുറെ സംഭവിച്ചിരിക്കുന്നത്. നാലാമതായി സിഎസ്‌കെ പ്ലേ ഓഫിലേക്കെത്താനാണ് കൂടുതല്‍ സാധ്യത. ആര്‍സിബിക്ക് ഭാഗ്യം തീരെയില്ലെന്നെന്നും പ്ലേ ഓഫ് യോഗമില്ലെന്നും ജ്യോതിഷി പ്രവചിക്കുന്നു. കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്ന മറ്റൊരു ടീം ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണെന്നും ജ്യോതിഷിയുടെ പ്രവചനത്തിലുണ്ട്. ഇത്തവണ ശക്തമായ പോരാട്ടം നടത്തിയെങ്കിലും ദൗര്‍ഭാഗ്യവശാല്‍ ലഖ്‌നൗവിന് പ്ലേ ഓഫിലേക്കെത്താനായില്ല.

ഇത്തവണ കിരീടം നേടുക രാജസ്ഥാന്‍ റോയല്‍സാവുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം. രാജയോഗത്തിലൂടെയാണ് സഞ്ജു സാംസണ്‍ കടന്ന് പോകുന്നത്. സഞ്ജുവിന്റെ നല്ല സമയത്തിന്റെ ഗുണം ടീമെന്ന നിലയില്‍ രാജസ്ഥാനും ലഭിക്കുന്നുണ്ട്. സഞ്ജുവിന്റെ പ്രഭാവത്തിലാണ് രാജസ്ഥാന്‍ മുന്നോട്ട് പോകുന്നതെന്നും മലയാളി താരത്തിന്റെ മികച്ച സീസണുകളിലൊന്നായിരിക്കും ഇതെന്നും ജ്യോതിഷി പ്രവചിച്ചിരുന്നു. സഞ്ജു ഐപിഎല്ലില്‍ ആദ്യമായി 500ലധികം റണ്‍സ് നേടിയത് ഈ സീസണിലാണ്.

sanju samson

കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാനും സഞ്ജുവിനായി. ഇനി എല്ലാവരേയും ഞെട്ടിച്ച് സഞ്ജുവിന് രാജസ്ഥാനെ കിരീടത്തിലേക്കെത്തിക്കാനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാജസ്ഥാന്‍ ഇത്തവണ ഗംഭീര താരനിരയുള്ള ടീമാണ്. എന്നാല്‍ ജോസ് ബട്‌ലര്‍ നാട്ടിലേക്ക് മടങ്ങിയത് രാജസ്ഥാനെ പ്ലേ ഓഫില്‍ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ആദ്യ പാദത്തില്‍ ഗംഭീര പ്രകടനം നടത്താന്‍ രാജസ്ഥാനായിരുന്നു.

എന്നാല്‍ രണ്ടാം പാദത്തില്‍ ടീം പതിവ് പോലെ നിരാശപ്പെടുത്തുകയാണ്. അവസാനം കളിച്ച നാല് മത്സരത്തിലും രാജസ്ഥാന്‍ റോയല്‍സ് തോറ്റു. അതുകൊണ്ടുതന്നെ രാജസ്ഥാന്റെ പ്ലേ ഓഫിലെ പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും സജീവ കിരീട സാധ്യതയുള്ള ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. നിലവില്‍ ഫോമിന്റെ പ്രശ്‌നം ടീമിനെ അലട്ടുന്നുണ്ടെങ്കിലും ഒരു ഷോട്ട് കൊണ്ട് പോലും ഫോമിലേക്കെത്താന്‍ കെല്‍പ്പുള്ള ബാറ്റിങ് നിരയാണ് രാജസ്ഥാന്റേത്.

രാജസ്ഥാനെ ഒരു തവണ ഫൈനലിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിച്ചെങ്കിലും അന്ന് ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍ക്കേണ്ടി വന്നു. പ്രഥമ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിന് ഇത്തവണ സഞ്ജുവിന് കീഴില്‍ കപ്പിലേക്കെത്താന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. എന്തായാലും ജ്യോതിഷിയുടെ ഇതുവരെയുള്ള പ്രവചനങ്ങള്‍ ഏറെക്കുറെ കൃത്യമായതിനാല്‍ കിരീട നേട്ടവും ഫലിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇത്തവണ ഗംഭീര പ്രകടനത്തോടെ മുന്നേറുന്നുണ്ട്. ഗൗതം ഗംഭീര്‍ എന്ന ഉപദേഷ്ടാവിന് കീഴിലാണ് കെകെആര്‍ ഉയിര്‍ത്തെഴുന്നേറ്റത്. ഇത്തവണ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കെകെആര്‍ കാഴ്ചവെക്കുന്നത്. സിഎസ്‌കെ പ്ലേ ഓഫിലേക്കെത്തിയാല്‍ എല്ലാ എതിരാളികള്‍ക്കും വലിയ വെല്ലുവിളിയാവും. അതിന് കാരണം എംഎസ് ധോണിയെന്ന സൂപ്പര്‍ താരത്തിന്റെ അനുഭവസമ്പത്താണ്. എന്തായാലും ആരാവും കപ്പിലേക്കെത്തുകയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Friday, May 17, 2024, 6:43 [IST]
Other articles published on May 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+