Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 24 ബോളില്‍ 49! അശ്വിന്‍ എന്തിന് ടീമില്‍? യൂട്യൂബ് ചാനലില്‍ ശ്രദ്ധിക്കൂ, രൂക്ഷവിമര്‍ശനം

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള ഐപിഎല്ലിലെ സൂപ്പര്‍ പോരാട്ടത്തില്‍ ബൗളിങില്‍ വന്‍ ഫ്‌ളോപ്പായി മാറിയ രാജസ്ഥാന്‍ റോയല്‍സിന്റെ വെറ്ററന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനു രൂക്ഷവിമര്‍ശനം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബൗളിങില്‍ യാതൊരു ചലനവുമുണ്ടാക്കാനാവാതെ അദ്ദേഹം വന്‍ ഫ്‌ളോപ്പായി മാറി. നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയ അശ്വിന്‍ 12.20 ഇക്കോണമി റേറ്റില്‍ വിട്ടുകൊടുത്തത് 49 റണ്‍സാണ്. ഒരു വിക്കറ്റ് പോലും വീഴ്ത്താനും അദ്ദേഹത്തിനായില്ല.

പഞ്ചാബ് കിങ്‌സുമായുള്ള തൊട്ടുമുമ്പത്തെ കളിയില്‍ രണ്ടു വിക്കറ്റുകളുമായി തിളങ്ങിയ സൗത്താഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജിനെ പുറത്തിരുത്തിയാണ് അശ്വിനെ ഈ കളിയില്‍ പ്ലെയിങ് ഇലവനിലേക്കു റോയല്‍സ് തിരികെ കൊണ്ടുവന്നത്. പക്ഷെ ഈ നീക്കം വലിയ മണ്ടത്തരമായി മാറുകയും ചെയ്തു. ഉജ്ജ്വലമായി ബൗള്‍ ചെയ്ത മഹാരാജിനെ പുറത്തിരുത്തി എന്തിനാണ് അശ്വിനെ തിരിച്ചുവിളിച്ചതെന്നാണ് ആരാധകരുടെ ചോദ്യം.

ASHWIN

പവര്‍പ്ലേയ്ക്കു പിന്നാലെയാണ് എട്ടാം ഓവറില്‍ അശ്വിനെ ബൗള്‍ ചെയ്യാന്‍ സഞ്ജു വിളിക്കുന്നത്. രണ്ടു ഫോറുകളടക്കം 10 റണ്‍സ് അദ്ദേഹം വിട്ടുകൊടുക്കുകയും ചെയ്തു. വെടിക്കെട്ട് താരം സുനില്‍ നരെയ്ന്‍ തുടര്‍ച്ചയായി രണ്ടു ഫോറുകളാണ് ഈ ഓവറില്‍ പായിച്ചത്. ഓഫ്സ്റ്റംപിനു പുറത്ത് നിരന്തരം പന്തെറിഞ്ഞ് നരെയ്‌ന് ഷോട്ടുകള്‍ കളിക്കാന്‍ അശ്വിന്‍ അവസരമൊരുക്കുകയും ചെയ്തു.

തന്റെ അടുത്ത ഓവറിലും അശ്വിന്‍ തല്ലുവാങ്ങി. ഇത്തവണ വിട്ടുകൊടുത്തത് 11 റണ്‍സാണ്. നരെയ്‌ന്റെ ഒരു സിക്‌സറടക്കമായിരുന്നു ഇത്. പക്ഷെ സഞ്ജുവിനു അപ്പോഴും അശ്വിനുള്ള വിശ്വാസം നഷ്ടമായിരുന്നില്ല. തുടര്‍ച്ചയായി മൂന്നാമത്തെ ഓവറും അദ്ദേഹം അശ്വിനു നല്‍കുകയായിരുന്നു. ഇത്തവണ വെറ്ററന്‍ ഓഫ് സ്പിന്നര്‍ വഴങ്ങിയത് 15 റണ്‍സാണ്. രണ്ടു ഫോറും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. കൂടാതെ ഒരു വൈഡും അദ്ദേഹമെറിഞ്ഞു.

രണ്ടാമത്തെ ബോളിലായിരുന്നു നരെയ്‌ന്റെ സിക്‌സര്‍. ബൗളറുടെ തലയ്ക്കു മുകളിലൂടെയായിരുന്നു ബാക്ക്ഫൂട്ടില്‍ അദ്ദേഹത്തിന്റെ കണ്ണഞ്ചിക്കുന്ന ഷോട്ട്. അടുത്ത ബോളില്‍ നരെയ്ന്‍ ബൗണ്ടറി പായിച്ചു. ലോങ്ഓഫിലൂടെയായിരുന്നു ഈ ഷോട്ട്. വീണ്ടുമൊരു ഫോറോടെയാണ് നരെയ്ന്‍ ഈ ഓവര്‍ അവസാനിപ്പിച്ചത്.

ASHWIN SANJU

മൂന്നോവറില്‍ 36 വഴങ്ങിയെങ്കിലും അശ്വിനു തുടര്‍ച്ചയായി നാലാമത്തെ ഓവറും സഞ്ജു നല്‍കി. ഈ ഓവറിലും ടീമിനൊരു വിക്കറ്റ് നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനായില്ല. 13 റണ്‍സ് കൂടി നല്‍കിയാണ് അശ്വിന്‍ തന്റെ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയത്. വൈഡായി അഞ്ചു റണ്‍സ് കൂടാതെ രണ്ടു വൈഡുകള്‍ കൂടി അദ്ദേഹം ഈ ഓവറിലെറിഞ്ഞു. ഇതോടെ നാലോവറില്‍ 49 റണ്‍സെന്ന നാണക്കേടുമായി അശ്വിന്‍ ക്വാട്ട പൂര്‍ത്തിയാക്കുകയും ചെയ്തു.

രൂക്ഷവിമര്‍ശനങ്ങളും പരിഹാസവുമാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ഭാഗത്തു നിന്നും അശ്വിന്‍ നേരിടുന്നത്. എന്തിനാണ് ആര്‍ അശ്വിന്‍ ഐപിഎല്ലില്‍ കളിക്കുന്നത്? ഈ സീസണിനു ശേഷം കളി മതിയാക്കണം. മുഴുവന്‍ സമയവും സ്വന്തം യൂട്യൂബ് ചാനലില്‍ ശ്രദ്ധിക്കുന്നതാണ് ഏറ്റവും നല്ലതെന്നും വിമര്‍ശകര്‍ തുറന്നടിച്ചു.

ആര്‍ അശ്വിനെ സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സ് കളിപ്പിക്കരുത്. ഈ സീസണില്‍ അവസാനം കളിച്ച അഞ്ചു മല്‍സരങ്ങളിലും ഒരു വിക്കറ്റ് പോലും അദ്ദേഹം വീഴ്ത്തിയിട്ടില്ല സാധാരണയായി വിക്കറ്റില്ലെങ്കിലും റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താന്‍ അശ്വിനു സാധിക്കാറുണ്ട്. പക്ഷെ ഇപ്പോള്‍ ആ മിടുക്കും അദ്ദേഹത്തിനു നഷ്ടമായിരിക്കുകയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

Story first published: Tuesday, April 16, 2024, 21:26 [IST]
Other articles published on Apr 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+