For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഹാര്‍ദിക്കിനോട് ടീം വിടരുതെന്ന് പറഞ്ഞില്ല, പകരം സമ്മതം മൂളി- കാരണം പറഞ്ഞ് നെഹ്‌റ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. ഈ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് എല്ലാവരേയും ഞെട്ടിച്ചത് ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തിയതാണ്. മുംബൈ ഇന്ത്യന്‍സ് വിട്ട് ഗുജറാത്ത് ടൈറ്റന്‍സിലെത്തിയ ഹാര്‍ദിക് അരങ്ങേറ്റ സീസണില്‍ ടീമിനെ കപ്പിലേക്കെത്തിക്കുകയും അവസാന സീസണില്‍ റണ്ണേഴ്‌സപ്പാക്കുകയും ചെയ്തു. എന്നാല്‍ തികച്ചും അപ്രതീക്ഷതമായാണ് ഹാര്‍ദിക് ഗുജറാത്ത് വിടാന്‍ തീരുമാനിച്ചത്.

ആശിഷ് നെഹ്‌റയെന്ന പരിശീലകനും ഹാര്‍ദിക് പാണ്ഡ്യയെന്ന നായകനും ചേര്‍ന്ന് രണ്ട് സീസണുകൊണ്ട് തന്നെ ഗുജറാത്തിനെ ഉന്നതയിലേക്കെത്തിച്ചു. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി ഹാര്‍ദിക് ഗുജറാത്ത് വിടുകയായിരുന്നു. ഹാര്‍ദിക് ടീം വിടാനൊരുങ്ങിയപ്പോള്‍ താന്‍ തടയാന്‍ ശ്രമിച്ചില്ലെന്നും പോകാന്‍ അനുവാദം നല്‍കുകയാണ് ചെയ്തതെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ആശിഷ് നെഹ്‌റ. അതിന്റെ കാരണവും നെഹ്‌റ വെളിപ്പെടുത്തി.

'ഗുജറാത്തില്‍ നില്‍ക്കാന്‍ ഒരു തവണ പോലും ഞാന്‍ ഹാര്‍ദിക്കിനെ നിര്‍ബന്ധിച്ചില്ല. എത്രത്തോളം കളിക്കുന്നുവോ അത്രത്തോളം അനുഭവസമ്പത്ത് സമ്പാദിക്കാന്‍ സാധിക്കും. ഞാന്‍ അവനെ ഇപ്പോള്‍ തടഞ്ഞാല്‍ മറ്റൊരു ടീമിലേക്ക് അവന്‍ പോകും. ഗുജറാത്തില്‍ രണ്ട് വര്‍ഷം അവന്‍ കളിച്ചു. എന്നാല്‍ ഇപ്പോള്‍ 5-6 വര്‍ഷം കളിച്ച പഴയ ക്ലബ്ബായ മുംബൈയിലേക്ക് അവന്‍ തിരികെ പോയിരിക്കുകയാണ്. ക്രിക്കറ്റ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.

ഫുട്‌ബോളുകളിലൊക്കെ കാണുന്നതുപോലെയുള്ള കൈമാറ്റങ്ങളാണ് ഇപ്പോള്‍ ക്രിക്കറ്റിലും നമ്മള്‍ കാണുന്നത്. ഹാര്‍ദിക്കിനെ സംബന്ധിച്ച് പുതിയ, വലിയ ഉത്തരവാദിത്തമാണ് മുന്നിലുള്ളത്. അവന് എല്ലാവിധ ആശംസകളും നേരുന്നു' പിടി ഐയോട് സംസാരിക്കവെ നെഹ്‌റ പറഞ്ഞു. ഗുജറാത്തില്‍ ഹാര്‍ദിക്കിനെ നിര്‍ബന്ധിച്ച് പിടിച്ചുനിര്‍ത്തിയാലും മാനസികമായ സംതൃപ്തിയില്ലാതെ മികച്ച പ്രകടനത്തിലേക്ക് എത്താന്‍ സാധിക്കാതെ വരും.

ashish nehra shubman gill

ഹാര്‍ദിക് പാണ്ഡ്യയും നെഹ്‌റയും തമ്മില്‍ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഇവര് തമ്മിലുള്ള മികച്ച ധാരണ ഗുജറാത്തിന് ഗുണം ചെയ്യുകയും ചെയ്തിരുന്നു. ഹാര്‍ദിക് ടീം വിട്ടതോടെ പകരം യുവതാരം ശുബ്മാന്‍ ഗില്ലിനെയാണ് ഗുജറാത്ത് നായകനാക്കിയത്. നായകനെന്ന നിലയില്‍ വലിയ അനുഭവസമ്പത്ത് ഗില്ലിനില്ല. ബാറ്റ്‌സ്മാനെന്ന നിലയില്‍ ഇതിനോടകം താരം പ്രതിഭ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ നായകസ്ഥാനം ലഭിക്കുന്നതോടെ താരത്തിന്റെ ബാറ്റിങ്ങിനെയത് ബാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു.

'എല്ലാവരും ഉറ്റുനോക്കുന്ന താരമാണ് ശുബ്മാന്‍ ഗില്‍. മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടുന്ന ബൗളറാണ് ഗില്‍. അവനെ നായകനെന്ന നിലയില്‍ വളരാന്‍ പരിശീലകരും ടീം മാനേജ്‌മെന്റും എല്ലാ പിന്തുണയും അവന് നല്‍കുന്നു. നായകനെന്ന നിലയില്‍ അവന്‍ തീര്‍ച്ചയായും വളരും. ഗുജറാത്തിലെത്തുന്നതിന് മുമ്പ് ഹാര്‍ദിക് മറ്റൊരു ഫ്രാഞ്ചൈസിയുടേയും നായകനല്ലായിരുന്നു. ശ്രേയസ് അയ്യര്‍, നിധീഷ് തുടങ്ങിയ പല താരങ്ങളും ഇങ്ങനെ വളര്‍ന്ന നായകന്മാരാണ്.

താരങ്ങളെ സംബന്ധിച്ച് ഇത് വലിയ അവസരമാണ്. ആരൊക്കെ ഇത് മുതലാക്കുമെന്നാണ് അറിയേണ്ടത്' നെഹ്‌റ പറഞ്ഞു. ഹാര്‍ദിക്കിനെക്കൂടാതെ മുഹമ്മദ് ഷമിയുടെ അഭാവവും ഇത്തവണ ഗുജറാത്തിനുണ്ട്. പരിക്കേറ്റ ഷമിക്ക് ഈ സീസണ്‍ നഷ്ടമാവും. ഹാര്‍ദിക്കിനും ഷമിക്കും പകരക്കാരെ കണ്ടെത്തുകയെന്നത് പ്രയാസമാണെന്ന് നെഹ്‌റ തന്നെ സമ്മതിക്കുന്നു. 'ഹാര്‍ദിക്കിനും ഷമിക്കുമൊന്നും ഉത്തമ പകരക്കാരെ കണ്ടെത്തുകയെന്നത് ഒട്ടും എളുപ്പമല്ല.

എന്നാല്‍ ഇത്തരം പ്രതിസന്ധികളേയും മറികടന്ന് ടീമിന് മുന്നോട്ട് പോകേണ്ടതായുണ്ട്' നെഹ്‌റ കൂട്ടിച്ചേര്‍ത്തു. റാഷിദ് ഖാന്‍ ഉള്‍പ്പെടെ പല മാച്ച് വിന്നര്‍മാരും ഗുജറാത്തിനുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണയും ഗംഭീര പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് ഗുജറാത്തുള്ളത്. എന്നാല്‍ ബാറ്റിങ് നിര അല്‍പ്പം ദുര്‍ബലമാണ്. ഗില്ലിന്റെ ബാറ്റിങ്ങില്‍ ടീം കൂടുതല്‍ പ്രതീക്ഷവെക്കുന്നു. വലിയ സമ്മര്‍ദ്ദം ഗില്ലിനുണ്ട്. ഇതിനെ അതിജീവിക്കാന്‍ താരത്തിനാവുമോയെന്നത് കണ്ടറിയണം.

Story first published: Saturday, March 16, 2024, 19:49 [IST]
Other articles published on Mar 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+