Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: വേണ്ടത് 3 സിക്‌സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 10ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. വിരാട് കോലിയും ഗൗതം ഗംഭീറും നേര്‍ക്കുനേര്‍ എത്തുന്ന മത്സരമെന്ന നിലയില്‍ എല്ലാവരും വലിയ ആകാംക്ഷയോടെയാണ് മത്സരത്തെ കാണുന്നത്. ഗംഭീര്‍ ഉപദേഷ്ടാവായി എത്തിയതോടെ കെകെആറിന്റെ കരുത്തുയര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ആര്‍സിബിക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.

ആദ്യ മത്സരത്തില്‍ വെടിക്കെട്ട് ഫിഫ്റ്റി നേടിയ ആന്‍ഡ്രേ റസല്‍ തകര്‍പ്പന്‍ ഫോമിലാണ് ആര്‍സിബിക്കെതിരേ ഇറങ്ങുന്നത്. വമ്പനൊരു നേട്ടം റസലിനെ ഈ മത്സരത്തില്‍ കാത്തിരിക്കുന്നുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി 200 സിക്‌സര്‍ നേടുന്ന ആദ്യത്തെ താരമെന്ന റെക്കോഡാണ് റസലിനെ കാത്തിരിക്കുന്നത്. 106 മത്സരത്തില്‍ നിന്ന് 197 സിക്‌സുകളാണ് റസല്‍ നേടിയത്. മൂന്ന് സിക്‌സര്‍ പറത്തിയാല്‍ ഈ റെക്കോഡിലേക്കെത്താന്‍ റസലിന് സാധിക്കും.

virat kohli

നിലവിലെ ഫോമില്‍ അനായാസം ഈ റെക്കോഡ് റസല്‍ നേടാന്‍ സാധ്യതയുണ്ട്. 106 സിക്‌സര്‍ നേടിയ നിധീഷ് റാണയാണ് കെകെആറിനായി കൂടുതല്‍ സിക്‌സര്‍ നേടിയ രണ്ടാമത്തെ താരം. മറ്റൊരു ബൗളിങ് റെക്കോഡും റസലിനെ കാത്തിരിക്കുകയാണ്. 2 വിക്കറ്റുകൂടി നേടിയാല്‍ ഐപിഎല്ലില്‍ 100 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ റസലിനാവും. ഐപിഎല്ലില്‍ 1000 റണ്‍സും 100 വിക്കറ്റും നേടുന്ന അഞ്ചാമത്തെ ക്രിക്കറ്റ് താരമാകാന്‍ റസലിന് സാധിക്കും.

രവീന്ദ്ര ജഡേജ, സുനില്‍ നരെയ്ന്‍, ഡ്വെയ്ന്‍ ബ്രാവോ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഈ റെക്കോഡിലുള്ള മറ്റുള്ളവര്‍. ആര്‍സിബിക്കെതിരേ എംഎസ് ധോണിയുടെ റെക്കോഡ് തകര്‍ക്കാനുള്ള അവസരവും റസലിന് മുന്നിലുണ്ട്. 46 സിക്‌സുകളുമായി ധോണിയാണ് ആര്‍സിബിക്കെതിരായ സിക്‌സര്‍ റെക്കോഡില്‍ മുന്നിലുള്ളത്. 9 സിക്‌സര്‍ നേടിയാല്‍ ധോണിയെ മറികടക്കാന്‍ റസലിന് സാധിക്കും. എന്നാല്‍ 9 സിക്‌സര്‍ നേട്ടം എളുപ്പമായിരിക്കില്ലെന്നുറപ്പ്.

ആര്‍സിബി സൂപ്പര്‍ താരം വിരാട് കോലിയേയും വമ്പന്‍ റെക്കോഡ് കാത്തിരിക്കുകയാണ്. മൂന്ന് സിക്‌സുകള്‍ നേടിയാല്‍ ക്രിസ് ഗെയ്‌ലിന്റെ വമ്പന്‍ റെക്കോഡ് തകര്‍ക്കാനുള്ള അവസരമാണ് കോലിക്ക് മുന്നിലുള്ളത്. നിലവില്‍ ഒരു ടീമിനായി കൂടുതല്‍ സിക്‌സറെന്ന റെക്കോഡ് ഗെയ്‌ലിന്റെ പേരിലാണ്. ആര്‍സിബിക്കായി 85 മത്സരത്തില്‍ നിന്ന് 239 സിക്‌സുകളാണ് ഗെയ്ല്‍ നേടിയത്. രണ്ടാം സ്ഥാനത്തുള്ള എബി ഡിവില്ലിയേഴ്‌സ് ആര്‍സിബിക്കായി 238 സിക്‌സുകളാണ് പറത്തിയത്.

വിരാട് കോലി ആര്‍സിബിക്കായി 237 സിക്‌സുകളാണ് ഇതുവരെ നേടിയത്. 3 സിക്‌സുകള്‍ പറത്തിയാല്‍ ഗെയ്‌ലിന്റെ വമ്പന്‍ റെക്കോഡ് തകര്‍ക്കാന്‍ കോലിക്കാവും. മികച്ച ഫോമിലുള്ള കോലിക്ക് മൂന്ന് സിക്‌സര്‍ കെകെആറിനെതിരേ പറത്താന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റാണ് ആര്‍സിബി തുടങ്ങിയത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് ജയിക്കാന്‍ ആര്‍സിബിക്കായി.

ഇന്ന് കെകെആറിനെ തോല്‍പ്പിക്കുകയെന്നത് ആര്‍സിബിക്ക് എളുപ്പമാവില്ല. ആര്‍സിബിയുടെ സ്വന്തം തട്ടകത്തിലാണ് മത്സരമെങ്കിലും കെകെആര്‍ ശക്തരായ എതിരാളികളായതിനാല്‍ കാര്യങ്ങള്‍ കടുപ്പമാണെന്ന് പറയാം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 4 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. ഈ മികവ് ആര്‍സിബിക്കെതിരേയും ആവര്‍ത്തിക്കാമെന്നാണ് കെകെആറിന്റെ കണക്കുകൂട്ടല്‍. എന്തായാലും വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം.

ഗംഭീറും കോലിയും തമ്മിലുള്ള ശത്രുത ഏറെ നാളുകളായി ഉള്ളതാണ്. അവസാന സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉപദേഷ്ടാവായിരുന്നു ഗംഭീര്‍. ആര്‍സിബി-ലഖ്‌നൗ മത്സരത്തില്‍ കോലിയും ഗംഭീറും കൊമ്പുകോര്‍ത്തിരുന്നു. ഇത്തവണ രണ്ട് പേരും വീണ്ടും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ വിവാദ സംഭവങ്ങള്‍ ആവര്‍ത്തിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രണ്ട് ടീമിനും അഭിമാന പോരാട്ടമായതിനാല്‍ മത്സരത്തില്‍ വാശി കൂടുമെന്നുറപ്പ്.

Story first published: Friday, March 29, 2024, 9:59 [IST]
Other articles published on Mar 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+