IPL 2024: എന്റെ പദ്ധതി ഇതായിരുന്നില്ല, പക്ഷെ നരെയ്‌ന്റെ ഉപദേശം കളി മാറ്റി; റസല്‍ പറയുന്നു
വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ കളിച്ച മൂന്ന് മത്സരവും ജയിച്ച് വിജയക്കുതിപ്പ് തുടരുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ പ്രകടനം നടത്തി കെകെആര്‍ എതിരാളികളെ ഞെട്ടിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ 106 റണ്‍സിന്റെ വമ്പന്‍ ജയമാണ് കെകെആര്‍ നേടിയത്. റെക്കോഡ് ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ കെകെആറിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
ആദ്യം ബാറ്റു ചെയ്ത കെകെആര്‍ 7 വിക്കറ്റിന് 272 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി 166 റണ്‍സാണ് നേടിയത്. കെകെആറിനായി വന്നവരെല്ലാം വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് നടത്തിയത്. സുനില്‍ നരെയ്ന്‍ 39 പന്തില്‍ 85 റണ്‍സ് നേടി ടോപ് സ്‌കോററായപ്പോള്‍ ആന്‍ഡ്രേ റസല്‍ 19 പന്തില്‍ 41 റണ്‍സാണ് അടിച്ചെടുത്തത്. ഇപ്പോഴിതാ ഡല്‍ഹിക്കെതിരേ തന്റെ ഗെയിം പ്ലാന്‍ മറ്റൊന്നായിരുന്നുവെന്നും തന്റെ പദ്ധതി മാറ്റിയത് സുനില്‍ നരെയ്‌നാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ആന്‍ഡ്രേ റസല്‍.

'സുനില്‍ നരെയ്‌നാണ് ഡല്‍ഹിക്കെതിരേ ആദ്യ പന്ത് മുതല്‍ എന്നെ ആക്രമിക്കാന്‍ പ്രേരിപ്പിച്ചത്. എന്റെ പദ്ധതി മറ്റൊന്നായിരുന്നു. ആദ്യം കുറച്ച് പന്ത് നേരിട്ട് പിച്ചിന്റെ പേസ് മനസിലാക്കി ആക്രമിക്കാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ നരെയ്‌ന്റെ ഉപദേശം പ്രചോദിപ്പിച്ച് തുടക്കത്തിലേ വലിയ ഷോട്ട് കളിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഗൗതം ഗംഭീര്‍ ഇതിനുള്ള അവസരം എനിക്ക് നല്‍കുന്നുവെന്നതില്‍ സന്തോഷവാനാണ്. 100ന് മുകളില്‍ റണ്‍സിന് വിജയിക്കാനായതാണ് പ്രധാനപ്പെട്ട കാര്യം.
നെറ്റ് റണ്‍റേറ്റിനെ ഇത് സഹായിക്കും' റസല്‍ പറഞ്ഞു. കെകെആറിന് അടിത്തറ പാകിയത് നരെയ്‌നാണ്. തുടക്കം മുതലേ ആക്രമിച്ച് ഡല്‍ഹി ബൗളര്‍മാരെ മാനസികമായി തളര്‍ത്താന്‍ നരെയ്‌ന് സാധിച്ചു. പിന്നാലെയെത്തിയ ബാറ്റ്‌സ്മാന്‍മാര്‍ ഇത് നന്നായി മുതലാക്കിയെന്നതാണ് വസ്തുത. എന്നാല്‍ തുടക്കത്തിലേ ആക്രമിക്കുകയെന്നത് കുറച്ച് പ്രയാസമായിരുന്നുവെന്നാണ് റസല്‍ പറയുന്നത്. 'തുടക്കത്തിലേ ഇത് വളരെ പ്രയാസമായിരുന്നു. സ്വിങ്ങുണ്ടായിരുന്നതിനാല്‍ ബൗണ്ടറി കണ്ടെത്താന്‍ ബുദ്ധിമുട്ടി.
എന്നാല്‍ ഒന്ന് രണ്ട് പന്ത് കണക്ട് ആക്കിയതോടെ ബൗളര്‍മാര്‍ വ്യത്യസ്തമായ ഭാഗങ്ങളില്‍ എറിയാന്‍ നിര്‍ബന്ധിതരായി. ഇതിനെ മുതലാക്കി കളിച്ചു. താളം കണ്ടെത്തിയതോടെ പിന്നീട് ബാറ്റിങ് എളുപ്പമായി' നരെയ്ന്‍ പറഞ്ഞു. റസലും നരെയ്‌നും കത്തിക്കയറിയത് കൂടാതെ 18 കാരനായ അന്‍ക്രിഷ് രഘുവന്‍ഷിയും മികവ് കാട്ടി. 27 പന്തില്‍ 54 റണ്‍സാണ് അന്‍ക്രിഷ് നേടിയത്. അരങ്ങേറ്റക്കാരന്റെ ഭയമില്ലാതെ യുവതാരം കടന്നാക്രമിച്ചു.
റസലും നരെയ്‌നും അന്‍ക്രിഷിന്റെ പ്രകടനത്തെ പ്രശംസിച്ചു. 'യുവതാരത്തിന്റെ പ്രകടനത്തില്‍ വളരെ സന്തോഷം തോന്നുന്നു. വലിയ ആത്മവിശ്വാസത്തോടെയാണ് അവന്‍ കളിച്ചത്. എത്ര വലിയ ഇംപാക്ടാണ് അവന്‍ സൃഷ്ടിച്ചതെന്ന് നോക്കുക. ടീം ഉടമയായ ഷാരൂഖ് ഖാന് കളി കാണുമ്പോള്‍ ഇത്തരമൊരു പ്രകടനം നടത്തിയത് അവന് എത്രത്തോളം ആത്മവിശ്വാസമുണ്ടെന്ന് കാട്ടുന്നതാണ്. വലിയ പ്രതീക്ഷ അവനിലുണ്ട്' റസല്‍ പറഞ്ഞു.
അവന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇന്ന് കണ്ടതെന്നും നെറ്റ്‌സില്‍ അവന്‍ പ്രതിഭ തെളിയിച്ചിട്ടുണ്ടെന്നും ആഴത്തില്‍ ബാറ്റുചെയ്ത് മെച്ചപ്പെട്ട് മെച്ചപ്പെട്ട് വരാന്‍ അവന് സാധിക്കട്ടേയെന്നും നരെയ്ന്‍ പറഞ്ഞു. ഡല്‍ഹിക്കെതിരേ റെക്കോഡ് ഐപിഎല്‍ ടീം സ്‌കോറിലേക്ക് ഡല്‍ഹി പോകുമായിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് ടീമിനെ തടുത്തത് ഇഷാന്ത് ശര്‍മയെറിഞ്ഞ അവസാന ഓവറാണ്. റസലിനെ ഇഷാന്ത് ക്ലീന്‍ബൗള്‍ഡ് ചെയ്തു.
ഇതില്ലായിരുന്നെങ്കില്‍ 280ന് മുകളിലേക്ക് കെകെആര്‍ സ്‌കോര്‍ എത്തിക്കുമായിരുന്നു. ഇത്തവണ എല്ലാ തരത്തിലും കെകെആര്‍ കരുത്തുകാട്ടുന്നു. കപ്പിലേക്കെത്താന്‍ കൂടുതല്‍ സാധ്യതയുള്ള ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സെന്ന് ഈ അവസരത്തില്‍ നിസംശയം പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications