For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ക്യാപ്റ്റന്‍സി പോയി, ഇനി രോഹിത്തിന് വെല്ലുവിളി അതാണ്- ചൂണ്ടിക്കാട്ടി ഫിഞ്ച്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഇതിഹാസ നായകനാണ് രോഹിത് ശര്‍മ. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടം ചൂടിച്ച നായകനാണ് രോഹിത് ശര്‍മ. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിങ് തുടങ്ങിയ പല ഇതിഹാസങ്ങളും ശ്രമിച്ചിട്ട് നടക്കാത്ത നേട്ടത്തിലേക്കാണ് രോഹിത് മുംബൈയെ എത്തിച്ചത്. എന്നാല്‍ ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റുകയും നായകനായി ഹാര്‍ദിക് പാണ്ഡ്യയെ എത്തിക്കുകയും ചെയ്തിരിക്കുകയാണ്.

17ാം സീസണില്‍ നായകനെന്ന ഭാരമില്ലാതെയാണ് രോഹിത് ഇറങ്ങുന്നത്. ക്യാപ്റ്റന്‍സി ഇല്ലാത്തതിനാല്‍ രോഹിത്തിന്റെ ബാറ്റില്‍ നിന്ന് കൂടുതല്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. എന്നാല്‍ താന്‍ വളര്‍ത്തിയ ഹാര്‍ദിക്കിന് കീഴില്‍ കളിക്കേണ്ടിവരുന്നത് രോഹിത്തിന്റെ പ്രകടനത്തെ പിന്നോട്ടടിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു.

ഇപ്പോഴിതാ ക്യാപ്റ്റനല്ലാതെ ഇറങ്ങുന്ന രോഹിത്തിന് മുന്നിലെ വലിയ വെല്ലുവിളി എന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. 'നായകനെന്ന ഭാരം തോളിലില്ലാതെ ഓപ്പണറായി ബാറ്റു ചെയ്യാന്‍ ഇറങ്ങുകയെന്നതാണ് രോഹിത്തിന് മുന്നിലെ വലിയ വെല്ലുവിളിയായി കരുതുന്നത്. നിരവധി വര്‍ഷങ്ങളായി മുംബൈക്കായി മികച്ച പ്രകടനങ്ങള്‍ രോഹിത് നടത്തുന്നു. ക്യാപ്റ്റനായി തുടര്‍ച്ചയായി നില്‍ക്കുമ്പോള്‍ എവിടെ പോയാലും വലിയ ബഹുമാനവും അംഗീകാരവും ലഭിക്കും.

എന്നാല്‍ ഇപ്പോള്‍ ക്യാപ്റ്റനെന്ന ഭാരമില്ലാതെ രോഹിത് ബാറ്റുചെയ്യാന്‍ ഇറങ്ങുമ്പോള്‍ വ്യക്തിപരമായും മുംബൈക്കും അത് ഗുണകരമാവുമെന്നാണ് കരുതുന്നത്' ഫിഞ്ച് പറഞ്ഞു. ഹാര്‍ദിക്കും രോഹിത്തും തമ്മില്‍ അടുത്ത സൗഹൃദമാണുള്ളത്. എന്നാല്‍ അവസാന സീസണില്‍ ഹാര്‍ദിക് മുംബൈ വലിയ താരങ്ങളെ ഉപയോഗിച്ച് കപ്പടിക്കുന്നവരാണെന്നും അങ്ങനെ ചെയ്യാന്‍ ആര്‍ക്കും സാധിക്കുമെന്നും പറഞ്ഞിരുന്നു. ഇതിനെതിരേ രോഹിത് രംഗത്തെത്തിയിരുന്നു.

rohit sharma

ഈ ഉടക്ക് നിലനില്‍ക്കെയാണ് അപ്രതീക്ഷിതമായി മുംബൈയിലേക്ക് ഹാര്‍ദിക് തിരിച്ചുവരുന്നതും നായകസ്ഥാനം ലഭിക്കുന്നതും. ഇത് ഈഗോ പ്രശ്‌നം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ അടുത്തതായി മുംബൈയുടെ നായകരാവാന്‍ കാത്തിരുന്നവരാണ്. എന്നാല്‍ ഇവരെയെല്ലാം മറികടന്നാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. ഇതില്‍ മുംബൈ ടീമിനുള്ളില്‍ത്തന്നെ വിയോജിപ്പുണ്ടെന്ന കാര്യം ഉറപ്പാണ്.

ഇത് ടീമിന്റെ പ്രകടനത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. 2020ലാണ് മുംബൈ അവസാനമായി കപ്പടിച്ചത്. ഇതിന് ശേഷം ഒരു സീസണില്‍ മുംബൈ അവസാന സ്ഥാനക്കാരാവുകയും ചെയ്തു. അഞ്ച് കിരീടം നേടി സിഎസ്‌കെ മുംബൈക്കൊപ്പമെത്തിയതിനാല്‍ വരുന്ന സീസണില്‍ കപ്പടിച്ച് വീണ്ടും തലപ്പത്തേക്കെത്താനാണ് മുംബൈ ആഗ്രഹിക്കുന്നത്. അതിനായാണ് ഹാര്‍ദിക്കിനെ നായകസ്ഥാനത്തേക്ക് കൊണ്ടുവന്നതും. എന്നാല്‍ അതൊട്ടും എളുപ്പമാവില്ലെന്നുറപ്പ്.

ടീമിനെ ഒത്തിണക്കത്തോടെ മുന്നോട്ട് കൊണ്ടുപോവുകയെന്നത് ഹാര്‍ദിക്കിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. അതിന് അദ്ദേഹത്തിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മികച്ച പ്രകടനത്തോടെ തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്നും ഫിഞ്ച് വിലയിരുത്തി. 'അവസാന സീസണിനെക്കാള്‍ മികച്ച പ്രകടനം കെകെആര്‍ നടത്തുമെന്നാണ് കരുതുന്നത്. അവസാന സീസണില്‍ ടീം നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല.

ശ്രേയസിന്റെ ഫിറ്റ്‌നസ് പ്രശ്‌നം ടീമിനെ എത്രത്തോളം ബാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്. മിച്ചല്‍ സ്റ്റാര്‍ക്ക് ഒപ്പമുള്ളത് ഏത് ടി20 ടീമിന്റേയും പ്രകടനം മെച്ചപ്പെടുത്തും. സ്വിങ് ചെയ്യാനുള്ള അവന്റെ മികവും തുടക്കത്തിലേ തന്നെ പ്രധാന വിക്കറ്റുകള്‍ നേടാനുള്ള കഴിവും ഗുണം ചെയ്‌തേക്കും. പവര്‍പ്ലേയിലെ പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്. ഡെത്തോവറില്‍ ടീമിന് മികച്ച ബൗളിങ് കരുത്ത് അവകാശപ്പെടാന്‍ സാധിക്കും' ഫിഞ്ച് കൂട്ടിച്ചേര്‍ത്തു.

ഗൗതം ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉപദേഷ്ടാവായി തിരിച്ചെത്തിയിട്ടുണ്ട്. ഇത് ടീമിന് ഗുണം ചെയ്യുമെന്നുറപ്പാണ്. സംതുലിതമായ താരനിര കെകെആറിനുണ്ട്. ഇവര്‍ക്ക് അവസരത്തിനൊത്ത് ഉയരാനാവുമോയെന്നത് കണ്ടറിയാം.

Story first published: Saturday, March 16, 2024, 22:02 [IST]
Other articles published on Mar 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+