For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 6 മത്സരത്തില്‍ നിന്ന് 96, കെകെആറിനെതിരേ 108! ഞെട്ടിച്ച് ബെയര്‍‌സ്റ്റോ; മാസ് തിരിച്ചുവരവ്

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലൂടെ പുതു ചരിത്രം രചിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ചേസ് എന്ന റെക്കോഡാണ് പഞ്ചാബ് സ്വന്തം പേരിലാക്കിയത്. കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ 8 പന്തും 8 വിക്കറ്റും ബാക്കിയാക്കി തകര്‍ത്താണ് പഞ്ചാബ് പുതു ചരിത്രമെഴുതിയത്. പഞ്ചാബിന്റെ റെക്കോഡ് ജയത്തിന്റെ അമരക്കാരനായത് ജോണി ബെയര്‍സ്‌റ്റോയായിരുന്നു.

48 പന്ത് നേരിട്ട് പുറത്താവാതെ 108 റണ്‍സാണ് ബെയര്‍‌സ്റ്റോ നേടിയത്. 8 ഫോറും 9 സിക്‌സും ഉള്‍പ്പെടെ 225 സ്‌ട്രൈക്ക് റേറ്റോടെ ബെയര്‍സ്‌റ്റോ മുന്നില്‍ നിന്ന് നയിച്ചാണ് പഞ്ചാബിന് ജയമൊരുക്കിയത്. സീസണിലെ ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തി പ്ലേയിങ് 11ന് പുറത്തായ താരമാണ് ബെയര്‍‌സ്റ്റോ. എന്നാല്‍ കെകെആറിനെതിരേ ശക്തമായ തിരിച്ചുവരവ് നടത്തിയ ബെയര്‍‌സ്റ്റോ പഞ്ചാബിന്റെ ഹീറോയായി മാറിയിരിക്കുകയാണ്.

ഇപ്പോഴിതാ ബെയര്‍സ്‌റ്റോയുടെ ഹീറോയിസത്തെ വാഴ്ത്തുകയാണ് ആരാധകര്‍. ആദ്യത്തെ ആറ് മത്സരത്തില്‍ നിന്ന് വെറും 96 റണ്‍സാണ് ബെയര്‍‌സ്റ്റോ നേടിയത്. ഇതോടെയാണ് താരം തഴയപ്പെട്ടത്. എന്നാല്‍ കെകെആറിനെതിരേ 45 പന്തില്‍ സെഞ്ച്വറി നേടിയാണ് ബെയര്‍‌സ്റ്റോയുടെ മാസ് തിരിച്ചുവരവ്. ഫോം താല്‍ക്കാലികവും പ്രതിഭ സ്ഥിരവുമാണെന്നാണ് വാഴ്ത്തുന്നത്. ബെയര്‍‌സ്റ്റോ ആദ്യം മുതലേ ഫോമില്‍ കളിച്ചിരുന്നെങ്കില്‍ പഞ്ചാബ് ആദ്യ നാലില്‍ നേരത്തെ സീറ്റ് ഉറപ്പിക്കുമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

സ്പിന്നിനേയും പേസിനേയും കടന്നാക്രമിക്കാന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ് ബെയര്‍‌സ്റ്റോ. ഭയമില്ലാതെ കടന്നാക്രമിക്കാന്‍ ബെയര്‍സ്‌റ്റോക്ക് അസാധ്യ കഴിവാണുള്ളത്. അതുകൊണ്ടുതന്നെ ടി20യില്‍ ഏറ്റവും ഭയക്കേണ്ട ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ബെയര്‍സ്‌റ്റോയെന്നാണ് ആരാധകര്‍ പറയുന്നത്. ജോസ് ബട്‌ലര്‍, മാര്‍ക്കസ് സ്‌റ്റോയിണിസ് എന്നിവര്‍ കളിച്ച ഇന്നിങ്‌സ് പോലെ സെഞ്ച്വറിയോടെ ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ ബെയര്‍സ്‌റ്റോക്ക് സാധിച്ചു.

jonny bairstow

ബെയര്‍സ്‌റ്റോയുടെ സെഞ്ച്വറി പ്രകടനം ചൂണ്ടിക്കാട്ടി വിരാട് കോലിക്കെതിരേയും ട്രോളുകള്‍ ഉയരുന്നുണ്ട്. ബെയര്‍സ്‌റ്റോ 45 പന്തില്‍ സെഞ്ച്വറി നേടുമ്പോള്‍ കോലി 45 പന്തില്‍ ഫിഫ്റ്റി നേടുന്നുവെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. വിരാട് കോലി ഇത്തവണ റണ്‍വേട്ടക്കാരില്‍ മുന്നിട്ട് നില്‍ക്കുമ്പോഴും അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് നിരാശപ്പെടുത്തുന്നതാണ്. മെല്ലെപ്പോക്ക് ബാറ്റിങ്ങിന്റെ പേരില്‍ വലിയ വിമര്‍ശനം കോലിക്ക് കേള്‍ക്കേണ്ടി വരുന്നു.

ശശാങ്ക് സിങ്ങിന്റെ പ്രകടനത്തേയും ആരാധകര്‍ വാഴ്ത്തുന്നു. റണ്‍സുണ്ടായിരുന്നെങ്കില്‍ ശശാങ്കിന്റെ ആദ്യ ഐപിഎല്‍ സെഞ്ച്വറി കൊല്‍ക്കത്തയില്‍ കാണാനാവുമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ലേലത്തില്‍ പഞ്ചാബ് ആളുമാറി ടീമിലെത്തിച്ച താരമാണ് ശശാങ്ക്. എന്നാല്‍ ഈ സീസണിലെ പഞ്ചാബിന്റെ ഏറ്റവും വിശ്വസ്തനായ കളിക്കാരനായി ശശാങ്ക് മാറുന്നതാണ് കാണാനാവുന്നത്. 28 പന്തില്‍ 68 റണ്‍സാണ് ശശാങ്ക് നേടിയത്.

2 ഫോറും 8 സിക്‌സും ഉള്‍പ്പെടെയാണ് താരം പുറത്താവാതെ നിന്നത്. റണ്‍സ് പിന്തുടരുന്ന സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ ഗംഭീര പ്രകടനം നടത്താന്‍ അസാധ്യ മികവാണ് ശശാങ്കിനുള്ളത്. വരുന്ന മെഗാ ലേലത്തില്‍ വലിയ പ്രതിഫലത്തിലേക്കുയരാന്‍ ശശാങ്കിന് സാധിക്കുമെന്നും ആരാധകര്‍ പറയുന്നു. ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ ശശാങ്കിന്റെ പ്രകടനം ഫ്‌ളോപ്പാവുന്നു. എന്നാല്‍ റണ്‍സ് പിന്തുടരുമ്പോള്‍ ശശാങ്കിനെ പിടിച്ചുകെട്ടാന്‍ പ്രയാസമാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കൂടുതല്‍ സിക്‌സര്‍ പിറന്ന മത്സരമായി കെകെആര്‍-പഞ്ചാബ് മത്സരം മാറി. 42 സിക്‌സുകളാണ് മത്സരത്തില്‍ പിറന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ പിറന്ന 38 സിക്‌സുകളുടെ റെക്കോഡാണ് പഞ്ചാബ്-കെകെആര്‍ മത്സരം തകര്‍ത്തത്. പഞ്ചാബ് അല്‍പ്പം കൂടി മികച്ച ഫീല്‍ഡിങ് പ്രകടനം നടത്തിയിരുന്നെങ്കില്‍ വമ്പന്‍ സ്‌കോറിലേക്ക് കെകെആര്‍ ഉയരാന്‍ സാധ്യതയില്ലായിരുന്നു. നിരവധി ക്യാച്ചവസരങ്ങളാണ് പഞ്ചാബ് നഷ്ടപ്പെടുത്തിയത്.

Story first published: Saturday, April 27, 2024, 7:14 [IST]
Other articles published on Apr 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+