For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ധോണിക്ക് ശേഷം സിഎസ്‌കെ നായകനാര്? ലേലത്തില്‍ ഇവരെ നോട്ടമിടാം- അറിയാം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള ലേലം ഈ മാസം 19ന് നടക്കാന്‍ പോവുകയാണ്. ടീമുകളെല്ലാം ഇതിനോടകം ഒഴിവാക്കിയ താരങ്ങളുടേയും നിലനിര്‍ത്തിയ താരങ്ങളുടേയും പട്ടിക പുറത്തുവിട്ടിട്ടുണ്ട്. അണിയറയില്‍ കൂടുമാറ്റ ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവം. എല്ലാ ടീമുകളും ആറിലധികം താരങ്ങളെ ഒഴിവാക്കിയതിനാല്‍ വാശിയേറിയ ലേലം തന്നെ പ്രതീക്ഷിക്കാം. നിലവിലെ ചാമ്പ്യന്മാരായ ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്.

എംഎസ് ധോണി നായകനായുള്ള സിഎസ്‌കെയ്ക്ക് വരുന്ന സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. കിരീടം നേടുകയെന്നതിലുപരിയായി അടുത്ത സീസണോടെ ധോണി പടിയിറങ്ങിയാല്‍ പുതിയ നായകനെ കണ്ടെത്തുകയെന്നതാണ് സിഎസ്‌കെയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. നിലവിലെ ടീമില്‍ റുതുരാജ് ഗെയ്ക് വാദ്, രവീന്ദ്ര ജഡേജ എന്നിവരെയാണ് നായകസ്ഥാനത്തേക്ക് പരിഗണിക്കാനാവുക. എന്നാല്‍ രണ്ട് പേര്‍ക്കും സിഎസ്‌കെയുടെ കരുത്ത് ചോരാതെ മുന്നോട്ട് പോകാന്‍ സാധിക്കുമോയെന്നതാണ് സംശയം.

അതുകൊണ്ടുതന്നെ പുതിയ നായകനെക്കുറിച്ച് സിഎസ്‌കെ ആലോചിച്ചാലും തെറ്റ് പറയാനാവില്ല. ധോണിക്ക് ശേഷം ആരെന്നത് സിഎസ്‌കെയുടെ മുന്നിലെ വലിയ ചോദ്യമാണ്. ലേലത്തിലൂടെ സിഎസ്‌കെയ്ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്ന നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ഓസീസ് നായകനായ പാറ്റ് കമ്മിന്‍സാണ്. ഓസീസിനെ മികച്ച നിലയില്‍ നയിക്കുന്ന നായകനാണ് കമ്മിന്‍സ്. അതുകൊണ്ടുതന്നെ സിഎസ്‌കെയ്ക്ക് നായകസ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കാവുന്നതാണ്.

സൂപ്പര്‍ പേസറായ കമ്മിന്‍സ് ഇത്തവണ ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. പേസറെന്ന നിലയില്‍ തല്ലുകൊള്ളിയാണെങ്കിലും മികച്ച ബാറ്റ്‌സ്മാനെന്ന നിലയിലും കമ്മിന്‍സിനെ പരിഗണിക്കാം. കമ്മിന്‍സിനെ സ്വന്തമാക്കിയാല്‍ ഓള്‍റൗണ്ടറായ നായകനെക്കൂടി സിഎസ്‌കെയ്ക്ക് ലഭിക്കും. എന്നാല്‍ കമ്മിന്‍സിനായി വാശിയേറിയ ലേലം നടന്നേക്കും. അതുകൊണ്ടുതന്നെ സിഎസ്‌കെയ്ക്ക് കമ്മിന്‍സിനെ സ്വന്തമാക്കുക എളുപ്പമായിരിക്കില്ലെന്നുറപ്പ്.

pat cummins

രണ്ടാമത്തെ താരം സ്റ്റീവ് സ്മിത്താണ്. ക്ലാസിക് താരങ്ങളെ ഒപ്പം കൂട്ടി വെടിക്കെട്ട് പ്രകടനത്തിലേക്കെത്തിച്ച് ഞെട്ടിക്കുന്നത് സിഎസ്‌കെയുടെ ശീലമാണ്. ഓസീസ് സീനിയര്‍ താരവും മുന്‍ നായകനുമായ സ്മിത്തിനെ ഒപ്പം കൂട്ടിയാല്‍ നായകസ്ഥാനത്തേക്ക് സിഎസ്‌കെയ്ക്ക് പരിഗണിക്കാനാവും. സ്മിത്തിന്റെ ടി20 കണക്കുകള്‍ അത്ര മികച്ചതല്ല. ഇന്ത്യക്കെതിരായ അവസാന ടി20 പരമ്പരയിലും സ്മിത്ത് ഓസീസ് ടീമിലുണ്ടായിരുന്നു. എന്നാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സ്മിത്തിന് സാധിച്ചിരുന്നില്ല.

ഇങ്ങനെയുള്ള താരങ്ങളെ ഒപ്പം കൂട്ടി മികച്ച ഫോമിലേക്കെത്തിക്കുന്നതാണ് സിഎസ്‌കെയുടെ രീതി. സ്മിത്തിന്റെ നായക മികവില്‍ ആര്‍ക്കും സംശയമില്ലെങ്കിലും അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം പ്രതീക്ഷക്കൊത്തുള്ളതല്ല. എങ്കിലും സിഎസ്‌കെയ്ക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് സ്മിത്തെന്ന് പറയാം. ചെറിയ തുകയ്ക്ക് സ്മിത്തിനെ സ്വന്തമാക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചേക്കും. അതുകൊണ്ടുതന്നെ സ്മിത്തിനായി സിഎസ്‌കെ രംഗത്തിറങ്ങാന്‍ സാധ്യത കൂടുതലാണ്.

ന്യൂസീലന്‍ഡിന്റെ ഡാരില്‍ മിച്ചലാണ് മറ്റൊരാള്‍. ലേലത്തിലൂടെ ഒപ്പം കൂട്ടിയാല്‍ ബാറ്റിങ്ങില്‍ മികവ് കാട്ടാന്‍ ശേഷിയുള്ള താരമാണ് മിച്ചല്‍. വേണമെങ്കില്‍ നായകസ്ഥാനത്തേക്കും പരിഗണിക്കാം. ക്ലാസിക് ശൈലിയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ് മിച്ചല്‍. നായകനായി വലിയ അനുഭവസമ്പത്ത് മിച്ചലിനില്ല. എന്നാല്‍ സിഎസ്‌കെയ്ക്ക് പരിഗണിച്ച് വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്ന താരമാണ് ഡാരില്‍ മിച്ചല്‍.

എന്നാല്‍ സിഎസ്‌കെ ഇതുവരെ ഇന്ത്യക്കാരനല്ലാത്ത മറ്റൊരു താരത്തെ നായകനാക്കിയിട്ടില്ല. എംഎസ് ധോണി, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ തുടങ്ങിയവരെല്ലാമാണ് സിഎസ്‌കെയെ നയിച്ചത്. സിഎസ്‌കെയെ വിദേശ ക്യാപ്റ്റന്‍ നയിക്കുമോയെന്നത് കണ്ടറിയണം. റിഷഭ് പന്തിനെ സിഎസ്‌കെ നായകസ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. സഞ്ജു സാംസണിനെ സിഎസ്‌കെ നോട്ടമിട്ടേക്കില്ല. എല്ലാവരും ചിന്തിക്കുന്നതിലപ്പുറം പ്രവര്‍ത്തിക്കുന്നതാണ് സിഎസ്‌കെയുടെ രീതി.

അതുകൊണ്ടുതന്നെ ധോണിക്ക് ശേഷം ടീം കണ്ടുവെച്ചിരിക്കുന്നത് ആരെയാണെന്ന് കാത്തിരുന്ന് കണ്ടറിയാം. അതൊരു ഇന്ത്യന്‍ താരമായി മാറാനാണ് സാധ്യത കൂടുതലെന്ന് നിസംശയം പറയാം.

Story first published: Monday, December 4, 2023, 8:08 [IST]
Other articles published on Dec 4, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+