Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ആരാവും സിഎസ്‌കെയുടെ ആദ്യ വിദേശ ക്യാപ്റ്റന്‍? സാധ്യത ഇവര്‍ക്ക്

നിലവിലെ ചാംപ്യന്‍മാരും നാലു തവണ ജേതാക്കളുമായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം സീസണായിരുന്നു ഇത്തവണത്തേത്. കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായെത്തിയ ചെന്നൈ പ്ലേഓഫ് പോലും കാണാതെയാണ് പുറത്തായത്. ഈ സീസണില്‍ ഇതിനകം കളിച്ച 13 മല്‍സരങ്ങളില്‍ ഒമ്പതിലും ചെന്നൈ തോറ്റിരുന്നു. ടൂര്‍ണമെന്റില്‍ മുമ്പൊരിക്കലും സിഎസ്‌കെ ഒരു സീസണില്‍ ഇത്രയുമധികം മല്‍സരങ്ങളില്‍ പരാജയപ്പെട്ടിട്ടില്ല.

1

രവീന്ദ്ര ജഡേജ സീസണിന്റെ മധ്യത്തില്‍ വച്ച് ക്യാപ്റ്റന്‍സിയൊഴിയുകയും തുടര്‍ന്ന് മുന്‍ നായകന്‍ എംഎസ് ധോണിക്കു വീണ്ടും ചുമതലയേറ്റെടുക്കേണ്ടി വരികയും ചെയ്തിരുന്നു. എന്നാല്‍ അടുത്ത സീസണിലും ധോണി ഈ സ്ഥാനത്തു തുടരാന്‍ സാധ്യത തീരെ കുറവാണ്. ഈ സീസണിനു ശേഷം അദ്ദേഹം വിരമിച്ചേക്കുമെന്നാണ് സൂചനകള്‍. ഇതോടെ അടുത്ത സീസണില്‍ പുതിയ നായകനെ ചെന്നൈയ്ക്കു കണ്ടെത്തേണ്ടതായി വരും. ഒരുപക്ഷെ ചരിത്രത്തില്‍ ആദ്യമായി ഒരു വിദേശ താരം അടുത്ത സീസണില്‍ സിഎസ്‌കെയുടെ ക്യാപ്റ്റനായും വന്നേക്കാം.വരാനിരിക്കുന്ന സീസണിനു മുമ്പുള്ള മിനി ലേലത്തില്‍ ഈ റോളിലേക്കു പരിഗണിക്കപ്പെടാനിടയുള്ളവര്‍ ആരൊക്കെയാണെന്നു നോക്കാം.

കെയ്ന്‍ വില്ല്യംസണ്‍

കെയ്ന്‍ വില്ല്യംസണ്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും ന്യൂസിലാന്‍ഡ് നായകനുമായ കെയ്ന്‍ വില്ല്യംസണാണ് അടുത്ത സീസണില്‍ ചെന്നൈയുടെ നായകനായി വരാനിടയുള്ള ഒരു വിദേശ താരം. 14 കോടി രൂപയ്ക്കായിരുന്നു ഈ സീസണിനു മുമ്പ് വില്ല്യംസണിനെ ഹൈദരാബാദ് നിലനിര്‍ത്തിയത്. പക്ഷെ ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ഈ തുകയോടു നീതി പുലര്‍ത്താന്‍ അദ്ദേഹത്തിനായില്ല.
ഹൈദരാബാദാവട്ടെ പ്ലേഓഫ് കാണാതെ പുറത്താവുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഈ സീസണിനു ശേഷം വില്ല്യംസണിനെ ഫ്രാഞ്ചൈസി കൈവിട്ടേക്കും. അങ്ങനെ വന്നാല്‍ അടുത്ത സീസണില്‍ അദ്ദേഹത്തെ സിഎസ്‌കെയ്ക്കു നായകനായി തങ്ങളുടെ ടീമിലേക്കു കൊണ്ടു വരാവുന്നതാണ്.

ബെന്‍ സ്റ്റോക്‌സ്

ബെന്‍ സ്റ്റോക്‌സ്

ഇംഗ്ലണ്ടിന്റെ പുതിയ ടെസ്റ്റ് നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ബെന്‍ സ്‌റ്റോക്‌സാണ് ചെന്നൈയുടെ ക്യാപ്റ്റനായി വരാനിടയുള്ള മറ്റൊരു വിദേശ താരം. നേരത്തേ ഐപിഎല്ലില്‍ എംഎസ് ധോണിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. സിഎസ്‌കെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സമയത്തു ധോണി റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗമായിരുന്നപ്പോള്‍ സ്‌റ്റോക്‌സും ഒപ്പമുണ്ടായിരുന്നു.

4

രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് അദ്ദേഹം അവസാനമായി കളിച്ചത്. പരിക്കു കാരണം കഴിഞ്ഞ സീസണ്‍ സ്റ്റോക്‌സിനു നഷ്ടമായിരുന്നു. ഈ സീസണിലാവട്ടെ അേദ്ദഹം സ്വയം മാറിനില്‍ക്കുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനു വേണ്ടിയായിരുന്നു മെഗാ ലേലത്തില്‍ നിന്നും താന്‍ മാറിനിന്നതെന്നായിരുന്നു സ്‌റ്റോക്‌സിന്റെ വിശദീകരണം.

ജോ റൂട്ട്

ജോ റൂട്ട്

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്ററും മുന്‍ ടെസ്റ്റ് നായകനുമായ ജോ റൂട്ടാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനാവാനിടയുള്ള മറ്റൊരാള്‍. ആധുനിക ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാശാലിയായ ബാറ്റര്‍മാരില്‍ ഒരാളായ അദ്ദേഹത്തിനു കരിയറില്‍ ഇതുവരെ ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. 2018ലെ മെഗാ ലേലത്തില്‍ അദ്ദേഹം രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ തയ്യാറായിരുന്നില്ല.

ടെംബ ബവുമ

ടെംബ ബവുമ

സൗത്താഫ്രിക്കയുടെ നിലവിലെ വൈറ്റ് ബോള്‍ ക്യാപ്റ്റനായ ടെംബ ബവുമയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടേക്കും. ചുരുങ്ങിയ കാലം കൊണ്ട് തന്റെ ക്യാപ്റ്റന്‍സി മിടുക്ക് തെളിയിച്ച താരമാണ് അദ്ദേഹം. ഒരു വൈല്‍ഡ് കാര്‍ഡിനെയാണ് സിഎസ്‌കെ അടുത്ത ക്യാപ്റ്റനായി വാങ്ങാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ബവുമയെ അവര്‍ക്കു പരിഗണിക്കാവുന്നതാണ്.

Story first published: Tuesday, May 17, 2022, 11:44 [IST]
Other articles published on May 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+