IPL 2023: അടുത്ത സീസണില്‍ ചെന്നൈയെ ധോണി തന്നെ നയിക്കണം- കാരണമറിയാം
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് ദയനീയ സീസണായിരുന്നു ഇത്തവണത്തേത്. പ്ലേഓഫ് പോലും കാണാതെയാണ് 2021ലെ ചാംപ്യന്‍മാര്‍. ഈ സീസണിന്റെ പകുതിയോളം രവീന്ദ്ര ജഡേജയായിരുന്നു ചെന്നൈയെ നയിച്ചത്. ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് ജഡ്ഡു സ്ഥാനമൊഴിഞ്ഞതോടെ എംഎസ് ധോണി വീണ്ടും ചുമതലയേറ്റെടുക്കുകയായിരുന്നു. പക്ഷെ അപ്പോഴേക്കും വൈകിപ്പോയിരുന്നു. ലീഗില്‍ ഒമ്പതാം സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്.
അടുത്ത സീസണിലും ചെന്നൈയ്‌ക്കൊപ്പം താന്‍ ഉണ്ടാവുമെന്നാണ് ധോണി ഈ സീസണിന്റെ ഒടുവില്‍ വ്യക്തമാക്കിയത്. അടുത്ത സീസണിലും അദ്ദേഹം ടീമിനെ നയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2023ലെ ഐപിഎല്ലിലും ചെന്നൈയെ ധോണി തന്നെ നയിക്കേണ്ടതിന്റെ കാരണങ്ങളറിയാം.

പകരക്കാരനെ കണ്ടെത്താനായില്ല
എംഎസ് ധോണിക്കു ശേഷം ടീമിനെ നയിക്കാന്‍ ശേഷിയുള്ള ഒരാളെ കണ്ടെത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഇനിയും സാധിച്ചിട്ടില്ല. രവീന്ദ്ര ജഡേജയെയായിരുന്നു സിഎസ്‌കെ പിന്‍ഗാമിയായി കണ്ടു വച്ചത്. ഇതിന്റെ ഭാഗമായാണ് ഈ സീസണിനു മുമ്പ് ധോണി ക്യാപ്റ്റന്‍സിയൊഴിഞ്ഞ് ജഡ്ഡുവിനെ ചുമതലയേല്‍പ്പിച്ചത്. എന്നാല്‍ ഈ നീക്കം ദുരന്തത്തിലാണ് കലാശിച്ചത്. ഇതോടെ ചെന്നൈ ഗതികെട്ട് ധോണിയെ തിരികെ ചുമതലയേല്‍പ്പിക്കുകയായിരുന്നു.
അടുത്ത സീസണിലും സിഎസ്‌കെയ്ക്കു നല്ലൊരു ക്യാപ്റ്റന്‍സി ഓപ്ഷനില്ല. മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ് എന്നിവരാണ് പരിഗണിക്കാവുന്ന താരങ്ങളെങ്കിലും ഐപിഎല്‍ പോലെ വലിയ വേദിയില്‍ പരീക്ഷിക്കപ്പെട്ടവരല്ല.

ആരാധക പിന്തുണ നഷ്ടപ്പെടും
ചെന്നൈയില്‍ ആരാധകരുടെ പ്രിയങ്കരനാണ് എംഎസ് ധോണി. അദ്ദേഹത്തെപ്പോലെ സിഎസ്‌കെ ആരാധകര്‍ നെഞ്ചിലേറ്റിയ മറ്റൊരാള്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയായിരുന്നു. പക്ഷെ കഴിഞ്ഞ ലേലത്തില്‍ റെയ്‌നയെ ചെന്നൈ വാങ്ങാതെ തഴയുകയായിരുന്നു. 2008 മുതല്‍ ധോണി സിഎസ്‌കെയ്‌ക്കൊപ്പമുണ്ട്. ചെന്നൈയുടെ ആരാധകരില്‍ ഭൂരിഭാഗവും ഗ്രൗണ്ടിലെത്തുന്നത് അദ്ദേഹത്തിന്റെ പ്രകടനം ആസ്വദിക്കാനാണ്.
ധോണി വിരമിക്കുന്നതോടെ ചെന്നൈയ്ക്കു വലിയൊരു കൂട്ടം ആരാധകരെ നഷ്ടമാവും. അടുത്ത സീസണില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായിരിക്കും ഐപിഎല്‍ മല്‍സരങ്ങള്‍. .

സിഎസ്‌കെയുടെ ഹോം മല്‍സരങ്ങള്‍ ചെന്നൈയില്‍ തന്നെയായിരിക്കും. അതുകൊണ്ടു തന്നെ സിഎസ്‌കെയെ ധോണി തന്നെ നയിക്കണമെന്നായിരിക്കും ഫാന്‍സ് ആഗ്രഹിക്കുന്നത്. ചെന്നൈയില്‍ കളിച്ച് വിരമിക്കാനാണ് ആഗ്രഹിക്കുന്നതെന്നു ധോണിയും നേരത്തേ വെളിപ്പെടുത്തിയിരുന്നു

ധോണിയേക്കാള്‍ ബെസ്റ്റില്ല
ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് എംഎസ് ധോണി. ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ട്രോഫികളും സ്വന്തമാക്കിയ ലോകത്തിലെ ഏക നായകനാണ് അദ്ദേഹം. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവയിലാണ് ധോണി ഇന്ത്യയെ വിജയികളാക്കിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല ഐപിഎല്ലിലും വിജയം കൊയ്ത നായകനാണ് അദ്ദേഹം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നാലു തവണയാണ് ധോണി ജേതാക്കളാക്കിയത്. മുംബൈ ഇന്ത്യന്‍സിന്റെ അഞ്ചു ട്രോഫികളെന്ന റെക്കോര്‍ഡിനേക്കാള്‍ ഒരു കിരീടം മാത്രം പിറകിലാണ് ചെന്നൈ. അടുത്ത സീസണില്‍ ചെന്നൈയ്ക്കു അഞ്ചാം കിരീടം നേടിക്കൊടുത്ത് മുംബൈയുടെ റെക്കോര്‍ഡിനൊപ്പമെത്തിക്കാന്‍ ധോണിയെക്കാള്‍ മികച്ചൊരാളെ ഫ്രാഞ്ചൈസിക്കു ഇനി ലഭിക്കാനുമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications