Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഏറ്റവും സാമ്പത്തിക മൂല്യമുള്ള ടീമേത്? ആര്‍സിബിക്ക് നാലാം സ്ഥാനം! പട്ടിക ഇതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം 23ന് കൊച്ചിയില്‍ നടക്കാന്‍ പോവുകയാണ്. 405 താരങ്ങളാണ് മിനി ലേലത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ നിന്ന് ആര്‍ക്കൊക്കെ അവസരം ലഭിക്കുമെന്നതാണ് കണ്ടറിയേണ്ടത്.

അവസാന സീസണില്‍ പല വമ്പന്‍ ടീമുകളും നിരാശപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ അവര്‍ക്കെല്ലാം തിരിച്ചുവരവ് നടത്തേണ്ടത് അത്യാവശ്യമാണ്. നിലവിലെ ഐപിഎല്‍ ടീമുകള്‍ക്കെല്ലാം വലിയ സാമ്പത്തിക അടിത്തറയുണ്ട്.

എല്ലാ ടീമുകളും ഉടമസ്ഥന്‍മാര്‍ പ്രമുഖരായവരും സാമ്പത്തികമായി വലിയ ശക്തിയുള്ളവരുമാണ്. എന്നാല്‍ നിലവിലെ 10 ടീമുകളില്‍ ഏറ്റവും സാമ്പത്തിക മൂല്യമുള്ള ഐപിഎല്‍ ടീമേതാണ്? ബ്രാന്റ് ഫിനാന്‍സ് പുറത്തുവിട്ട പട്ടിക പരിശോധിക്കാം.

1

മുംബൈ ഇന്ത്യന്‍സാണ് ഈ പട്ടിക പ്രകാരം തലപ്പത്ത്. രോഹിത് ശര്‍മ നായകനായ മുംബൈ ഇന്ത്യന്‍സാണ് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീം. അവസാന ഐപിഎല്ലില്‍ അവസാന സ്ഥാനക്കാരായെങ്കിലും വലിയ ബ്രാന്റ് മൂല്യം ടീമിനുണ്ട്.

വലിയ താരസമ്പത്ത് എല്ലാകാലത്തും മുംബൈക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആരാധക പിന്തുണയിലും ടീം മുന്നില്‍ത്തന്നെയാണ്. ഇത്തവണ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ്.

രണ്ടാം സ്ഥാനത്ത് ഷാരൂഖ് ഖാന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. ഗൗതം ഗംഭീര്‍ ക്യാപ്റ്റനായിരിക്കെ രണ്ട് തവണ ഐപിഎല്‍ ചാമ്പ്യന്മാരായവരാണ് കെകെആര്‍. എന്നാല്‍ അതിന് ശേഷം കിരീടത്തിലേക്കെത്താന്‍ ഇവര്‍ക്കായിട്ടില്ല. എങ്കിലും വലിയ ആരാധക പിന്തുണ കെകെആറിനുണ്ട്.

മൂന്നാം സ്ഥാനത്താണ് ധോണിയുടെ സിഎസ്‌കെയ്ക്ക് സ്ഥാനം. മുംബൈ ഇന്ത്യന്‍സിനൊപ്പം തന്നെ ആരാധക പിന്തുണയുള്ള ടീമാണ് സിഎസ്‌കെ. ധോണിയെ തലയെന്ന് വിളിച്ച് ആരാധിക്കുന്ന വലിയൊരു സംഘത്തിന്റെ പിന്തുണ സിഎസ്‌കെയ്ക്കുണ്ട്.

നാലാം സ്ഥാനത്താണ് ആര്‍സിബിയാണ്. എല്ലാക്കാലത്തും വമ്പന്‍ താരനിര ആര്‍സിബിക്കൊപ്പമുണ്ടായിരുന്നെങ്കിലും ഇതുവരെ കിരീടത്തിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിച്ചിരുന്നില്ല. ഇത്തവണയും കന്നി കിരീട പ്രതീക്ഷയിലാണ് ആര്‍സിബി ഇറങ്ങുന്നത്.

അഞ്ചാം സ്ഥാനത്ത് ഡല്‍ഹി ക്യാപിറ്റല്‍സാണ്. നിലവില്‍ റിഷഭ് പന്ത് ക്യാപ്റ്റനായിട്ടുള്ള ഡല്‍ഹിക്കും ഇതുവരെ കിരീടത്തിലേക്കെത്താനായിട്ടില്ല.

സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ആറാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 2016ലെ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്ഥാനം ഏഴാമതാണ്. അവസാന സീസണോടെ കെയ്ന്‍ വില്യംസണെയും പുറത്താക്കിയ ഹൈദരാബാദിന് പുതിയ നായകനെ ഇത്തവണ ആവിശ്യമാണ്.

1

നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് എട്ടാം സ്ഥാനത്താണ്. അവസാന സീസണില്‍ അരങ്ങേറ്റം കുറിച്ച ഗുജറാത്തിന് വരും സീസണില്‍ ആരാധക പിന്തുണ ഉയരുമെന്നുറപ്പ്.

പഞ്ചാബ് കിങ്‌സാണ് ഒമ്പതാം സ്ഥാനത്ത്. ഇതുവരെ കപ്പടിക്കാന്‍ സാധിക്കാത്ത പഞ്ചാബ് കിങ്‌സ് നിലവില്‍ ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് കളിക്കുന്നത്.

അവസാന സ്ഥാനക്കാര്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ്. അവസാന സീസണില്‍ അരങ്ങേറ്റം കുറിച്ച ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് കെ എല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് കളിക്കുന്നത്.

Story first published: Thursday, December 22, 2022, 15:06 [IST]
Other articles published on Dec 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+