വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: മുംബൈ ഇന്ത്യന്‍സ് ഇത്തവണയും തകരും, വലിയ മണ്ടത്തരം കാട്ടി, ജാഫര്‍ പറയുന്നു

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മറക്കാനാഗ്രഹിക്കുന്ന സീസണായിരുന്നു അവസാനത്തേത്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള നിലനിര്‍ത്തലുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അവസാന സീസണുകളിലെ തോല്‍വികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരിച്ചുവരവ് നടത്താന്‍ കണക്കുകള്‍ നോക്കി ടീമില്‍ അഴിച്ചുപണിക്കുള്ള സമയമാണിത്. ഇതിനോടകം പല പ്രമുഖരുടെയും ചീട്ടുകീറി. പഞ്ചാബ് കിങ്‌സ് മായങ്ക് അഗര്‍വാളിനെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കെയ്ന്‍ വില്യംസണിനേയും നിക്കോളാസ് പൂരനെയുമെല്ലാം ഒഴിവാക്കി.

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മറക്കാനാഗ്രഹിക്കുന്ന സീസണായിരുന്നു അവസാനത്തേത്. അവസാനക്കാരായി സീസണ്‍ പൂര്‍ത്തിയാക്കിയ മുംബൈക്ക് ഇത്തവണ തിരിച്ചുവരാന്‍ വലിയ പൊളിച്ചെഴുത്ത് അത്യാവശ്യമാണ്. കറെന്‍ പൊള്ളാര്‍ഡ് വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ പല താരങ്ങളേയും മുംബൈ കൈവിട്ടു. എങ്കിലും ചില മണ്ടത്തരങ്ങള്‍ മുംബൈ കാട്ടിയിട്ടുണ്ട്. ഇപ്പോഴിതാ മുംബൈക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് വസിം ജാഫര്‍.

Also Read: ഇന്ത്യയെ രക്ഷിക്കാന്‍ ധോണിയെത്തും? നിര്‍ണ്ണായക നീക്കവുമായി ബിസിസിഐ, ലക്ഷ്യം കപ്പ്Also Read: ഇന്ത്യയെ രക്ഷിക്കാന്‍ ധോണിയെത്തും? നിര്‍ണ്ണായക നീക്കവുമായി ബിസിസിഐ, ലക്ഷ്യം കപ്പ്

ജോഫ്രാ ആര്‍ച്ചറില്ലെങ്കില്‍ മുംബൈ പെടും

ജോഫ്രാ ആര്‍ച്ചറില്ലെങ്കില്‍ മുംബൈ പെടും

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചര്‍ ഇത്തവണ കളിക്കുമെന്നാണ് വിവരം. സൂപ്പര്‍ താരത്തെ അവസാന മെഗാ ലേലത്തിലാണ് മുംബൈ ടീമിലേക്കെത്തിച്ചത്. എന്നാല്‍ ഫിറ്റ്‌നസ് പ്രശ്‌നത്തെത്തുടര്‍ന്ന് അവസാന സീസണില്‍ ആര്‍ച്ചര്‍ക്ക് കളിക്കാനായില്ല. ഇത്തവണ ആര്‍ച്ചര്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ കളിക്കാനായില്ലെങ്കില്‍ മുംബൈക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും.

'ജോഫാര് ആര്‍ച്ചര്‍ ഫിറ്റാണെന്നാണ് കരുതുന്നത്. അവന് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ മുംബൈ വലിയ പ്രശ്‌നത്തിലാകും. ജസ്പ്രീത് ബുംറ, ജോഫ്രാ ആര്‍ച്ചര്‍, ജേസന്‍ ബെഹറന്‍ഡോര്‍ഫ് എന്നിവരെല്ലാം മികച്ച പേസ് ബൗളര്‍മാരാണ്. ഇതില്‍ ആര്‍ച്ചര്‍ക്ക് കളിക്കാനായില്ലെങ്കില്‍ മുംബൈ പ്രയാസപ്പെടും'- വസിം ജാഫര്‍ പറഞ്ഞു.

Also Read: T20 World Cup 2022: വമ്പന്മാര്‍, പക്ഷെ തീര്‍ത്തും നിരാശപ്പെടുത്തി, ഇത്തവണത്തെ ഫ്‌ളോപ്പ് 11 ഇതാ

സ്പിന്‍ നിര ദൗര്‍ബല്യം

സ്പിന്‍ നിര ദൗര്‍ബല്യം

മുംബൈ ഇന്ത്യന്‍സിന്റെ സ്പിന്‍ നിര ദുര്‍ബലമാണെന്നാണ് ജാഫര്‍ ചൂണ്ടിക്കാട്ടുന്നത്. 'മുംബൈ ഇന്ത്യന്‍സിന്റെ സ്പിന്‍ നിരക്ക് ദൗര്‍ബല്യമേറെ. ഹൃതിക് ഷൊക്കീന് വലിയ അനുഭവസമ്പത്തില്ല. വാംഖഡെയില്‍ ഷൊക്കീന് കാര്യമായൊന്നും ചെയ്യാനാവില്ല. കുമാര്‍ കാര്‍ത്തികേയ ഭേദപ്പെട്ട സ്പിന്നറാണ്. എന്നാല്‍ വലിയ അനുഭവസമ്പത്തുള്ളവര്‍ മുംബൈയുടെ സ്പിന്‍ നിരയില്ല'-ജാഫര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തവണ ലേലത്തില്‍ മികച്ച സ്പിന്നര്‍മാരെ എത്തിക്കാന്‍ മുംബൈക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

ബേസില്‍ തമ്പിയെ നിലനിര്‍ത്തി

ബേസില്‍ തമ്പിയെ നിലനിര്‍ത്തി

ഇത്തവണത്തെ ലേലത്തിന് മുമ്പ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയവരില്‍ ചില മോശം പ്രകടനം നടത്തിയ താരങ്ങളുമുണ്ട്. മലയാളി പേസര്‍ ബേസില്‍ തമ്പി ഇതിലൊരാളാണ്. ബേസിലിനെ ഇത്തവണയും മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയിട്ടുണ്ട്. അവസാന സീസണില്‍ മുംബൈയുടെ ബൗളിങ് നിര ചെണ്ടയായിരുന്നു. ഇതിന് മാറ്റം വരുത്തേണ്ടത് മുംബൈക്ക് അത്യാവശ്യമാണെന്നിരിക്കെയാണ് വീണ്ടും ബേസിലിനെ മുംബൈ നിലനിര്‍ത്തിയത്. മികച്ച ടി20 റെക്കോഡുള്ള യുവ പേസര്‍മാരെയാണ് മുംബൈക്കാവശ്യം.

രോഹിത്തിന്റെ മോശം ഫോം

രോഹിത്തിന്റെ മോശം ഫോം

ഇത്തവണ മുംബൈ ഇന്ത്യന്‍സിനെ പിന്നോട്ടടിക്കുന്ന ഏറ്റവും വലിയ കാര്യം രോഹിത് ശര്‍മയുടെ മോശം ഫോമാണ്. അഞ്ച് തവണ കപ്പ് നേടിക്കൊടുത്ത നായകനാണെങ്കിലും സമീപകാല ഫോം പ്രശ്‌നമാണ്. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും രോഹിത്തിന് മികവ് കാട്ടാന്‍ സാധിക്കുന്നില്ല. ഫിറ്റ്‌നസ് പ്രശ്‌നവും നേരിടുന്നു. ഇത് ടൂര്‍ണമെന്റില്‍ മുംബൈയെ പിന്നോട്ടടിക്കാന്‍ കാരണമായേക്കും.

Also Read: ധോണിയെ ഒപ്പം കൂട്ടണം, ദ്രാവിഡിന് പകരം ആളെത്തണം! ഇന്ത്യക്ക് തിരിച്ചുവരാന്‍ അഞ്ച് വഴികള്‍

സൂര്യകുമാറിന്റെ ഫോം കരുത്ത്

സൂര്യകുമാറിന്റെ ഫോം കരുത്ത്

ഇഷാന്‍ കിഷനെ ഇത്തവണയും നിലനിര്‍ത്തിയ മുംബൈയുടെ വലിയ പ്ലസ് പോയിന്റ് സൂര്യകുമാര്‍ യാദവിന്റെ ഫോമാണ്. ടിം ഡേവിഡിനെ ഫിനിഷര്‍ റോളില്‍ മുംബൈ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കേണ്ടതായുണ്ട്. കറെന്‍ പൊള്ളാര്‍ഡിന്റെ അഭാവത്തില്‍ മുംബൈക്ക് വെടിക്കെട്ട് ഫിനിഷറെ അത്യാവശ്യമാണ്. ഓപ്പണിങ്ങിലും കടന്നാക്രമിക്കുന്ന താരങ്ങളെ മുംബൈക്ക് ആവിശ്യമാണ്. ഇഷാന്റെ പ്രകടനം മുംബൈക്ക് നിര്‍ണ്ണായകമാവും.

Story first published: Wednesday, November 16, 2022, 15:13 [IST]
Other articles published on Nov 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X