Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ആരൊക്കെ അകത്ത്, ആരൊക്കെ പുറത്ത്? 10 ഫ്രാഞ്ചൈസികളും ലിസ്റ്റ് പുറത്ത് വിട്ടു

willamson

ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായുള്ള താരലേലം നടക്കാനിരിക്കെ റിട്ടെന്‍ഷന്‍ ഡെഡ്‌ലൈന്‍ ഇന്നു അവസാനിച്ചിരിക്കുകയാണ്. അടുത്ത സീസണിലേക്കുള്ള കളിക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ ഇന്നു വരെയാണ് ടീമുകള്‍ക്കു സമയം അനുവദിച്ചിരുന്നത്. വൈകീട്ട് അഞ്ചു മണിക്ക് അതു അവസാനിക്കുകയും ചെയ്തു. ഇതോടെ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന പത്തു ടീമുകളും തങ്ങള്‍ നിലനിര്‍ത്തിയ കളിക്കാരുടെ ലിസ്റ്റും പുറത്തുവിട്ടിരിക്കുകയാണ്. ചില വമ്പന്‍ കളിക്കാര്‍ ഒഴിവാക്കപ്പെട്ടവരുടെ നിരയിലുണ്ട്.

ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൈവിട്ടപ്പോള്‍ കഴിഞ്ഞ സീസണിലെ നായകന്‍ മായങ്ക് അഗര്‍വാളിനെ പഞ്ചാബ് കിങ്‌സും പുറത്താക്കി. വില്ലിയെക്കൂടാതെ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റനും വെടിക്കെട്ട് താരവുമായ നിക്കോളാസ് പൂരനെയും ഹൈദരാബാദ് കൈവിട്ടു. ഡ്വയ്ന്‍ ബ്രാവോയെ ചെന്നൈ സൂപ്പര്‍ കിങ്‌സും ഒഴിവാക്കി. പക്ഷെ രവീന്ദ്ര ജഡേജ ടീമില്‍ തുടരും. ഓരോ ടീമുകളുടെയും ലിസ്റ്റ് നോക്കാം.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

നിലനിര്‍ത്തിയവര്‍- രോഹിത് ശര്‍മ, ഡെവാള്‍ഡ് ബ്രെവിസ്, ഇഷാന്‍ കിഷന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, റിത്വിക് ഷോക്കീന്‍, ജോഫ്ര ആര്‍ച്ചര്‍, മുഹമ്മദ് അര്‍ഷദ് ഖാന്‍, ജേസണ്‍ ബെറന്‍ഡോര്‍ഫ്, തിലക് വര്‍മ, രമണ്‍ദീപ് സിങ്, ടിം ഡേവിഡ്, ടൈമല്‍ മില്‍സ്, കുമാര്‍ കാര്‍ത്തികേയ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ആകാഷ് മധ്വാള്‍.

ഒഴിവാക്കിയവര്‍- കരെണ്‍ പൊള്ളാര്‍ഡ്, അന്‍മോല്‍പ്രീത് സിങ്, രാഹുല്‍ ബുധി, ആര്യന്‍ ജുയാല്‍, എം അശ്വിന്‍, ഡാനിയേല്‍ സാംസ്, ഫാബിയന്‍ അലെന്‍, സഞ്ജയ് യാദവ്, ബേസില്‍ തമ്പി, ജയദേവ് ഉനാട്കട്ട്, മായങ്ക് മര്‍ക്കാണ്ഡെ, റിലേ മെറെഡിത്ത്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

നിലനിര്‍ത്തിയവര്‍- എംഎസ് ധോണി, ഡെവണ്‍ കോണ്‍വേ, റുതുരാജ് ഗെയ്ക്വാദ്, അമ്പാട്ടി റായിഡു, സുബ്രംശു സേനാപതി, രവീന്ദ്ര ജഡേജ, തുഷാര്‍ ദേശ്പാണ്ഡെ, മുകേഷ് ചൗധരി, മതീഷ പതിരന, സിമര്‍ജീത് സിംഗ്, ദീപക് ചാഹര്‍, പ്രശാന്ത് സോളങ്കി, മഹീഷ് തീക്ഷണ, മോയിന്‍ അലി, ശിവം ദുബെ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, ഡ്വയ്ന്‍ പ്രെട്ടോറിയസ്, മിച്ചെല്‍ സാന്റ്‌നര്‍.

ഒഴിവാക്കിയവര്‍- റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ, ആദം മില്‍നെ, ഹരി നിശാന്ത്, ക്രിസ് ജോര്‍ഡന്‍, ഭഗത് വര്‍മ, കെ എം ആസിഫ്, നാരായണ്‍ ജഗദീശന്‍.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

നിലനിര്‍ത്തിയവര്‍- അമന്‍ ഖാന്‍, കുല്‍ദീപ് യാദവ്, സര്‍ഫറാസ് ഖാന്‍, കമലേഷ് നാഗര്‍കോട്ടി, ഖലീല്‍ അഹമ്മദ്, ചേതന്‍ സക്കാരിയ, ലളിത് യാദവ്, റിപാല്‍ പട്ടേല്‍, യാഷ് ദുല്‍, പ്രവീണ്‍ ദുബെ, വിക്കി ഓസ്വാള്‍, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, മുസ്തഫിസുര്‍ റഹ്മാന്‍, റോമാന്‍ പവല്‍, ലുങ്കി എന്‍ഗിഡി, റിഷഭ് പന്ത്, പൃഥ്വി ഷാ, അക്ഷര്‍ പട്ടേല്‍, ആന്റിച്ച് നോര്‍ക്കിയ.

ഒഴിവാക്കിയവര്‍- ഷര്‍ദുല്‍ ടാക്കൂര്‍ മന്‍ദീപ് സിംഗ്, കെഎസ് ഭരത്, ടിം സെയ്ഫര്‍ട്ട്, അശ്വിന്‍ ഹെബ്ബാര്‍.

Also Read: Also Read: T20 World Cup 2022: വമ്പന്മാര്‍, പക്ഷെ തീര്‍ത്തും നിരാശപ്പെടുത്തി, ഇത്തവണത്തെ ഫ്‌ളോപ്പ് 11 ഇതാ

ഗുജറാത്ത് ടൈറ്റന്‍സ്

ഗുജറാത്ത് ടൈറ്റന്‍സ്

നിലനിര്‍ത്തിയവര്‍- വൃധിമാന്‍ സാഹ, മാത്യു വെയ്ഡ്, റാഷിദ് ഖാന്‍, രാഹുല്‍ തേവാട്ടിയ, വിജയ് ശങ്കര്‍, മുഹമ്മദ് ഷമി, അല്‍സാരി ജോസഫ്, യാഷ് ദയാല്‍, പ്രദീപ് സാംഗ്വാന്‍, ദര്‍ശന്‍ നല്‍ക്കാണ്ടെ, ഹാര്‍ദിക് പാണ്ഡ്യ, ശുഭ്മാന്‍ ഗില്‍, ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍, ജയന്ത് യാദവ്, സായ് സുദര്‍ശന്‍, ആര്‍ സായ് കിഷോര്‍, നൂര്‍ അഹമ്മദ്.

ഒഴിവാക്കിയവര്‍- ലോക്കി ഫെര്‍ഗൂസണ്‍, റഹ്മാനുള്ള ഗുര്‍ബാസ്, ഡൊമിനിക് ഡ്രേക്ക്‌സ്, ഗുര്‍കീരത് സിംഗ്, ജേസണ്‍ റോയ്, വരുണ്‍ ആരോണ്‍.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

നിലനിര്‍ത്തിയവര്‍- ശാര്‍ദുല്‍ ടാക്കൂര്‍ (ട്രേഡ്), ലോക്കി ഫെര്‍ഗൂസന്‍ (ട്രേഡ്), റഹ്മാനുള്ള ഗുര്‍ബാസ്(ട്രേഡ്), ശ്രേയസ് അയ്യര്‍, നിതീഷ് റാണ, വെങ്കടേഷ് അയ്യര്‍, ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍, ഉമേഷ് യാദവ്, ടിം സൗത്തി, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, അനുകുല്‍ റോയ്, റിങ്കു സിങ്.

ഒഴിവാക്കിയവര്‍- ചാമിക കരുണരത്നെ, ആരോണ്‍ ഫിഞ്ച്, അലക്സ് ഹെയ്ല്‍സ്, അഭിജിത് തോമര്‍, അജിങ്ക്യ രഹാനെ, അശോക് ശര്‍മ, പാറ്റ് കമ്മിന്‍സ്, സാം ബില്ലിംഗ്സ്, അമന്‍ ഖാന്‍, ശിവം മാവി, മുഹമ്മദ് നബി, ബാബ ഇന്ദ്രജിത്ത്, പ്രഥം സിംഗ്, രമേഷ് കുമാര്‍, റാസിഖ് സലാം, ഷെല്‍ഡണ്‍ ജാക്സണ്‍.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

നിലനിര്‍ത്തിയവര്‍- മാര്‍ക്കസ് സ്റ്റോയിനിസ്, കൃഷ്ണപ്പ ഗൗതം, ആയുഷ് ബദോനി, കരണ്‍ ശര്‍മ, മനന്‍ വോറ, ക്വിന്റണ്‍ ഡികോക്ക്, ആവേശ് ഖാന്‍, മൊഹ്സിന്‍ ഖാന്‍, ദീപക് ഹൂഡ, കൈല്‍ മേയേഴ്സ്, ക്രുനാല്‍ പാണ്ഡ്യ, കെഎല്‍ രാഹുല്‍, മാര്‍ക്ക് വുഡ്, മായങ്ക് യാദവ്, രവി ബിഷ്നോയ്.

ഒഴിവാക്കിയവര്‍: അങ്കിത് രാജ്പൂത്, ദുഷ്മന്ത ചമീര, എവിന്‍ ലൂയിസ്, ജേസണ്‍ ഹോള്‍ഡര്‍, മനീഷ് പാണ്ഡെ, ആന്‍ഡ്രൂ ടൈ, ഷഹബാസ് നദീം.

Also Read: ചാമ്പ്യനാണവന്‍, കുറ്റം പറയുന്നവര്‍ക്ക് നാണമില്ലേ! ഷഹീനെ വിമര്‍ശിച്ചവര്‍ക്കെതിരേ അക്രം

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ്

നിലനിര്‍ത്തിയവര്‍- ഭാനുക രാജപക്സെ, ജിതേഷ് ശര്‍മ്മ, രാജ് ബവ, റിഷി ധവാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ശിഖര്‍ ധവാന്‍, ഷാരൂഖ് ഖാന്‍, ജോണി ബെയര്‍‌സ്റ്റോ, പ്രഭ്സിമ്രാന്‍ സിംഗ്, അഥര്‍വ ടൈഡെ, അര്‍ഷ്ദീപ് സിംഗ്, ബല്‍തേജ് സിംഗ്, നഥാന്‍ എല്ലിസ്, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍, ഹര്‍പ്രീത് ബ്രാര്‍.

ഒഴിവാക്കിയവര്‍- ഒഡെയന്‍ സ്മിത്ത്, വൈഭവ് അറോറ, ബെന്നി ഹോവല്‍, ഇഷാന്‍ പോറെല്‍, അന്‍ഷ് പട്ടേല്‍, പ്രേരക് മങ്കാദ്, മായങ്ക് അഗര്‍വാള്‍, സന്ദീപ് ശര്‍മ, റിട്ടിക് ചാറ്റര്‍ജി.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

നിലനിര്‍ത്തിയവര്‍- ജോസ് ബട്ലര്‍, ധ്രുവ് ജുറല്‍, റിയാന്‍ പരാഗ്, പ്രസിദ്ധ് കൃഷ്ണ, ട്രെന്റ് ബോള്‍ട്ട്, ഒബേഡ മക്കോയ്, നവ്ദീപ് സൈനി, സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, ദേവദത്ത് പടിക്കല്‍, കുല്‍ദീപ് സെന്‍, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, കെ സി കരിയപ്പ.

ഒഴിവാക്കിയവര്‍- കോര്‍ബിന്‍ ബോഷ്, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷാം, കരുണ്‍ നായര്‍, നഥാന്‍ കൂള്‍ട്ടര്‍ നൈല്‍, റാസി വാന്‍ ഡെര്‍ ഡ്യൂസെന്‍, അനുനയ് സിംഗ്, ശുഭം ഗര്‍വാള്‍, തേജസ് ബറോക്ക.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

നിലനിര്‍ത്തിയവര്‍- ഫഫ് ഡുപ്ലെസി, ഡേവിഡ് വില്ലി, കരണ്‍ ശര്‍മ, മഹിപാല്‍ ലോംറോര്‍, മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്, സിദ്ധാര്‍ഥ് കൗള്‍, ആകാശ് ദീപ്, വിരാട് കോലി, സുയാഷ് പ്രഭുദേശായ്, രജത് പാട്ടിധര്‍, ദിനേശ് കാര്‍ത്തിക്, അനുജ് റാവത്ത്, ഫിന്‍ അലന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, വനിന്ദു ഹസരംഗ, ഷഹബാസ് അഹമ്മദ്, ഹര്‍ഷല്‍ പട്ടേല്‍.

ഒഴിവാക്കിയവര്‍- ജേസണ്‍ ബെറന്‍ഡോര്‍ഫ് (ട്രേഡ്), അനീശ്വര്‍ ഗൗതം, ചാമ മിലിന്ദ്, ലുവ്നിത്ത് സിസോദിയ, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

നിലനിര്‍ത്തിയവര്‍- മാര്‍ക്കോ യാന്‍സന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഫസല്‍ഹഖ് ഫാറൂഖി, കാര്‍ത്തിക് ത്യാഗി, ഭുവനേശ്വര്‍ കുമാര്‍, അബ്ദുള്‍ സമദ്, എയ്ഡന്‍ മാര്‍ക്രം, രാഹുല്‍ ത്രിപാഠി, ഗ്ലെന്‍ ഫിലിപ്പ്‌സ്, അഭിഷേക് ശര്‍മ, ടി നടരാജന്‍, ഉമ്രാന്‍ മാലിക്ക്.

ഒഴിവാക്കിയവര്‍- കെയ്ന്‍ വില്ല്യംസണ്‍, രവികുമാര്‍ സമര്‍ഥ്, റൊമാരിയോ ഷെപ്പേര്‍ഡ്, സൗരഭ് ദുബെ, ഷോണ്‍ ആബട്ട്, ശശാങ്ക് സിംഗ്, നിക്കോളാസ് പൂരന്‍, ജഗദീശ സുചിത്, പ്രിയം ഗാര്‍ഗ്, ശ്രേയസ് ഗോപാല്‍, സുശാന്ത് മിശ്ര, വിഷ്ണു വിനോദ്.

Story first published: Tuesday, November 15, 2022, 19:54 [IST]
Other articles published on Nov 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+