Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: പ്ലേഓഫിലെ നാലു ടീമുകള്‍ ആരൊക്കെ? ടൈറ്റന്‍സ് കാണില്ല!, പ്രവചനമറിയാം

ഐപിഎല്ലിന്റെ 16ാം സീസണിലെ പ്ലേഓഫിനെക്കുറിച്ച് സിമ്യുലേറ്റര്‍ നടത്തിയ പ്രവചനമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായി മാറിയിരിക്കുന്നത്. പ്ലേഓഫിലെത്തുന്ന നാലു ടീമുകള്‍ ആരൊക്കെയാവുമെന്നാണ് ഡിആന്റ്പി (D&P) അഡൈ്വസറി പ്രവചിച്ചിരക്കുന്നത്. ഐപിഎല്ലിന്റെ ബ്രാഡ് മ്യൂല്യനിര്‍ണയം വികസിപ്പിക്കുന്നതിനായി സ്ഥിരമായി പ്രവര്‍ത്തിച്ചു വരുന്ന കമ്പനിയാണിത്.

SANJU SAMSON PLAYOFF

ദി മോണ്ടെ കാര്‍ലോ (the monte carlo) സിമ്യുലേഷനാണ് ഐപിഎല്ലിലെ നാലു പ്ലേഓഫ് ടീമുകളെ പ്രവചിക്കാന്‍ ഉപയോഗിച്ചിരുക്കുന്നതെന്നു ഡിആന്റ്പി മാനേജിങ് പാര്‍ട്‌നര്‍ എന്‍ സന്തോഷ് വ്യക്തമാക്കി. സാമ്പത്തിക രംഗത്തു ഞങ്ങള്‍ സാധാരണയായി ഉപയോഗിച്ചുവരുന്ന സ്റ്റാറ്റിസ്റ്റിക്കല്‍ ടെക്‌നിക്കാണ് മോണ്ടെ കാര്‍ലോ സിമ്യുലേഷന്‍. സാമ്പത്തിക രംഗത്തു മാത്രമല്ല സ്‌പോര്‍ട്‌സിലും ഈ ടെക്‌നിക്ക് ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഒരുപാട് ഘടകങ്ങള്‍ പരിഗണിക്കുകയും വിശകലനം നടത്തുകയും ചെയ്ത ശേഷമാണ് പ്ലേഓഫിലെ നാലു ടീമുകളെ പ്രവചിച്ചിരിക്കുന്നത്. ഓരോ ടീമിന്റെയും ബാറ്റിങിലെയും ബൗളിങിലെയും കരുത്ത്, ഹോംഗ്രൗണ്ടിലെ കണക്കുകള്‍, നെറ്റ് റണ്‍റേറ്റ്, ഓവറോള്‍ മുന്‍ റെക്കോര്‍ഡ് എന്നിവയെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു.

സിമ്യുലേറ്ററിന്റെ പ്രവചനം അനുസരിച്ച് ഇത്തവണ പ്ലേഓഫിലേക്കു യോഗ്യത നേടുന്ന നാലു ടീമുകള്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്, അഞ്ചു തവണ ചാംപ്യന്‍മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ്, നാലു തവണ കിരീടം ചൂടിയ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കെഎല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരായിരിക്കും. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ് ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കൂടാതെ ഇതിഹാസ ബാറ്റര്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനും നിരാശപ്പെടേണ്ടി വരും.

RAJASTHAN ROYALS

സിമ്യുലേറ്ററുടെ പ്രവചനത്തില്‍ പറഞ്ഞിരിക്കുന്ന നാലു ടീമുകളില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും കഴിഞ്ഞ തവണ വന്‍ തിരിച്ചടി നേരിട്ട ടീമുകളാണ്. 10 ടീമുകളുടെ ലീഗില്‍ മുംബൈ അവസാന സ്ഥാനത്തേക്കു കൂപ്പുകുത്തിയപ്പോള്‍ ചെന്നൈ ഒമ്പതാം സ്ഥാനക്കാരുമായിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദയനീയ പ്രകടനമായിരുന്നു മുംബൈയുടേത്. ലീഗ് ഘട്ടത്തിലെ 14 മല്‍സരങ്ങളില്‍ വെറും നാലെണ്ണത്തിലാണ് അവര്‍ക്കു വിജയിക്കാനായത്. ശേഷിച്ച 10ലും തോല്‍വിയറിഞ്ഞു.

രവീന്ദ്ര ജഡേജയും എംഎസ് ധോണിയും മാറി മാറി നയിച്ച ചെന്നൈയും മറക്കാനാഗ്രഹിക്കുന്ന സീസണാണ് 2022ലേത്. മുംബൈയെപ്പോലെ തന്നെ അവര്‍ക്കും 14 മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമേ വിജയിക്കാന്‍ സാധിച്ചുള്ളൂ. ഈ സീസണില്‍ ശക്തായ തിരിച്ചുവരവ് ലക്ഷ്യമിടുന്ന മുംബൈയ്ക്കും ചെന്നൈയ്ക്കും സിമ്യുലേറ്ററുടെ പ്രവചനം പ്രതീക്ഷയ്ക്കു വക നല്‍കിയിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ തവണ ഫൈനലിലെത്തിയ റോയല്‍സ് ഇത്തവണയും പ്ലേഓഫില്‍ എത്തിയില്ലെങ്കില്‍ മാത്രമേ അദ്ഭുതപ്പെടാനുള്ളൂ. സഞ്ജുവിനു കീഴില്‍ വളരെ ശക്തമായ നിരയെയാണ് റോയല്‍സ് ഇത്തവണയും ഇറക്കുന്നത്.

MS DHONI-ROHIT SHARMA

ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം കഴിഞ്ഞ സീസണിലൂടെ ഐപിഎല്ലില്‍ അരങ്ങേറിയ മറ്റൊരു ഫ്രാഞ്ചൈസിയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. സീസണിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ലെങ്കിലും പിന്നീട് സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ സാധിച്ചു. ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തായിരുന്നു ലഖ്‌നൗ പ്ലേഓഫില്‍ കടന്നത്. പക്ഷെ എലിമിനേറ്ററില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടു അവര്‍ പരാജയപ്പെടുകയായിരുന്നു.

Story first published: Wednesday, March 29, 2023, 12:01 [IST]
Other articles published on Mar 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+