Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഐപിഎല്ലിലെ ഏറ്റവും പ്രതിഫലം വാങ്ങിയവരുടെ പ്ലേയിങ് 11, ഏഴ് പേരും ഇന്ത്യക്കാര്‍

1

മുംബൈ: ഐപിഎല്‍ കോടികള്‍ ഒഴുകുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റാണ്. ഓരോ സീസണിലും കോടികളാണ് താരങ്ങള്‍ക്ക് പ്രതിഫലമായി ലഭിക്കാറ്. ക്രിക്കറ്റ് ലീഗുകളില്‍ കൂടുതല്‍ ആരാധക പിന്തുണയുള്ളതും താരങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്നതും ഐപിഎല്ലിലാണ്.

ഐപിഎല്ലിന്റെ 16ാം സീസണാണ് ഇനി നടക്കാന്‍ പോകുന്നത്. ഇതുവരെയുള്ള ലേല ചരിത്രത്തിലെ എല്ലാ റെക്കോഡുകളും മറികടന്ന് സാം കറെന്‍ 18.5 കോടിക്കാണ് ഇത്തവണ പഞ്ചാബ് കിങ്‌സിലെത്തിയത്. കാമറൂണ്‍ ഗ്രീന്‍, ബെന്‍ സ്റ്റോക്‌സ്, നിക്കോളാസ് പൂരന്‍ എന്നിവര്‍ക്കും വലിയ നേട്ടമുണ്ടാക്കാനായി.

ഇതുവരെയുള്ള ഐപിഎല്ലിലെ ലേല പ്രതിഫലങ്ങള്‍ പരിശോധിച്ച് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയവരുടെ പ്ലേയിങ് 11 പരിശോധിച്ചാല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടും? പരിശോധിക്കാം.

ഇഷാന്‍ കിഷന്‍-കെ എല്‍ രാഹുല്‍

ഇഷാന്‍ കിഷന്‍-കെ എല്‍ രാഹുല്‍

ഇന്ത്യയുടെ ഇഷാന്‍ കിഷനും കെ എല്‍ രാഹുലുമാണ് ഈ പ്ലേയിങ് 11ലെ ഓപ്പണര്‍മാര്‍. ഇഷാന്‍ ഇടം കൈയനും രാഹുല്‍ വലം കൈയനുമാണ്. രണ്ട് പേര്‍ക്കും ഭേദപ്പെട്ട ഐപിഎല്‍ റെക്കോഡുമുണ്ട്.

മുംബൈ ഇന്ത്യന്‍സിനൊപ്പം തകര്‍ത്തു കളിക്കുന്ന ഇഷാനെ 2022ലെ മെഗാ ലേലത്തില്‍ 15.25 കോടിക്കാണ് മുംബൈ സ്വന്തമാക്കിയത്. ഇത്തവണയും മുംബൈയുടെ പ്ലേയിങ് 11 ഇഷാന് കൃത്യമായ സ്ഥാനമുണ്ട്.

കെ എല്‍ രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനാണ്. പഞ്ചാബ് കിങ്‌സ് നായകസ്ഥാനമൊഴിഞ്ഞാണ് രാഹുല്‍ ലഖ്‌നൗവിലേക്കെത്തിയത്. 2018ലെ ലേലത്തില്‍ 11 കോടിക്കാണ് പഞ്ചാബ് രാഹുലിനെ സ്വന്തമാക്കിയത്. മെഗാ ലേലത്തിന് മുമ്പ് 17 കോടിക്കാണ് രാഹുല്‍ ലഖ്‌നൗവിലെത്തിയത്.

Also Read: IPL 2023: ഐപിഎല്‍ പ്രതിഫലത്തില്‍ രോഹിത് ഇനി ഒന്നാമന്‍, ധോണിയെ കടത്തിവെട്ടി-അറിയാം

ശ്രേയസ് അയ്യര്‍, യുവരാജ് സിങ്, ബെന്‍ സ്റ്റോക്‌സ്

ശ്രേയസ് അയ്യര്‍, യുവരാജ് സിങ്, ബെന്‍ സ്റ്റോക്‌സ്

മൂന്നാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കാണ് സ്ഥാനം. വലം കൈയന്‍ ബാറ്റ്‌സ്മാനെ മെഗാ ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത് 12.25 കോടിക്കാണ്. നിലവില്‍ കെകെആറിന്റെ നായകനാണ് ശ്രേയസ്.

അവസാന സീസണില്‍ ഏഴാം സ്ഥാനക്കാരായിരുന്നു കെകെആര്‍. 14 മത്സരത്തില്‍ നിന്ന് 401 റണ്‍സാണ് ശ്രേയസ് നേടിയത്.

നാലാം നമ്പറില്‍ യുവരാജ് സിങ്ങിനാണ് സ്ഥാനം. ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ യുവരാജിന് ഐപിഎല്ലിലും വലിയ താരമൂല്യമാണ് ഉണ്ടായിരുന്നത്. 2014ല്‍ ആര്‍സിബി യുവിയെ സ്വന്തമാക്കിയത് 14 കോടിക്കാണ്. 2015ല്‍ 16 കോടിക്കാണ് യുവരാജിനെ ഡല്‍ഹി ഒപ്പം കൂട്ടിയത്.

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് അഞ്ചാമന്‍. ഒറ്റക്ക് കളി ജയിപ്പിക്കാന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ് സ്റ്റോക്‌സ്. റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സ് 14.5 കോടിക്കാണ് സ്‌റ്റോക്‌സിനെ സ്വന്തമാക്കിയത്.

2018ല്‍ രാജസ്ഥാനിലേക്കെത്തുമ്പോള്‍ പ്രതിഫലം 12.5 കോടിയായിരുന്നു. ഇത്തവണത്തെ മിനി ലേലത്തില്‍ 16.5 കോടിക്ക് സ്‌റ്റോക്‌സിനെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് സ്വന്തമാക്കിയത്.

ദിനേഷ് കാര്‍ത്തിക്, സാം കറെന്‍, റാഷിദ് ഖാന്‍

ദിനേഷ് കാര്‍ത്തിക്, സാം കറെന്‍, റാഷിദ് ഖാന്‍

ആറാം നമ്പറില്‍ ദിനേഷ് കാര്‍ത്തികിനാണ് സ്ഥാനം. നിലവില്‍ ആര്‍സിബിയുടെ ഫിനിഷറാണ് കാര്‍ത്തിക്. ഐപിഎല്ലില്‍ ഭേദപ്പെട്ട റെക്കോഡ് അദ്ദേഹത്തിന് അവകാശപ്പെടാനാവും.

ഡല്‍ഹിക്കായി കാര്‍ത്തിക് കളിച്ചത് 12.5 കോടിക്കാണ്. ആര്‍സിബി 2015ല്‍ 10.50 കോടിയും കാര്‍ത്തികിന് പ്രതിഫലമായി നല്‍കി. നിലവില്‍ താരം ആര്‍സിബിക്കൊപ്പമാണ്.

ഏഴാം നമ്പറില്‍ ഇംഗ്ലണ്ട് യുവ ഓള്‍റൗണ്ടര്‍ സാം കറെനാണ്. അവസാന ടി20 ലോകകപ്പില്‍ ഗംഭീര പ്രകടനം നടത്തിയ കറെനെ 18.5 കോടിക്കാണ് ഇത്തവണ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. ലേല ചരിത്രത്തിലെ റെക്കോഡ് തുകയാണിത്.

എട്ടാം നമ്പറില്‍ റാഷിദ് ഖാനാണ് സ്ഥാനം. അഫ്ഗാനിസ്ഥാന്റെ മാജിക്കല്‍ സ്പിന്നര്‍ നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ്. 2018ല്‍ 9 കോടിക്കാണ് ഹൈദരാബാദ് റാഷിദിനെ സ്വന്തമാക്കിയത്.

Also Read: ക്രിക്കറ്റിലെ വെറുക്കപ്പെട്ടവരുടെ പ്ലേയിങ് 11 ഇതാ, ഒരു മലയാളി താരവും! അറിയാം

പാറ്റ് കമ്മിന്‍സ്, ദീപക് ചഹാര്‍, ഹര്‍ഷല്‍ പട്ടേല്‍

പാറ്റ് കമ്മിന്‍സ്, ദീപക് ചഹാര്‍, ഹര്‍ഷല്‍ പട്ടേല്‍

ഓസീസ് പേസ് ഓള്‍റൗണ്ടര്‍ പാറ്റ് കമ്മിന്‍സാണ് ഒമ്പതാം നമ്പറില്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 15.5 കോടിക്കാണ് കമ്മിന്‍സിനെ ടീമിലെത്തിച്ചത്. വാങ്ങിയ പ്രതിഫലത്തോടെ നീതി കാട്ടാനായില്ലെങ്കിലും ഇപ്പോഴും വലിയ മൂല്യം കമ്മിന്‍സിനുണ്ട്.

10ാം നമ്പറില്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടര്‍ ദീപക് ചഹാറിനാണ് അവസരം. മെഗാ ലേലത്തില്‍ സിഎസ്‌കെ ദീപക്കിന് നല്‍കിയത് 14 കോടിയാണ്. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് താരത്തിന് കളിക്കാനായില്ല. ഇത്തവണയും ദീപക് സിഎസ്‌കെയിലാണ്.

11ാമന്‍ ഇന്ത്യന്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലാണ്. 10.75 കോടിക്കാണ് ആര്‍സിബി മെഗാലേലത്തില്‍ ഹര്‍ഷലിനെ സ്വന്തമാക്കിയത്. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് നേടിയ താരമാണ് ഹര്‍ഷല്‍ പട്ടേല്‍.

Story first published: Saturday, December 31, 2022, 16:10 [IST]
Other articles published on Dec 31, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+