IPL 2023: ഇവര്‍ ഇന്ത്യന്‍ ടീം സ്വപ്‌നം കാണേണ്ട, തിരിച്ചുവരവ് ഉണ്ടാവില്ല! അഞ്ച് പേരിതാ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആരംഭിക്കാന്‍ ഇനി അഞ്ച് ദിവസം മാത്രമാണ് ബാക്കിയുള്ളത്. അവസാന ഘട്ട തയ്യാറെടുപ്പുകളിലാണ് ടീമുകളെല്ലാമുള്ളത്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും സിഎസ്‌കെയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇത്തവണ എല്ലാ ടീമുകളിലും തകര്‍പ്പന്‍ താരനിരയാണുള്ളത്. കൂടാതെ ഹോം ഗ്രൗണ്ട് മത്സരങ്ങള്‍ ഇത്തവണ തിരിച്ചുവരുന്നതോടെ ഐപിഎല്‍ പോരാട്ടങ്ങള്‍ കൂടുതല്‍ ആവേശകരമായി മാറുമെന്നുറപ്പ്.

ഇത്തവണയും ഐപിഎല്ലിലൂടെ അരങ്ങേറ്റം കാത്തിരിക്കുന്നവരും ദേശീയ ടീമിലേക്ക് തിരിച്ചുവരവ് സ്വപ്‌നം കാണുന്നവരും ഏറെയാണ്. ഐപിഎല്‍ അതിനുള്ള വാതില്‍ താരങ്ങള്‍ക്ക് മുന്നില്‍ തുറന്നിടുന്നുണ്ട്. അതുകൊണ്ട് തന്നെ യുവതാരങ്ങള്‍ ഐപിഎല്ലിലെ അവസരങ്ങളെ വലിയ പ്രാധാന്യത്തോടെ കാണുന്നു. ഇതിനോടകം ഇന്ത്യന്‍ ടീമിന്റെ ഭാഗമായവരും എന്നാല്‍ നിലവില്‍ ടീമിന് പുറത്തുള്ളവരുമായ ചില താരങ്ങളുണ്ട്. ഇത്തവണ തിളങ്ങി തിരിച്ചുവരവ് നടത്താമെന്ന് പ്രതീക്ഷിക്കുന്ന ചിലര്‍.
എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് നടത്താന്‍ സാധ്യതയില്ലാത്ത അഞ്ച് പ്രധാന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ശിഖര്‍ ധവാനാണ്. ഇന്ത്യയുടെ ഏകദിന ടീമിന്റെ ഭാഗമായിരുന്ന ധവാന്‍ ഇപ്പോള്‍ ഏകദിന ടീമിനും പുറത്താണ്. ഇനിയൊരു തിരിച്ചുവരവ് നടത്തുക ധവാനെ സംബന്ധിച്ച് കടുപ്പമാണ്. ഏഷ്യാ കപ്പിലും ലോകകപ്പിലും ഇന്ത്യയുടെ പദ്ധതികളില്‍ ധവാനില്ലെന്ന് വ്യക്തം. അതുകൊണ്ട് തന്നെ താരത്തിന് തിരിച്ചുവരവും പ്രയാസം.

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനാണ് ഇടം കൈയന്‍ ഓപ്പണറായ ശിഖര്‍ ധവാന്‍. എന്നാല്‍ മെല്ലപ്പോക്ക് ബാറ്റിങ് നടത്തുന്ന ധവാന് തിരിച്ചുവരവ് പ്രയാസം. ഇന്ത്യന്‍ ടീമിലേക്ക് ഒരിക്കലും തിരിച്ചുവരവ് നടത്താന്‍ സാധ്യതയില്ലാത്ത മറ്റൊരു താരം വിജയ് ശങ്കറാണ്. തമിഴ്‌നാട് ഓള്‍റൗണ്ടര്‍ 2019ലെ ഏകദിന ലോകകപ്പിലടക്കം ഇന്ത്യയുടെ ഭാഗമായിരുന്ന കളിക്കാരനാണ്. എന്നാല്‍ സമീപകാലത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ വിജയ് ശങ്കറും ഇനിയൊരു തിരിച്ചുവരവ് നടത്തിയേക്കില്ല.
ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ സാധ്യതയില്ലാത്ത മറ്റൊരു താരമാണ് ശിവം ദുബെ. ഒരു കാലത്ത് യുവരാജ് സിങ്ങിന്റെ പകരക്കാരനെന്ന നിലയിലേക്ക് ഇന്ത്യ പരിഗണിച്ച താരമാണ് ദുബെ. മീഡിയം പേസ് ഓള്‍റൗണ്ടര്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. അവസാന സീസണില്‍ സിഎസ്‌കെയ്ക്കായി ചില വെടിക്കെട്ട് പ്രകടനങ്ങള്‍ നടത്തിയെങ്കിലും സ്ഥിരതയാണ് പ്രശ്‌നം. ബൗളറെന്ന നിലയിലും വലിയ ഉപകാരിയല്ലാത്ത താരം ഇനിയൊരു തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ട.

ഇടം കൈയന്‍ പേസറായ ടി നടരാജനും പ്രതീക്ഷവേണ്ട. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ഒരു സീസണില്‍ തിളങ്ങി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയ താരമാണ് ടി നടരാജന്‍. നന്നായി യോര്‍ക്കര്‍ എറിയാന്‍ കഴിവുള്ള താരം ഡെത്ത് ഓവറുകളില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുമെന്ന് കരുതി. എന്നാല്‍ തുടര്‍ച്ചയായി പരിക്കേറ്റതും ഫോം നഷ്ടമാവുകയും ചെയ്തതോടെ നടരാജന്‍ പൂര്‍ണ്ണമായും തഴയപ്പെട്ടു. ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ പോലും സജീവമല്ലാത്ത താരം തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ടെന്ന് പറയാം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ഇനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്ന് കരുതേണ്ട. ടി20 ലോകകപ്പ് കളിച്ചിട്ടുള്ള താരമാണെങ്കിലും വരുണിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. ഐപിഎല്ലിലും വലിയ മികവ് കാട്ടാത്ത വരുണിന് ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് സ്വപ്‌നം കാണാനാവില്ല. മറ്റൊരു സ്പിന്നറായ രാഹുല്‍ ചഹാറിനും ഇനിയൊരു മടങ്ങിവരവ് കടുപ്പം. എന്നാല്‍ രവി ബിഷ്‌നോയ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യതയുള്ള താരമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications