Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഇവര്‍ അവസരം പ്രതീക്ഷിക്കേണ്ട! സീസണിലുടെനീളം ബെഞ്ചിലിരിക്കും- അഞ്ച് പേരിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ആരംഭിക്കാന്‍ പോവുകയാണ്. 31ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സുമായാണ് ഏറ്റുമുട്ടുന്നത്. ഇത്തവണയും 10 ടീമുകള്‍ ടൂര്‍ണമെന്റിലുണ്ട്. അവസാന സീസണിലെ പോരായ്മകള്‍ മിനി ലേലത്തിലൂടെ പരിഹരിച്ചാണ് ഇത്തവണ ടീമുകള്‍ ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടങ്ങള്‍ത്തന്നെ പ്രതീക്ഷിക്കപ്പെടുന്നു.

1

ഈ സീസണിലൂടെ പുതിയ പല താരങ്ങളും ഐപിഎല്ലിലേക്ക് കടന്നുവന്നിട്ടുണ്ട്. കൂടാതെ ഇംപാക്ട് പ്ലയര്‍ താരങ്ങളുടെ കടന്നുവരവും ഐപിഎല്ലിന്റെ ആവേശമുയര്‍ത്തും. ഈ സീസണിലൂടെ അരങ്ങേറ്റം കാത്തിരിക്കുന്നവരും ഏറെയാണ്. പല വിദേശ താരങ്ങളും ഐപിഎല്‍ അരങ്ങേറ്റം നടത്താന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ വലിയ പ്രതീക്ഷയോടെ ഐപിഎല്ലിലേക്കെത്തുന്ന ചില താരങ്ങള്‍ക്കെങ്കിലും ടൂര്‍ണമെന്റിലുടെനീളം ബെഞ്ചിലിരിക്കേണ്ടി വരും. ഇത്തരത്തിലുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

രാജ്‌വര്‍ധന്‍ ഹംഗരേക്കറാണ് ഇതിലൊരാള്‍. സിഎസ്‌കെയുടെ ഭാഗമായുള്ള ഇന്ത്യന്‍ യുവ ഓള്‍റൗണ്ടര്‍ പേസ് ബൗളിങ്ങുകൊണ്ടും വമ്പനടികൊണ്ടും എല്ലാവരുടെയും ശ്രദ്ധ നേടിയവനാണ്. അണ്ടര്‍ 19 ലോകകപ്പിലൂടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ രാജ് വര്‍ധന്‍ ഇത്തവണ സിഎസ്‌കെയ്ക്കായി അരങ്ങേറ്റം നടത്തുമെന്ന് കരുതുന്നവര്‍ ഏറെയാണ്. എന്നാല്‍ സീനിയേഴ്‌സിന് മുഖ്യ പ്രാധാന്യം നല്‍കുന്ന സിഎസ്‌കെ രാജ് വര്‍ധനെ കളിപ്പിച്ചേക്കില്ല. രവീന്ദ്ര ജഡേജക്കൊപ്പം ബെന്‍ സ്റ്റോക്‌സ് സിഎസ്‌കെയുടെ പ്ലേയിങ് 11ലെത്തുമെന്നുറപ്പ്.

1

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെ ഇതിനോടകം ശ്രദ്ധ നേടിയ താരമാണ് കമലേഷ് നാഗര്‍കോട്ടി. യുവ പേസര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ് ഇത്തവണയുള്ളത്. തല്ലുകൊള്ളിയായ ബൗളറെന്നതിലുപരിയായി വിക്കറ്റ് നേടാനും വലിയ മിടുക്കില്ല. കെകെആറിനൊപ്പം 12 മത്സരം കളിച്ച് താരം നേടിയത് അഞ്ച് വിക്കറ്റ് മാത്രം. ഡല്‍ഹിക്ക് ഭേദപ്പെട്ട ബൗളിങ് കരുത്തുള്ള സാഹചര്യത്തില്‍ കമലേഷ് പ്ലേയിങ് 11ലെത്താന്‍ സാധ്യത കുറവാണ്. അത്ഭുതങ്ങള്‍ സംഭവിക്കാത്ത പക്ഷം യുവതാരം ബെഞ്ചിലിരുന്നേക്കും.

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ വെസ്റ്റ് ഇന്‍ഡീസ് പേസറാണ് റൊമാരിയോ ഷിഫേര്‍ഡ്. 50 ലക്ഷം രൂപക്കാണ് താരത്തെ കെ എല്‍ രാഹുലിന്റെ ലഖ്‌നൗ സ്വന്തമാക്കിയത്. മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍ക്ക് വുഡ് തുടങ്ങിയ വിദേശ താരങ്ങളെല്ലാമുള്ള ലഖ്‌നൗ ഷിഫേര്‍ഡിനെ പ്ലേയിങ് 11ലേക്ക് പരിഗണിക്കാന്‍ സാധ്യത വളരെ കുറവാണ്. 2022ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി മൂന്ന് മത്സരങ്ങള്‍ താരം കളിച്ചിരുന്നു. ബാറ്റുകൊണ്ട് വലിയ മികവില്ലാത്തതതിനാല്‍ താരം തഴയപ്പെട്ടേക്കും.

അര്‍ജുന്‍ ടെണ്ടുല്‍ക്കറാണ് മറ്റൊരു താരം. മുംബൈ ഇന്ത്യന്‍സിനൊപ്പം ഇത്തവണയും അര്‍ജുന്‍ ടെണ്ടുല്‍ക്കറുണ്ട്. ഇടം കൈയന്‍ പേസറായ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനെന്ന നിലയില്‍ എല്ലാവരുടെയും ശ്രദ്ധ നേടുന്നവനാണ്. ഇതുവരെ മുംബൈ അര്‍ജുന് അരങ്ങേറ്റത്തിന് അവസരം നല്‍കിയിട്ടില്ല. ഇത്തവണ ജസ്പ്രീത് ബുംറയുടെ അഭാവം മുംബൈ ഇന്ത്യന്‍സിലുണ്ട്. ബുംറയുടെ പകരക്കാരനെയും മുംബൈ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും അര്‍ജുന് പ്ലേയിങ് 11ല്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.

1

കേരള താരം വിഷ്ണു വിനോദിനെ മുംബൈ ഇന്ത്യന്‍സ് ഇത്തവണ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടിച്ചുതകര്‍ത്തു കളിക്കാന്‍ കഴിവുള്ളവനാണ് വിഷ്ണു. എന്നാല്‍ മുംബൈയുടെ കരുത്തുറ്റ പ്ലേയിങ് 11ലേക്ക് വിഷ്ണുവിന് ഇടം പ്രതീക്ഷിക്കാനാവില്ല. ഇതുവരെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്താന്‍ വിഷ്ണുവിനായിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ മുംബൈ ഇന്ത്യന്‍സ് പ്ലേയിങ് 11ലേക്ക് വിഷ്ണുവിനെ പരിഗണിക്കുമെന്ന് കരുതാനാവില്ല.

രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ ടീമിലേക്കെത്തിച്ച താരമാണ് ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. ഫാബുലസ് ഫോറില്‍ പേര് ചേര്‍ക്കപ്പെട്ട താരമാണ് റൂട്ട്. എന്നാല്‍ ഇംഗ്ലണ്ടിന്റെ ടി20 ടീമില്‍ പോലും റൂട്ടിന് ഇടമില്ല. രാജസ്ഥാന്റെ പ്ലേയിങ് 11ല്‍ വിദേശ താരങ്ങളായി ജോസ് ബട്‌ലര്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ട്രന്റ് ബോള്‍ട്ട് തുടങ്ങിയവരെല്ലാം ഉണ്ട്. അതുകൊണ്ട് തന്നെ റൂട്ടിനെ പ്ലേയിങ് 11ലേക്ക് പരിഗണിക്കാന്‍ രാജസ്ഥാന്‍ തയ്യാറാവുമെന്ന് കരുതാനാവില്ല.

Story first published: Sunday, March 26, 2023, 12:34 [IST]
Other articles published on Mar 26, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+