For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഇത്തവണ തിളങ്ങൂ, ഇന്ത്യന്‍ ടീമിലേക്ക് വിളിയുറപ്പ്! അഞ്ച് യുവതാരങ്ങള്‍ 'വെയ്റ്റിങ്'

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബാക്കി. 31ന് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാമ്പ്യന്മാരായ സിഎസ്‌കെയും തമ്മിലാണ് ഉദ്ഘാടന മത്സരം. 10 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ ഇത്തവണ ഹോം ഗ്രൗണ്ട് അടിസ്ഥാനത്തിലാവും മത്സരങ്ങള്‍ നടക്കുക. കോവിഡിനെത്തുടര്‍ന്ന് ചുരുക്കിയ വേദികള്‍ ഇത്തവണ പഴയതുപോലെ ഹോം ഗ്രൗണ്ട് അടിസ്ഥാനത്തിലേക്ക് മാറ്റുകയായിരുന്നു.

1

ഓരോ ഐപിഎല്‍ സീസണും യുവതാരങ്ങളെ സംബന്ധിച്ച് ദേശീയ ടീമിലേക്ക് വളരാനുള്ള സുവര്‍ണ്ണാവസരമാണ്. ഇതിനോടകം ഐപിഎല്ലിലൂടെ വളര്‍ന്ന് ദേശീയ ടീമിലേക്കെത്തിയവര്‍ നിരവധിയാണ്. ഇന്നത്തെ ഇന്ത്യന്‍ ടീം പരിശോധിച്ചാല്‍ നായകന്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയ പലരുടേയും വളര്‍ച്ചയില്‍ ഐപിഎല്ലിന്റെ സ്വാധീനം കാണാനാവും. ഇത്തവണ ഐപിഎല്ലില്‍ തിളങ്ങിയാല്‍ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്താന്‍ സാധ്യതയുള്ള ചില യുവതാരങ്ങളുണ്ട്. അത് ആരൊക്കെയാണെന്ന് നോക്കാം.

രാജസ്ഥാന്‍ റോയല്‍സിന്റെ യശ്വസി ജയ്‌സ്വാളാണ് ഇതിലൊരാള്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ബാറ്റ്‌സ്മാനാണ്. അണ്ടര്‍ 19 ലോകകപ്പിലൂടെ വളര്‍ന്ന ജയ്‌സ്വാളിന് ഭയമില്ലാതെ ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നതാണ് എടുത്തു പറയേണ്ടത്. ഇത്തവണയും രാജസ്ഥാന്റെ ഓപ്പണിങ്ങില്‍ ജയ്‌സ്വാളുണ്ടാവും. തിളങ്ങാനായാല്‍ ഈ വര്‍ഷം തന്നെ ഇന്ത്യന്‍ ടീമിലേക്ക് ജയ്‌സ്വാളിന് വിളിയെത്തിയേക്കും. 23 ഐപിഎല്ലില്‍ നിന്ന് 547 നേടിയ താരത്തിന്റെ സ്‌ട്രൈക്കറേറ്റ് 134.73 ആണ്. ടി20 ലോകകപ്പില്‍ ഓപ്പണറായി എത്താന്‍ സാധ്യതയുള്ള താരമാണ് ജയ്‌സ്വാള്‍.

1

ഇന്ത്യ വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന മറ്റൊരു ബൗളറാണ് മൊഹ്‌സിന്‍ ഖാന്‍. ഇടം കൈന്‍ പേസര്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമാണുള്ളത്. 140ന് മുകളില്‍ വേഗമുള്ള താരം പവര്‍പ്ലേയില്‍ മികവ് കാട്ടുന്ന ബൗളറാണ്. 24കാരനായ താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് വിളി വൈകില്ല. നിലവില്‍ ഇന്ത്യക്ക് മികച്ച ഇടം കൈയന്‍ പേസര്‍മാരുടെ അഭാവമുണ്ട്. അര്‍ഷദീപ് സിങ്ങിനെ പരിക്ക് തളര്‍ത്തുന്നു. കൂടാതെ സ്ഥിരതയും പ്രശ്‌നം. ഇത്തവണ പരിക്കിനെത്തുടര്‍ന്ന് മൊഹ്‌സിന്‍ ഖാന് ഐപിഎല്ലില്‍ നഷ്ടമായേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

ഷാരൂഖ് ഖാനാണ് മറ്റൊരു താരം. ഏറെ നാളുകളായി ഇന്ത്യ ചര്‍ച്ചചെയ്യുന്ന പേരുകളിലൊന്നാണ് ഷാരൂഖ് ഖാന്റേത്. വലം കൈയന്‍ ഫിനിഷറായ താരം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ്. വലിയ ഷോട്ടുകള്‍ കളിക്കാനുള്ള കഴിവും അതിനുള്ള ശാരീരിക ക്ഷമതയും ഷാരൂഖ് ഖാനുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ വലിയൊരു മികവ് കാട്ടാനായിട്ടില്ല. ഇത്തവണ ശ്രദ്ധേയ പ്രകടനം നടത്തിയാല്‍ ഇന്ത്യ 2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഷാരൂഖിന് അവസരം നല്‍കിയേക്കും. വളര്‍ത്തിക്കൊണ്ടുവന്നാല്‍ ടീമിന് മുതല്‍ക്കൂട്ടാവാന്‍ ഷാരൂഖിന് സാധിക്കും.

1

മുംബൈ ഇന്ത്യന്‍സിന്റെ തിലക് വര്‍മയാണ് മറ്റൊരു താരം. ഇതിനോടകം എല്ലാവരുടെയും കൈയടി നേടാന്‍ തിലകിന് സാധിച്ചിട്ടുണ്ട്. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ മധ്യനിരയില്‍ റണ്‍സുയര്‍ത്താന്‍ മിടുക്കനാണ്. മധ്യനിരയില്‍ ഇന്ത്യക്ക് മികച്ച ഇടം കൈയന്‍ താരത്തെ ആവിശ്യമാണ്. മൂന്ന് ഫോര്‍മാറ്റിലേക്കും ഇന്ത്യക്ക് പരിഗണിക്കാവുന്ന താരമാണ് തിലക്. ഇത്തവണയും മുംബൈ ഇന്ത്യന്‍സിന്റെ പ്ലേയിങ് 11ല്‍ തിലകിന് സ്ഥാനമുറപ്പ്. കസറിയാല്‍ ഇന്ത്യന്‍ ടീമിലേക്ക് തിലകിന് വിളിയെത്താന്‍ സാധ്യത കൂടുതലാണ്.

രാഹുല്‍ തെവാത്തിയയാണ് മറ്റൊരു താരം. ഇന്ത്യ ഒരു തവണ ടീമിലേക്ക് പരിഗണിച്ചെങ്കിലും കളിക്കാന്‍ അവസരം നല്‍കാതെ തഴഞ്ഞ താരമാണ് രാഹുല്‍ തെവാത്തിയ. സ്പിന്‍ ഓള്‍റൗണ്ടറായ താരം അവസാന സീസണിലും തന്റെ ഫിനിഷിങ് മികവ് തെളിയിച്ചിരുന്നു. 29കാരനായ താരത്തിന് അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുണ്ട്. സ്പിന്നറെന്ന നിലയില്‍ ശരാശരിയാണെങ്കിലും ഫിനിഷറെന്ന റോളില്‍ വിശ്വസ്തനാണ്. ലോകകപ്പ് വരാനിരിക്കെ ഇന്ത്യ പിന്തുണക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് രാഹുല്‍ തെവാത്തിയ.

Story first published: Sunday, March 26, 2023, 11:17 [IST]
Other articles published on Mar 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+