For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഇവരെ മറന്നോ? ഒറ്റ സീസണ്‍കൊണ്ട് 'വെടിതീര്‍ന്നു'! അഞ്ച് പേരെ അറിയാം

മുംബൈ: ഐപിഎല്ലിന്റെ 16ാം സീസണിന്റെ ആവേശ കാഴ്ചകളിലേക്ക് ലോകം കണ്‍തുറക്കാന്‍ ഇനി നാല് നാള്‍ മാത്രം. 31ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് നേരിടുന്നത്. ഇത്തവണയും നിരവധി പ്രതിഭകളാണ് ഐപിഎല്ലില്‍ മിന്നിക്കാന്‍ കാത്തുനില്‍ക്കുന്നത്. ദേശീയ ടീമില്‍ ഇടം നേടാന്‍ ഐപിഎല്ലിലെ മികച്ച പ്രകടനം താരങ്ങളെ തുണക്കുമെന്നുറപ്പ്.

1

അതുകൊണ്ട് തന്നെ യുവതാരങ്ങളെല്ലാം ഐപിഎല്ലിനെ മികച്ച അവസരമായാണ് കാണുന്നത്. ഐപിഎല്ലിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ടൂര്‍ണമെന്റില്‍ മികവ് കാട്ടി ദേശീയ ടീമിലേക്ക് വളര്‍ന്ന നിരവധി താരങ്ങളെ കാണാനാവും. എന്നാല്‍ അതുപോലെ തന്നെ ഐപിഎല്ലില്‍ മികവ് കാട്ടിയിട്ടും ഒന്നുമാവാതെ പോയ താരങ്ങളുമുണ്ട്. ഒറ്റ സീസണില്‍ വിസ്മയിപ്പിച്ചവരും പിന്നീട് ചിത്രത്തില്‍ നിന്ന് മാഞ്ഞുപോയവരുമായ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

പോള്‍ വാല്‍ത്താട്ടിയാണ് ഇതിലെ പ്രമുഖന്‍. ആരാധകര്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാവാത്ത പേരാണ് വാല്‍ത്താട്ടിയുടേത്. 2011ല്‍ 35.61 ശരാശരിയില്‍ 463 റണ്‍സാണ് വാല്‍ത്താട്ടി അടിച്ചെടുത്തത്. അതും 136.98 എന്ന മികച്ച സ്‌ട്രൈക്കറേറ്റില്‍. ഇതില്‍ ഒരു സെഞ്ച്വറിയും രണ്ട് ഫിഫ്റ്റിയും ഉള്‍പ്പെടും. പഞ്ചാബ് കിങ്‌സിനായി സിഎസ്‌കെയ്‌ക്കെതിരേ 63 പന്തില്‍ 120* റണ്‍സ് നേടിയ പ്രകടനമാണ് വാല്‍ത്താട്ടിയ ആരാധക മനസില്‍ പ്രതിഷ്ടിച്ചത്. 19 ഫോറും 2 സിക്‌സും ഉള്‍പ്പെടായിരുന്നു ഈ ബാറ്റിങ്.

1

സ്വപ്‌നില്‍ അസ്‌നോദ്ക്കറാണ് ഈ പട്ടികയിലെ മറ്റൊരാള്‍. രാജസ്ഥാന്‍ റോയല്‍സിനൊപ്പം വിസ്മയിപ്പിച്ച താരമാണ് സ്വപ്‌നില്‍. പ്രഥമ സീസണില്‍ രാജസ്ഥാന്റെ കുതിപ്പിന് പിന്നിലെ ഊര്‍ജമെന്ന് സ്വപ്‌നിലിനെ വിശേഷിപ്പിക്കാം. 2008ല്‍ ഒമ്പത് മത്സരത്തില്‍ നിന്ന് 311 റണ്‍സുമായി എല്ലാവരുടെയും ശ്രദ്ധേ നേടാന്‍ സ്വപ്‌നിലിന് സാധിച്ചു. എന്നാല്‍ പിന്നീടങ്ങോട്ട് താരത്തിന്റെ പ്രകടനം പിന്നോട്ട് പോയി. പിന്നീട് മൂന്ന് വര്‍ഷത്തിനുള്ളില്‍ 11 മത്സരം കളിച്ച സ്വപ്‌നില്‍ നേടിയത് 20 റണ്‍സ് പോലുമില്ല.

മുന്‍ ആര്‍സിബി പേസര്‍ ശ്രീനാഥ് അരവിന്ദാണ് ഈ പട്ടികയിലെ മറ്റൊരാള്‍. ഇടം കൈയന്‍ പേസറായ താരം ആര്‍സിബിക്കൊപ്പം ഒരു സീസണില്‍ 13 മത്സരത്തില്‍ നിന്ന് 21 വിക്കറ്റുകളാണ് വീഴ്ത്തിയത്. വലിയ വളര്‍ച്ചയുണ്ടാവുമെന്ന് എല്ലാവരും കരുതിയ താരമാണ് ശ്രീനാഥ്. എന്നാല്‍ പിന്നീടങ്ങോട്ട് തല്ലുകൊള്ളിയായ ബൗളറായി മാറി. 38 ഐപിഎല്ലില്‍ നിന്ന് 45 വിക്കറ്റുകളാണ് ശ്രീനാഥ് കരിയറില്‍ വീഴ്ത്തിയത്. ഒറ്റ സീസണ്‍കൊണ്ട് അവസാനിച്ച ഹീറോയാണ് ശ്രീനാഥെന്ന് പറയാം.

1

സിഎസ്‌കെയുടെ മന്‍പ്രീത് ഗോണിയാണ് മറ്റൊരു താരം. ഇന്ത്യക്ക് മികച്ചൊരു പേസ് ഓള്‍റൗണ്ടറെ കിട്ടിയെന്ന തരത്തില്‍ വലിയ വിശേഷണങ്ങള്‍ ലഭിച്ച താരമാണ് ഗോണി. എന്നാല്‍ ഒറ്റ സീസണ്‍കൊണ്ട് ഗോണിയുടെ മികവ് അവസാനിച്ചു. 16 മത്സരത്തില്‍ നിന്ന് 17 വിക്കറ്റാണ് ഒരു സീസണില്‍ ഗോണി നേടിയത്. എന്നാല്‍ പിന്നീടങ്ങോട്ട് താരത്തിന് മികവ് ആവര്‍ത്തിക്കാനായില്ല. റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടുന്നില്ലെന്ന് മാത്രമല്ല വിക്കറ്റ് നേട്ടത്തിലും ഗോണി പിന്നോട്ട് പോയി.

സൗരഭ് തിവാരിയാണ് ഈ പട്ടികയിലെ മറ്റൊരാള്‍. മുംബൈ ഇന്ത്യന്‍സിനൊപ്പം കസറിയ ഇടം കൈയന്‍ താരമാണ് തിവാരി. എംഎസ് ധോണിയെപ്പോലെ നീളന്‍ മുടിയുമായെത്തിയ സൗരഭ് 2010ലാണ് മുംബൈ ഇന്ത്യന്‍സിലെത്തിയത്. 16 മത്സരത്തില്‍ നിന്ന് 419 റണ്‍സാണ് സൗരഭ് നേടിയത്. 135.59 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. എന്നാല്‍ പിന്നീടങ്ങോട്ട് ഫ്‌ളോപ്പായി. പരിക്കും ഫിറ്റ്‌നസും വേട്ടയാടിയതോടെ സൗരഭ് വണ്‍സീസണ്‍ വണ്ടറായി ഒതുങ്ങിയെന്ന് പറയാം.

Story first published: Monday, March 27, 2023, 9:30 [IST]
Other articles published on Mar 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+