ഐപിഎല്ലിന്റെ 16ാം സീസണ്‍ കൊടിയേറാനിരിക്കെ ഇത്തവണ ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്താന്‍ സാധ്യതയുള്ള ടീമുകള്‍ ആരൊക്കെയാവുമെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍. തന്റെ രണ്ടു മുന്‍ ഫ്രാഞ്ചൈസികളെയും അദ്ദേഹം സാധ്യതാ ലിസ്റ്റില്‍ നിന്നും തഴഞ്ഞുവെന്നതാണ് കൗതുകരമായ കാര്യം.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ് എന്നിവരാണ് ഈ ടീമുകള്‍. രണ്ടു പേരും ഇത്തവണ പ്ലേഓഫില്‍ കാണില്ലെന്നാണ് യൂനിവേഴ്‌സല്‍ ബോസ് പറഞ്ഞിരിക്കുന്നത്. ജിയോ സിനിമയുടെ മാച്ച് സെന്റര്‍ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ ചാംപ്യന്‍മാരായ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ്, കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്, അഞ്ചു തവണ ചാംപ്യന്‍മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ്, കഴിഞ്ഞ തവണ പ്ലേഓഫ് വരെയെത്തിയ കെഎല്‍ രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരായിരിക്കംം ടോപ്പ് ഫോര്‍ സ്ഥാനങ്ങളിലുണ്ടാവുകയെന്നാണ് ഗെയ്ല്‍ ചൂണ്ടിക്കാട്ടിയത്. ഇതോടെ തുടര്‍ച്ചയായി രണ്ടാം സീസണിലും ഗുജറാത്ത്- രാജസ്ഥാന്‍ ഫൈനല്‍ വരുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സും ഇതേ ഷോയില്‍ തന്റെ ടോപ്പ് ഫോറിനെ തിരഞ്ഞെടുത്തിരുന്നു. ക്രിസ് ഗെയ്‌ലിന്റെ ലിസ്റ്റിലെ മൂന്നു പേരും എബിഡിയുടെ ലിസ്റ്റില്‍ ഇല്ലെന്നതാണ് കൗതുകകരമായ കാര്യം. നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സൊഴികെ മറ്റു മൂന്നു ടീമുകളും വ്യത്യസ്തമാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് എബിഡിയുടെ ലിസ്റ്റിലെ മറ്റു മൂന്നു ടീമുകള്‍.

അതേസമയം, തന്റെ മുന്‍ ടീമായ ആര്‍സിബിയെ ടോപ്പ് ഫോറില്‍ നിന്നും ക്രിസ് ഗെയ്ല്‍ ഒഴിവാക്കിയതില്‍ ആരാധകര്‍ ഒട്ടും ഹാപ്പിയല്ല. തന്നെ ഐപിഎല്ലിലെ സൂപ്പര്‍ ഹീറോയാക്കി മാറ്റിയ ആര്‍സിബിയെ ഗെയ്ല്‍ ഈ തരത്തില്‍ അവഗണിച്ചത് ശരിയായില്ലെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
മുംബൈ ഇന്ത്യന്‍സിനേക്കാള്‍ 10 മടങ്ങ് മികച്ച ടീമാണ് മുംബൈ ഇന്ത്യന്‍സ്. ചെന്നൈ സൂപ്പര്‍ കിങ്‌സും ഇത്തവണ മുംബൈയേക്കാള്‍ ശക്തരാണെ്ന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി. മുംബൈ ഇന്ത്യന്‍സിന്റെ ഇപ്പോഴത്തെ സ്‌ക്വാഡിനെ വച്ച് ക്രിസ് ഗെയ്ല്‍ അവരെ ആര്‍സിബിക്കു മുകളില്‍ തിരഞ്ഞെടുത്തോയെന്നായിരുന്നു ഒരു വിമര്‍ശനം.
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ടോപ്പ് ഫോറില്‍ ഉള്‍പ്പടുത്തിയിട്ടില്ലെങ്കില്‍ അവര്‍ ആദ്യം ക്രിക്കറ്റ് കാണേണ്ടത് ആവശ്യമാണെന്നായിരുന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടിയത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ക്രിസ് ഗെയ്ല്‍ വഞ്ചിച്ചിരിക്കുകയാണെന്നായിരുന്നു ഒരു യൂസര്‍ ആഞ്ഞടിച്ചത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇത്തവണ പ്ലേഓഫില്‍ ഉണ്ടാവില്ലെന്നു ക്രിസ് ഗെയ്ല്‍ പോലും വിശ്വസിക്കുന്നുവെന്നായിരുന്നു ആര്‍സിബി കളിയാക്കിക്കൊണ്ടുള്ള ഒരു ട്വീറ്റ്.

അതേസമയം, ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ ഇതുവരെയുള്ള 15 സീസുകളും മിസ്സാവാതെ കളിച്ചിട്ടും ഒരിക്കല്‍പ്പോലും കിരീടമുയത്താന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. മൂന്നു തവണ ഫൈനലില്‍ കളിക്കാന്‍ അവര്‍ക്കു സാധിച്ചെങ്കിലും കപ്പിനരികെ അടിതെറ്റുകയായിരുന്നു. അവസാനത്തെ മൂന്നു സീസണിലും പ്ലേഓഫില്‍ കടക്കാന്‍ അവര്‍ക്കായിരുന്നു.
രണ്ടു തവണ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയിലും 2022ല്‍ ഫഫ് ഡുപ്ലെസിയുടെ കീഴിലുമായിരുന്നു. കഴിഞ്ഞ സീസണില്‍ ലീഗ് ഘട്ടത്തില്‍ നാലാമതായിരുന്നു ആര്‍സിബി. എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്താന്‍ അവര്‍ക്കു സാധിച്ചു. പക്ഷെ സെമി ഫൈനലിനു തുല്യമായ രണ്ടാം ക്വാളിഫയറില്‍ അടിതെറ്റി. രാജസ്ഥാന്‍ റോയല്‍സായിരുന്നു ഏഴു വിക്കറ്റിനു ആര്‍സിബിയെ കെട്ടുകെട്ടിച്ചത്.