For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: അതു നോ ബോള്‍, സിഎസ്‌കെയെ ചതിച്ചു! റുതുരാജ് ഔട്ടല്ല? വിവാദം കത്തുന്നു

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഉദ്ഘാടന മല്‍സരത്തില്‍ തന്നെ വലിയൊരു വിവാദം സംഭവിച്ചിരിക്കുകയാണ്. മിന്നുന്ന ഫോമില്‍ കളിച്ച സിഎസ്‌കെയുടെ യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിന്റെ പുറത്താവലാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. സീസണിലെ ആദ്യ സെഞ്ച്വറി റുതുരാജ് തന്റെ പേരില്‍ കുറിക്കുമെന്നു എല്ലാവരും ഉറപ്പിച്ചിരിക്കെയായിരുന്നു സ്‌കോര്‍ 92ല്‍ നില്‍ക്കെ പുറത്താവുന്നത്. വെറും 50 ബോളുകളില്‍ നിന്നും ഒമ്പതു സിക്‌സറും നാലു ഫോറുമടക്കമാണ് താരം 92ലെത്തിയത്.

18ാം ഓവറിലായിരുന്നു റുതുരാജിന്റെ വിലപ്പെട്ട വിക്കറ്റ് ജിടിയുടെ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ അല്‍സാറി ജോസഫ് കൈക്കലാക്കിയത്. ഹൈ ഫുള്‍ ടോായിരുന്നു ഈ ബോള്‍. റുതുരാജ് ബോള്‍ ബൗണ്ടറി കടത്താനായിരുന്നു ശ്രമിച്ചത്. പക്ഷെ പ്രതീക്ഷിച്ചതു പോലെ ബോള്‍ കണക്ട് ചെയ്യാന്‍ സാധിച്ചില്ല. ലോങ് ഓണില്‍ ശുഭ്മന്‍ ഗില്‍ മുന്നോട്ടു ഡൈവ് ചെയ്ത് തകര്‍പ്പൊരു ക്യാച്ചിലൂ റുതുരാജിനെ കൈയ്ക്കുള്ളിലാക്കുകയും ചെയ്തു. പക്ഷെ ബോളിന്റെ ഉയരം പരിഗണിക്കുമ്പോള്‍ അതു ഔട്ടാവില്ലെന്നായിരുന്നു എല്ലാവും പ്രതീക്ഷിച്ചിരുന്നത്. ജിടി ക്യാംപിലും വലിയ ആഹ്ലാദമൊന്നും കണ്ടില്ല.

RUTURAJ GAIKWAD BATTING

പക്ഷെ തേര്‍ഡ് അംപയര്‍ ഇതു പുനപ്പരിശോധിക്കുകയും റുതുരാജ് ഔട്ടാണെന്നു വിധിക്കുകയുമായിരുന്നു. ബോള്‍ ഒരേ ദിശയില്‍ തന്നെ അരക്കെട്ടിനു മുകളിലൂടെ പോവില്ലെന്നും മറിച്ചു താഴ്ന്നു അരക്കെട്ടിനു താഴേക്ത് വരികയാണെന്നു റീപ്ലേയില്‍ വ്യക്തമായതോടെ ആയിരുന്നു അതു നോ ബോള്‍ അല്ലെന്നും ഔട്ട് തന്നെയാണെന്നും തേര്‍ഡ് അംപയര്‍ വിധിച്ചത്. ഇതോട നിരാശനായി റുതുരാജിനു കളം വിടേണ്ടി വരികയും ചെയ്യുകയായിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും ചൂടുപിടിക്കുകയായിരുന്നു. സിഎസ്‌കെ ആരാധകര്‍ അതു നോടൗട്ട് തന്നെയെന്നു വാദിച്ചപ്പോള്‍ മറ്റുള്ളവര്‍ അതിനോടു യോജിക്കാന്‍ തയ്യാറല്ലായിരുന്നു.

നിയമത്തെക്കുറിച്ച് ധാരണയില്ലാത്തവര്‍ അതു സ്റ്റംപ് ഹൈറ്റിനേക്കാള്‍ മുകളിലാണെ്ന്നും നോ ബോളാണെന്നുമെല്ലാം പറയും. കഴിഞ്ഞ വനിതാ പ്രീമിയര്‍ ലീഗിന്റെ ഫൈനലിലും ഇതു കണ്ടതാണെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി. റുതുരാജ് ഗെയ്ക്വാദ് നല്ല ഉയരമുള്ള താരമാണ്. ബോള്‍ താഴ്ന്നു വരികയുമായിരുന്നു. അതുകൊണ്ടു തന്നെ അതു നോ ബോള്‍ അല്ലന്നാണ് താന്‍ കരുതുന്നതെന്നായിരുന്നു ഒരു പ്രതികരണം.

CSK FANS

ഇതു നോ ബോള്‍ തന്നെയാണ്. റിവ്യു വളരെ മോശമായിരുന്നു. എന്താണ് ഈ ബോള്‍ ഡിപ്പിങ് (dipping). നോ ബോളിന്റെ കാര്യത്തില്‍ ബോള്‍ കണക്ട് ചെയ്യുമ്പോഴുള്ള ഉയരമായിരിക്കണം മാനദണ്ഡമായി പരിഗണിക്കേണ്ടത്. അതിനാല്‍ തന്നെ റുതുരാജ് ഗെയ്ക്വാദിനെതിരായ തേര്‍ഡ് അംപയറുടെ തീരുമാനം തെറ്റായിരുന്നുവെന്നു താന്‍ വിശ്വസിക്കുന്നതായും ഒരു യൂസര്‍ പ്രതികരിച്ചു. ഈ നിയമം നല്ലതല്ല. ബോള്‍ അരക്കെട്ടിനു മുകളില്‍ വച്ചാണ് ബാറ്റില്‍ കൊള്ളുന്നതെങ്കില്‍ അതു നോ ബോള്‍ തന്നെയായി പരിഗണിക്കണമെന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

ഇതു നോ ബോളൊന്നുമല്ല. നോ ബോള്‍ ആയിരുന്നെങ്കില്‍ കഴിഞ്ഞ വനിതാ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഷഫാലി വര്‍മയ്‌ക്കെതിരേയും ഔട്ട് നല്‍കേണ്ടതായിരുന്ന. സമാനമായ സാഹചര്യത്തിലായിരുന്നു അന്നു അവര്‍ പുറത്തായതെന്നും ഒരു യൂസര്‍ പ്രതികരിച്ചു. തീര്‍ച്ചയായും ഇതു നോ ബോള്‍ തന്നെയാണ്. ബോള്‍ കണക്ട് ചെയ്യുന്ന സമയത്തു റുതുരാജ് ഗെയ്ക്വാദിന്റെ അരക്കെട്ടിനു മുകളിലായിരുന്നു ബോളെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

അതേസമയം, ഉദ്ഘാടന മല്‍സരത്തില്‍ വിജയിക്കാന്‍ 179 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഗുജറാത്ത് ടൈറ്റന്‍സിനു ചെന്നൈ സൂപ്പര്‍ കിങ്‌സ് നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട അവര്‍ ഏഴു വിക്കറ്റിനു 178 ണ്‍സെടുക്കുകയായിരുന്നു. റുതുരാജിന്റെ പ്രകടനമാണ് അവരുടെ ഇന്നിങ്‌സിനു കരുത്തായത്.

Story first published: Friday, March 31, 2023, 22:16 [IST]
Other articles published on Mar 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+