Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ബുംറയ്ക്കു പകരം അര്‍ജുന്‍, വെടിക്കെട്ട് താരം പുറത്ത്! മുംബൈയുടെ ബെസ്റ്റ് 11

ഐപിഎല്ലിന്റെ 13ാം സീസണിനു വെള്ളിയാഴ്ച തുടക്കമാവുകയാണ്. വലിയൊരു പ്രത്യേകതയുള്ള സീസണ്‍ കൂടിയാണ് ഇത്തവണത്തേത്. 2019നു ശേഷം ആദ്യമായി ഹോം- എവേ രീതിയില്‍ മല്‍സരങ്ങള്‍ ഇത്തവണ തിരിച്ചെത്തുകയാണ്. കൊവിഡ് മഹാമാരിക്കു ശേഷം 2020, 2021, 22 സീസണുകളിലൊന്നും ടീമുകള്‍ക്കു ഹോംഗ്രൗണ്ടില്‍ മാച്ചുകളില്ലായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലായിരുന്നു മല്‍സരങ്ങളെങ്കിലും തിരഞ്ഞെടുക്കപ്പട്ട ചില വേദികളിലായിട്ടായിരുന്നു ഇത്. ഹോംഗ്രൗണ്ടിന്റെ ആനുകൂല്യം ആര്‍ക്കുമില്ലായിരുന്നു.

ROHIT SHARMA MI

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സീസണിനു കച്ചമുറുക്കുന്നത്. അഞ്ചു തവണ ചാംപ്യന്‍മാരായി റെക്കോര്‍ഡിട്ട അവര്‍ക്കു കഴിഞ്ഞ സീസണ്‍ വലിയ ദുരന്തമായി മാറിയിരുന്നു. 10 ടീമുകളുടെ ലീഗില്‍ അവസാന സ്ഥാനത്തേക്കു അവര്‍ പിന്തള്ളപ്പെട്ടിരുന്നു. ചരിത്രത്തില്‍ ആദ്യമായിരുന്നു മുംബൈയ്ക്കു ഇങ്ങനെയൊരു തിരിച്ചടി നേരിട്ടത്. ലീഗ് ഘട്ടത്തിലെ 14 മല്‍സരങ്ങളില്‍ വെറും നാലെണ്ണത്തില്‍ മാത്രമേ മുംബൈ ജയിച്ചിരുന്നുള്ളൂ.

ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മുംബൈ. പക്ഷെ പരിക്കു കാരണം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ നഷ്ടമായത് മുംബൈയ്ക്കു വലിയ ആഘാതമായിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ പേസര്‍ ജൈ റിച്ചാര്‍ഡ്‌നും പരിക്കേറ്റ് ടീമിന് പുറത്താണ്. ബുംറയുട അഭാവത്തില്‍ മുംബൈ ബൗളിങ് കൂടുതല്‍ ദുര്‍ബലമാവുകയും ചെയ്തിട്ടുണ്ട്. മുംബൈയുടെ ഈ സീസണിലെ ഏറ്റവും ശക്തമാ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാണുണ്ടാവുകയെന്നു നമുക്കു പരിശോധിക്കാം.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും തന്നെയായിക്കും മുംബൈയ്ക്കായി ഓപ്പണ്‍ ചെയ്യുക. കഴിഞ്ഞ സീസണിലും ഈ ജോടിയായിരുന്നു ഓപ്പണ്‍ ചെയ്തത്. മുംബൈയ്ക്കു വേണ്ടി കഴിഞ്ഞ തവണ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തത് ഇഷാനായിരുന്നു. കഴിഞ്ഞ സീസണില്‍ രോഹിത് ബാറ്റിങില്‍ കാര്യമായി സംഭാവന ചെയ്തില്ലെങ്കിലും ഇത്തവണ കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാമെന്ന പ്രതീക്ഷയിലാണ്. മുംബൈയ്ക്കു വേണ്ടി മൂന്നാം നമ്പറിലെത്തുക ജൂനിയര്‍ എബിഡിയെന്നറിയപ്പെടുന്ന സൗത്താഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസായിരിക്കും. കഴിഞ്ഞ തവണയായിരുന്നു താരം മുംബൈയ്‌ക്കൊപ്പം ഐപിഎല്ലില്‍ അരങ്ങേറിയത്.

ISHAN KISHAN

ബ്രെവിസ് കഴിഞ്ഞാല്‍ നാലാമനായി ഇന്ത്യയുടെ യുവതാരം തിലക് വര്‍മയായിരിക്കും. കഴിഞ്ഞ സീസണില്‍ തന്നെയായിരുന്നു ഇടംകൈയന്‍ ബാറ്റര്‍ കൂടിയായ തിലകും മുംബൈയ്ക്കായി അരങ്ങേറിയത്. കന്നി സീസണില്‍ തന്നെ പക്വതയുള്ള ഇന്നിങ്‌സുകളിലൂടെ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് തിലകിനെ ഇത്തവണയും മുംബൈ നിലനിര്‍ത്തിയത്. തിലകിനു ശേഷം സൂപ്പര്‍ താരവും ലോക ഒന്നാംനമ്പര്‍ ബാറ്ററുമായ സൂര്യകുമാര്‍ യാദവിന്റെ ഊഴമായിരിക്കും. ഇന്ത്യക്കൊപ്പം അവസാനമായി കളിച്ച ഏകദിന പരമ്പരയില്‍ വന്‍ ഫ്‌ളോപ്പായ അദ്ദേഹം ഗംഭീര തിരിച്ചുവരവാണ് മുംബൈയ്‌ക്കൊപ്പം ലക്ഷ്യമിടുന്നത്.

സൂര്യക്കു ശേഷമായിരിക്കും ഓസ്‌ട്രേലിയന്‍ യുവ ഓള്‍റൗണ്ടര്‍ കാമറൂണ്‍ഗ്രീന്‍ ക്രീസിലെത്തുന്നത്. കഴിഞ്ഞ ലേലത്തില്‍ 17.5 കോടി രൂപയ്ക്കായിരുന്നു അദ്ദേഹത്തെ മുംബൈ സ്വന്തമാക്കിയത്. ഗ്രീന്‍ പ്ലെയിങ് ഇലവനിലേക്കു വരുന്നതോടെ ഓസ്‌ട്രേലിയയുടെ വമ്പനടിക്കാരനായ ബാറ്റര്‍ ടിം ഡേവിഡിനു ഇലവനിലെ സ്ഥാനം നഷ്ടമാവും. ഗ്രീന്‍ കഴിഞ്ഞാല്‍ ഇംഗ്ലണ്ട് സ്പീഡ് സ്റ്റാര്‍ ജോഫ്ര ആര്‍ച്ചറായിരിക്കും മുംബൈ ഇലവനില്‍ കളിക്കുക.

ആര്‍ച്ചറുടെയും മുംബൈയിലെ കന്നി സീസണാണിത്. ബുംറയുടെ അഭാവത്തില്‍ പേസ് ബൗളിങിലേക്കു വരിക ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും സീം ബൗളിങ് ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറായിരിക്കും. 2021 മുതല്‍ താരം മുംബൈക്കൊപ്പമുണ്ടെങ്കിലും ഇനിയും അരങ്ങേറാന്‍ അവസരം ലഭിച്ചിട്ടില്ല.

ഷാംസ് മ്യുലാനി, കുമാര്‍ കാര്‍ത്തികേയ, ജേസണ്‍ ബെറന്‍ഡോര്‍ഫ് എന്നിവരായിരിക്കും മുംബൈ ഇലവനിലെ മറ്റു ബൗളര്‍മാര്‍. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയാണ് മ്യുലാനി ഐപിഎല്ലിലെത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ മുംബൈയിലേക്കു പകരക്കാരനായ വന്ന താരമാണ് സ്പിന്നര്‍ കാര്‍ത്തികേയ. ഓസ്‌ട്രേലിയന്‍ പേസര്‍ ബെറന്‍ഡോര്‍ഫ് ആര്‍സിബിയില്‍ നിന്നും ഈ സീസണില്‍ മുംബൈയിലേക്കു വന്ന താരമാണ്.

Story first published: Tuesday, March 28, 2023, 10:22 [IST]
Other articles published on Mar 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+