For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: 'തല' വെറുതേ മടങ്ങില്ല, ധോണിയെ കാത്ത് മൂന്ന് വമ്പന്‍ റെക്കോഡ്- അറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് നാളെ ആരംഭമാവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാമ്പ്യന്മാരായ സിഎസ്‌കെയെയാണ് നേരിടുന്നത്. കിരീടം നിലനിര്‍ത്താമെന്ന മോഹത്തോടെ ഗുജറാത്ത് ഇറങ്ങുമ്പോള്‍ അവസാന സീസണിലെ ഒമ്പതാം സ്ഥാനക്കാരെന്ന നാണക്കേട് മാറ്റാനാവും സിഎസ്‌കെ ലക്ഷ്യമിടുന്നത്.

എംഎസ് ധോണിയുടെ അവസാന സീസണെന്ന നിലയിലും ഇത്തവണത്തെ സീസണിന് പ്രാധാന്യമേറെ. ധോണിക്ക് കിരീടം നേടിക്കൊടുത്ത് യാത്രയയപ്പ് നല്‍കാമെന്ന പ്രതീക്ഷയിലാണ് സിഎസ്‌കെ. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി സിഎസ്‌കെയ്‌ക്കൊപ്പം കളി തുടരുകയായിരുന്നു. ഈ സീസണിലും ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാവും സിഎസ്‌കെ ഇറങ്ങുക.

1

തന്റെ അവസാന സീസണ്‍ അവിസ്മരണീയമാക്കാനിറങ്ങുന്ന ധോണിയെ കാത്ത് ചില വമ്പന്‍ റെക്കോഡുകളുമുണ്ട്. അത് എന്തൊക്കെയാണെന്ന് അറിയാം. ധോണിയുടെ സിക്‌സറടിക്കാനുള്ള കഴിവ് അപാരമായതാണ്. തന്റെ കൈക്കരുത്തിനെ കളത്തില്‍ നന്നായി ഉപയോഗപ്പെടുത്തുന്ന ബാറ്റ്‌സ്മാനാണ് ധോണി. ഇത്തവണയും ഫിനിഷര്‍ റോളിലാവും ധോണി സിഎസ്‌കെയിലുണ്ടാവുക. സിക്‌സറില്‍ വലിയൊരു നാഴികക്കല്ലാണ് ധോണിയെ കാത്തിരിക്കുന്നത്.

ഐപിഎല്ലില്‍ 250 സിക്‌സുകളെന്ന നേട്ടത്തിനരികിലാണ് ധോണി. 229 സിക്‌സുകളാണ് ഇതിനോടകം ധോണി പറത്തിയത്. ഐപിഎല്ലിലെ സിക്‌സര്‍ വേട്ടക്കാരില്‍ നാലാം സ്ഥാനത്തുള്ള ധോണി നിലവിലെ ഐപിഎല്‍ സിക്‌സര്‍ വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുമാണ്. 21 സിക്‌സുകള്‍ കൂടി നേടിയാല്‍ ഐപിഎല്ലില്‍ 250 സിക്‌സുകളെന്ന നേട്ടത്തിലെത്താന്‍ ധോണിക്കാവും. 240 സിക്‌സുകളുമായി രോഹിത് ശര്‍മയാണ് നിലവിലെ താരങ്ങളില്‍ തലപ്പത്ത്.

1

അതിവേഗത്തില്‍ പന്ത് പറപ്പിക്കാന്‍ കഴിവുള്ള ധോണി പരിശീലനത്തില്‍ ഗംഭീര പ്രകടനം നടത്തിയിട്ടുണ്ട്. കളത്തിലേക്കിറങ്ങുമ്പോള്‍ ഇതേ മികവ് കാട്ടാന്‍ ധോണിക്ക് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. ധോണിയെ കാത്തിരിക്കുന്ന മറ്റൊരു നേട്ടം ഐപിഎല്ലില്‍ ആദ്യമായി 250 മത്സരം കളിക്കുന്ന താരമെന്നതാണ്. 234 മത്സരങ്ങളാണ് ഇതുവരെ ധോണി കളിച്ചത്. ഇത്തവണ സിഎസ്‌കെയ്ക്കായി എല്ലാ മത്സരവും കളിക്കാന്‍ സാധിച്ചാല്‍ 250 മത്സരമെന്ന നാഴികക്കല്ല് ആദ്യമായി മറികടക്കുമെന്ന താരമാവാന്‍ ധോണിക്കാവും.

229 മത്സരങ്ങളുമായി ദിനേഷ് കാര്‍ത്തികാണ് ഈ പട്ടികയില്‍ ധോണിക്ക് പിന്നില്‍. ആര്‍സിബിയുടെ ഫിനിഷറായ കാര്‍ത്തിക് ഇത്തവണയും എല്ലാ മത്സരങ്ങളും കളിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ്. റണ്‍വേട്ടയിലും ധോണിയെ കാത്ത് നാഴികക്കല്ലുണ്ട്. ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ 5000 റണ്‍സ് ക്ലബ്ബിലേക്കെത്തുന്ന താരമെന്ന നിലയിലെത്താനുള്ള അവസരമാണ് ധോണിക്ക് മുന്നിലുള്ളത്. 206 ഇന്നിങ്‌സില്‍ നിന്ന് 4978 റണ്‍സാണ് നിലവില്‍ ധോണിയുടെ പേരിലുള്ളത്.

22 റണ്‍സകലെ ഈ നേട്ടത്തിലെത്താന്‍ ധോണിക്കാവും. ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന റെക്കോഡും ധോണി സ്വന്തമാക്കും. ഐപിഎല്ലിലെ 5000 റണ്‍സ് ക്ലബ്ബിലെ ഏഴാമനാവാനുള്ള അവസരമാണ് ധോണിയുടെ പേരിലുള്ളത്. 185 റണ്‍സിലധികം നേടിയാല്‍ എബി ഡിവില്ലിയേഴ്‌സിന്റെ 5162 റണ്‍സ് മറികടക്കാനുള്ള അവസരവും ധോണിക്ക് മുന്നിലുണ്ട്. ഇടവേളക്ക് ശേഷം കളിക്കാനിറങ്ങുമ്പോള്‍ ധോണിയുടെ പ്രകടനം കണ്ടറിയാം.

1

ഇത്തവണ ധോണിക്ക് കപ്പ് നേടിക്കൊടുത്ത് യാത്രയയപ്പ് നല്‍കാമെന്നാണ് സിഎസ്‌കെയുടെ പദ്ധതികളെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്നുറപ്പ്. ബെന്‍ സ്റ്റോക്‌സിന്റെ വരവാണ് സിഎസ്‌കെയെ സംബന്ധിച്ച് എടുത്തു പറയേണ്ട മാറ്റം. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ള താരമാണ്. എന്നാല്‍ ഡ്വെയ്ന്‍ ബ്രാവോ വിരമിച്ചതിന്റെ ക്ഷീണം തീര്‍ക്കുക സിഎസ്‌കെയ്ക്ക് എളുപ്പമാവില്ല. മുകേഷ് ചൗധരിക്ക് പരിക്കേറ്റ് സീസണ്‍ നഷ്ടമാവുന്നതും വലിയ തിരിച്ചടി.

ഇത്തവണ ഹോം ഗ്രൗണ്ട് അടിസ്ഥാനത്തിലാണ് മത്സരം. അതുകൊണ്ട് തന്നെ സിഎസ്‌കെയ്ക്ക് ചെന്നൈയില്‍ മത്സരം കളിക്കാനാവും. ഇത് ടീമിന് കൂടുതല്‍ കരുത്ത് നല്‍കുമെന്നുറപ്പ്. തട്ടകത്തില്‍ എല്ലാ മത്സരങ്ങളും ജയിക്കാനായാല്‍ത്തന്നെ സിഎസ്‌കെയ്ക്ക് ഇത്തവണ വലിയ കിരീട സാധ്യതയുണ്ട്. ചെന്നൈയില്‍ മത്സരം നടക്കുന്നത് സ്പിന്നര്‍മാരെ ഉപയോഗിച്ച് ഫലപ്രദമായി തന്ത്രം മെനയാന്‍ സിഎസ്‌കെയെ സഹായിക്കുമെന്നുറപ്പ്.

Story first published: Thursday, March 30, 2023, 7:09 [IST]
Other articles published on Mar 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+