IPL 2023: പകരക്കാരായി ഇവരെ ഇറക്കിയാല്‍ പൊളിച്ചടുക്കും! ആരൊക്കെ എന്നറിയാം
ക്രിക്കറ്റിലും മല്‍സരത്തിനിടെ പകരക്കാരനെ പരീക്ഷിക്കാമെന്ന നിയമം വരാനിരിക്കുന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കൊണ്ടുവരാനുള്ള നീക്കത്തിലാണ് ബിസിസിഐ. ഇംപാക്ട് പ്ലെയറെന്ന നിയമമാണ് ബോര്‍ഡ് പരീക്ഷിക്കുന്നത്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് ടി20 ലീഗില്‍ നേരത്തേ തന്നെ പരീക്ഷിച്ച് വിജയം കണ്ട നിയമമാണിത്. അവടെ എക്‌സ് ഫാക്ടറെന്ന (X Facor) എന്നാണ് നിയമത്തിനു പേരിട്ടിരിക്കുന്നത്.

മുഷ്താഖ് അലി ട്രോഫിയില്‍ ഇംപാക്ട് പ്ലെയര്‍ നിയമം വിജയം കണ്ടാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐപിഎല്ലിലും ഇതു നടപ്പാക്കിയേക്കുമെന്നാണ് സൂചനകള്‍. ഐപിഎല്ലില്‍ പകരക്കാരായി ഗ്രൗണ്ടിലേക്കു വന്ന് മിന്നുന്ന പ്രകടനത്തിലൂടെ ടീമിന്റെ തുറുപ്പുചീട്ടാവാന്‍ ശേഷിയുള്ള ചില കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

ഭാനുക രാജപക്‌സ (പഞ്ചാബ് കിങ്‌സ്)
കഴിഞ്ഞ ഏഷ്യാ കപ്പ് ഫൈനില്‍ പാകസ്താനെതിരേ കിടിലന്‍ ഇന്നിങ്‌സുമായി ശ്രീലങ്കയുടെ വിജയശില്‍പ്പിയായ താരമാണ് ഭാനുക രാജപക്‌സ. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പമായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂടിയായ അദ്ദേഹം. പഞ്ചാബിനു വേണ്ടി ചില ശ്രദ്ധേയമായ ഇന്നിങ്‌സുകള്‍ കഴിഞ്ഞ തവണ രാജപക്‌സ കളിച്ചിരുന്നു. പക്ഷെ പ്ലെയിങ് ഇലവനില്‍ നാലു വിദേശ താരങ്ങളെന്ന നിബന്ധന കാരണം കൂടുതല്‍ അവസരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചില്ല.

എന്നാല്‍ ഇംപാക്ട് പ്ലെയര്‍ നിമയം വരികയാണെങ്കില്‍ അടുത്ത സീസണില്‍ രാജപക്‌സയെ കൂടുതല്‍ നന്നായി ഉപയോഗിക്കാന്‍ പഞ്ചാബിനാവും. ബാറ്റിങില്‍ മാത്രം അദ്ദേഹത്തെ ഇറക്കി ടീം ബൗള്‍ ചെയ്യുമ്പോള്‍ രാജപക്‌സയ്ക്കു പകരം ഒരു സ്‌പെഷ്യലിസ്റ്റ് ബൗളറെയും പഞ്ചാബിനു ഇറക്കാന്‍ സാധിക്കും.
T20 World Cup 2022: ആരാവും ബെസ്റ്റ് ഫിനിഷര്‍?, മത്സരിച്ച് അഞ്ച് പേര്‍, ഇന്ത്യക്കായി അവനുണ്ട്

ഉമ്രാന്‍ മാലിക്ക് (ഹൈദരാബാദ്)
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കിനെയും പകരക്കാരനായി ഇറക്കി നേട്ടമുണ്ടാക്കാന്‍ കഴിയും. ടീം ബൗള്‍ ചെയ്യുമ്പോള്‍ മാത്രം ഉമ്രാനെ ഇറക്കിയ ശേഷം ബാറ്റിങില്‍ പിന്‍വലിച്ച് പകരം ഒരു ബാറ്ററെ കൊണ്ടുവന്നാല്‍ അതു ഹൈദരാബാദിനു ഗുണം ചെയ്യും.
മാത്രമല്ല കൂടുതല്‍ സമയം ഗ്രൗണ്ടില്‍ ചെലവഴിച്ച് ഉമ്രാനു പരിക്കുകളേല്‍ക്കുന്നതും ഒഴിവാക്കാനാവും. പവര്‍പ്ലേയ്ക്കു ശേഷം താരത്തെ ബൗളിങില്‍ കൊണ്ടുവരുന്നതാവും ഏറ്റവും ഉചിതം.

കെ ഗൗതം (ലഖ്‌നൗ സൂപ്പര്‍ ജയന്റസ്)
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കെ ഗൗതമാണ് ഇംപാക്ട് പ്ലെയറായി വന്ന് മല്‍സരഗതി മാറ്റാന്‍ സാധിക്കുന്ന മറ്റൊരാള്‍. കഴിഞ്ഞ സീസണില്‍ കെഎല്‍ രാഹുല്‍ നയിച്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗമായിരുന്നു അദ്ദേഹം. പക്ഷെ വളരെ കുറച്ച് അവസരങ്ങള്‍ മാത്രമേ ഗൗതമിനു ലഭിച്ചുള്ളൂ. വളരെ വൈവിധ്യമുള്ള താരങ്ങളിലൊരാളാണ് ഗൗതം. ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ ബൗളറെന്ന നിലയില്‍ മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിനാവും. കൂടാതെ വമ്പനടിക്കാരനായ ബാറ്ററും കൂടിയാണ് ഗൗതം. മധ്യ ഓവറുകളില്‍ ടീമിനു അതിവേഗം കൂടുതല്‍ റണ്‍സ് നേടേണ്ടി വന്നാല്‍ അദ്ദേഹത്തിനെ പകരക്കാരനായി പരീക്ഷിക്കാവുന്നതാണ്.
T20 World Cup: റിഷഭിന് ടീമിലിടം, തഴയപ്പെട്ടതില്‍ നിരാശയുണ്ടോ?, തുറന്ന് പറഞ്ഞ് സഞ്ജു രംഗത്ത്

ശിവം ദുബെ (ചെന്നൈ സൂപ്പര്‍ കിങ്‌സ്)
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെയാണ് പകരക്കാരനായി ഇറക്കാവുന്ന മറ്റൊരാള്‍. ബാറ്റിങില്‍ സ്പിന്നര്‍മാര്‍ക്കും മീഡിയം പേസര്‍മാര്‍ക്കുമെതിരേയാണ് അദ്ദേഹം മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ദുബെയെ മധ്യ ഓവറുകളില്‍ സിഎസ്‌കെയ്ക്കു ബാറ്റിങില്‍ പകരക്കാരനായി ഇറക്കാന്‍ സാധിക്കും. വിക്കറ്റ് വീഴുകയോ, വലം കൈയന്‍ ലെഗ് സ്പിന്നറോ, ഇടംകൈയന്‍ സ്പിന്നറോ ബൗള്‍ ചെയ്യുമ്പോള്‍ ദുബെയെ ചെന്നൈയ്ക്കു കയറൂരിവിടീം. വെടിക്കെട്ട് ഇന്നിങ്‌സുകളിലൂടെ ടീമിനെ മികച്ച സ്‌കോറിലെത്തിക്കാന്‍ അദ്ദേഹത്തിനു കഴിയും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications