IPL 2023: മലയാളികളില്‍ ആരടിക്കും ജാക്‌പോട്ട്? ഇതാ ലേലത്തിലെ 10 കേരള താരങ്ങള്‍

ഐപിഎല്ലിന്റെ താരലേലം അടുത്തയാഴ്ച കൊച്ചിയില്‍ നടക്കാനിരിക്കുകയാണ്. 23നു ഉച്ചയ്ക്കു ശേഷാണ് മിനി താരലേലത്തിനു കൊച്ചിയില്‍ തുടക്കമാവുന്നത്. 405 കളിക്കാരാണ് ലേലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നേരത്തേ 991 പേര്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതു പിന്നീട് ബിസിസിഐ വെട്ടിച്ചുരുക്കുകയായിരുന്നു.
പക്ഷെ ലേലത്തിലെ 400 പ്ലസ് കളിക്കാരില്‍ വെറും 87 പേരെ മാത്രമേ 10 ഫ്രാഞ്ചൈസികള്‍ക്കും കൂടി വാങ്ങാന്‍ സാധിക്കുകയുള്ളൂ. ലേലത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാണ് ആധിപത്യം. ഇന്ത്യയില്‍ നിന്നും 273 താരങ്ങള്‍ ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇക്കൂട്ടത്തില്‍ കേരളത്തില്‍ നിന്നുള്ള 10 പേരും ഇടിപിടിച്ചിരിക്കുന്നു. ആരൊക്കെയെന്നു പരിശോധിക്കാം.

ജമ്മുവില്‍ നിന്നും കൂടുതല്‍ പേര്‍
ജമ്മു കാശ്മീരില്‍ നിന്നാണ് ഏറ്റവുമധികം താരങ്ങള്‍ ലേലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജമ്മുവിന്റെ 21 പേര്‍ അവസരം കാത്ത് ലിസ്റ്റിലുണ്ട്.
രണ്ടാംസ്ഥാനം നാലു സംസ്ഥാനങ്ങള്‍ പങ്കിടുകയാണ്. കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ്, ഡല്‍ഹി എന്നീവിടങ്ങളില്‍ നിന്നും 16 കളിക്കാര്‍ വീതം ലേത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. 15 താരങ്ങളുമായി പഞ്ചാബാണ് തൊട്ടുപിന്നില്‍.

കേരള താരങ്ങള്‍
ലേലത്തില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് കേരളത്തിന്റെ 10 പേരാണ്. ഇവരില്‍ ചിലര്‍ നേരത്തേ ഐപിഎല്ലില്‍ കളിച്ചിട്ടുള്ളവരാണെങ്കില്‍ ചിലര്‍ അരങ്ങേറ്റം പ്രതീക്ഷിച്ചിരിക്കുകയാണ്.
സന്ദീപ് വാര്യര്‍, എസ് മിഥുന്‍, സച്ചിന്‍ ബേബി, കെഎം ആസിഫ്, രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, ഷോണ്‍ റോജര്‍, വിഷ്ണു വിനോദ്, ബേസില്‍ തമ്പി, അബ്ദുള്‍ ബാസിത്ത് എന്നിവരാണ് വാനോളം പ്രതീക്ഷയുമായി ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Also Read: നന്നായി കളിച്ചു, എന്നിട്ടും ഇന്ത്യ ടെസ്റ്റില്‍ നിന്ന് തഴഞ്ഞു, അഞ്ച് നിര്‍ഭാഗ്യവാന്മാരിതാ

അടിസ്ഥാനവിലയില്‍ മുന്നില്‍ ആര്?
ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മലയാളി താരങ്ങളില്‍ അടിസ്ഥാന വില കൂടുതലുള്ളത് പേസര്‍ സന്ദീപ് വാര്യര്‍ക്കാണ്. 50 ലക്ഷം രൂപയാണ് അദ്ദഹത്തിന്റെ അടിസ്ഥാനവില. ഓള്‍റൗണ്ടര്‍ കാറ്റഗറിയിലാണ് സന്ദീപ് ഉള്‍പ്പെട്ടിരിക്കുന്നത്.
പേസ് ബൗളര്‍ കെഎം ആസിഫിന്റെ അടിസ്ഥാന വില 30 ലക്ഷം രൂപയാണ്.
മു്ന്‍ നായകന്‍ സച്ചിന്‍ ബേബി, വെടിക്കെട്ട് ഓപ്പണിങ് ബാറ്റര്‍ രോഹന്‍ കുന്നുമ്മല്‍, മറ്റൊരു വെടിക്കെട്ട് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍, പേസര്‍ എസ് മിഥുന്‍, ഷോണ്‍ റോജര്‍, വിഷ്ണു വിനോദ്, ബേസില്‍ തമ്പി, അബ്ദുല്‍ ബാസിത്ത് എന്നിവരുടെയെല്ലാം അടിസ്ഥാന വില 20 ലക്ഷം രൂപയാണ്.

ഇതിനകം ഐപിഎല്ലിന്റെ ഭാഗമായവര്‍
ലേലത്തിലെ 10 കേരള താരങ്ങളില്‍ നേരത്തേ ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികളുടെ സന്ദീപ് വാര്യര്‍, സച്ചിന്‍ ബേബി, കെഎം ആസിഫ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ്, ബേസില്‍ തമ്പി എന്നിവരാണ്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ക്കൊപ്പം സന്ദീപ് നേരത്തേയുണ്ടായിരുന്നു. സച്ചിന്‍ ബേബിയാവട്ടെ രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകളുടെയും ഭാഗമായി.കെഎം ആസിഫ് ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ചിട്ടുള്ള താരമാണ്. അസ്ഹറുദ്ദീന്‍ ഒരു സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരിനൊപ്പമുണ്ടായിരുന്നെങ്കിലും അരങ്ങേറാനായില്ല.
ബേസില്‍ തമ്പി മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കായി കളിച്ച താരമാണ്. വിഷ്ണു വിനോദ് നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സ് അംഗവുമായിരുന്നു.
Also Read: സച്ചിന്റെ 7.15 കോടി വിലയുള്ള വീടിന്റെ സവിശേഷത അറിയാമോ? അത്യാഡംഭരം, കണ്ണുതള്ളും

അരങ്ങേറ്റം കാത്ത് ഇവര്‍
ഐപിഎല്ലില്‍ ആദ്യമായി ഒരു ടീമിന്റെ ഭാഗമാവാമെന്നു സ്വപ്‌നം കാണുന്നത് കേരളത്തിന്റെ നാലു പേരാണ്. ഇവരില്‍ ഏറ്റവുധികം പ്രതീക്ഷ നല്‍കുന്ന താരം ഓപ്പണര്‍ രോഹന്‍ എസ് കുന്നുമ്മലാണ്. കേരളത്തിമായി റെഡ് ബോള്‍, വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഒരുപോലെ മികച്ച പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്.
ലേലത്തില്‍ തീര്‍ച്ചയായും തനിക്കു നറുക്കു വീഴുമെന്ന ആത്മവിശ്വാസത്തിലാണ് രോഹന്‍.
ബാറ്റര്‍ ഷോണ്‍ റോജര്‍, പേസര്‍ എസ് മിഥുന്‍, ഓള്‍റൗണ്ടര്‍ അബ്ദുള്‍ ബാസിത്ത് എന്നിവരും തികഞ്ഞ പ്രതീക്ഷയോടെ തന്നെയാണ് ലേലത്തെ കാത്തിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications