IPL 2023: ഇംപാക്ട് പ്ലയര്‍ നിയമം എങ്ങനെ ടീമുകളെ ബാധിക്കും? ഇനി കളി മാറും! അറിയാം
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ നാളെ ആരംഭിക്കുകയാണ്. ഇത്തവണ വലിയ മാറ്റങ്ങളോടെയാണ് ഐപിഎല്‍ സീസണെത്തുന്നത്. പല നിയമങ്ങളിലും മാറ്റം വന്നത് ഐപിഎല്ലിന്റെ ആവേശം ഉയര്‍ത്തുമെന്നുറപ്പ്. ഇത്തവണ ഹോം ഗ്രൗണ്ട് രീതിയിലേക്ക് മത്സരങ്ങള്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇതോടെ പല ടീമുകളുടെയും പ്രകടനത്തില്‍ വലിയ മാറ്റമുണ്ടാവുമെന്നുറപ്പ്.
ഇത്തവണ ഐപിഎല്ലില്‍ വരുന്ന മറ്റൊരു പ്രധാന മാറ്റം ഡിആര്‍എസിലാണ്. വൈഡും നോബോളുമെല്ലാം ഇത്തവണമുതല്‍ പുനപരിശോധിക്കാന്‍ സാധിക്കും. ഇത്തവണ വന്ന മറ്റൊരു പ്രധാന മാറ്റം ഇംപാക്ട് പ്ലയര്‍ നിയമമാണ്. വലിയ ആകാംക്ഷയോടെ എല്ലാവരും ഉറ്റുനോക്കുന്ന നിയമമാണ് ഇംപാക്ട് പ്ലയര്‍ നിയമം. ഇത്തവണ ആദ്യമായി ഐപിഎല്ലില്‍ ഇംപാക്ട് നിയമം നടപ്പിലാക്കാന്‍ പോവുകയാണ്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ ആദ്യ പരീക്ഷണം നടത്തി പദ്ധതി വിജയമാണെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെയാണ് ബിസിസിഐ ഐപിഎല്ലില്‍ ഇംപാക്ട് പ്ലയര്‍ നിയമം നടപ്പിലാക്കാന്‍ പോകുന്നത്. ഇത്തവണ ഇംപാക്ട് പ്ലയര്‍ നിയമം വരുന്നതിന് പിന്നാലെ മറ്റൊരു സവിശേഷമായ മാറ്റവും ഐപിഎല്ലില്‍ സംഭവിക്കുന്നുണ്ട്. പ്ലേയിങ് 11 പ്രഖ്യാപനം ടോസിന്റെ സമയത്ത് വേണ്ടെന്നതാണ് ഈ നിയമം. അതുകൊണ്ട് തന്നെ ടീമുകള്‍ക്ക് പ്ലേയിങ് 11 സര്‍പ്രൈസാക്കി വെക്കാം.
ടോസ് ഇട്ടതിന് ശേഷം ടോസിന്റെ സാഹചര്യം അനുസരിച്ച് ഇംപാക്ട് പ്ലയറെ ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഇത് ടീമുകള്‍ക്ക് വളരെയധികം ഗുണം ചെയ്യും. ഉദാഹരണമായി ടോസ് നഷ്ടപ്പെട്ട് ഒരു ടീമിന് ആദ്യം പന്തെറിയേണ്ടി വന്നാല്‍ എക്‌സ്ട്രാ ആയി പരിഗണിച്ച ബാറ്റ്‌സ്മാനെ മാറ്റി പകരം മറ്റൊരു ബൗളറെ ഉപയോഗപ്പെടുത്താന്‍ ടീമുകള്‍ക്ക് സാധിക്കും. ആരായിരിക്കണം ഇംപാക്ട് താരമെന്ന് തീരുമാനിക്കുന്നതിലാണ് നിര്‍ണ്ണായകം.

അതുകൊണ്ട് തന്നെ ക്യാപ്റ്റനും പരിശീലകനും ഉത്തരവാദിത്തമേറെ. ഇംപാക്ട് നിയമം പ്രധാനമായും ഡെത്ത് ഓവറുകളില്‍ ടീമുകള്‍ ഉപയോഗിക്കാനാണ് സാധ്യത. ഉദാഹരണമായി പറഞ്ഞാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഡെത്ത് ഓവര്‍ എറിയാന്‍ ഭുവനേശ്വര്‍ കുമാറില്‍ ടീമിന് വലിയ പ്രതീക്ഷയില്ലെന്ന് പറയാം. എന്നാല്‍ ന്യൂബോളില്‍ ഭുവനേശ്വറെ ടീമിന് ആവിശ്യമാണ്. ഇതോടെ ഡെത്ത് ഓവറിലേക്ക് ഇംപാക്ട് പ്ലയറായി ടി നടരാജനെ ടീമിന് പരിഗണിക്കാം.
ടീമുകള്‍ക്കെല്ലാം ലേലത്തിന് മുമ്പ് തന്നെ ഈ നിയമത്തെക്കുറിച്ച് വിവരം നല്‍കിയിരുന്നു. അതുകൊണ്ട് തന്നെയാണ് ഇത്തവണ ഓള്‍റൗണ്ടര്‍മാര്‍ക്ക് വലിയ ഡിമാന്റുള്ളതും. കൂടുതല്‍ ടീമുകളും ഇംപാക്ട് താരങ്ങളായി ഓള്‍റൗണ്ടര്‍മാരെ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. ഇത്തവണ പ്ലേയിങ് 11ലല്ല, പ്ലേയിങ് 12 ആണെന്നതാണ് വസ്തുത. ഇംപാക്ട് പ്ലയര്‍ നിയമം മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളതാണെങ്കിലും ആരെ ഉപയോഗിക്കുന്നു എന്നതാണ് നിര്‍ണ്ണായകം.
ഇംപാക്ട് നിയമം വരുന്നതോടെ എവേ മത്സരങ്ങളുടെ പകുതി തലവേദന കുറക്കാന്‍ ടീമുകള്‍ക്ക് സാധിക്കുമെന്നതാണ് എടുത്തു പറയേണ്ടത്. ഉദാഹരണമായി ചെന്നൈയിലാണ് മത്സരം. ഇവിടുത്തെ സാഹചര്യം സ്പിന്നിന് അനുകൂലമാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ ആദ്യം പന്തെറിയേണ്ടി വരുമ്പോള്‍ മൂന്നാം സ്പിന്നറെ ഉപയോഗപ്പെടുത്താന്‍ അവസരമുണ്ടാവും. ബാറ്റിങ്ങിനിറങ്ങുമ്പോള്‍ ബാറ്റിങ് മോശമുള്ള സ്പിന്നറെ മാറ്റി ബാറ്റ്‌സ്മാനെ പരിഗണിക്കാം.

ഇംപാക്ട് നിയമം പല മത്സരങ്ങളിലും അപ്രതീക്ഷിത വിജയം സമ്മാനിക്കാന്‍ സാധ്യതയുണ്ട്. മുംബൈ ഇന്ത്യന്‍സിനെ ഉദാഹരമായി എടുത്താല്‍ ആദ്യം പന്തെറിയുമ്പോള്‍ ടിം ഡേവിഡിനെ പുറത്തിരുത്തിയെന്ന് കരുതുക. റണ്‍സ് പിന്തുടരുമ്പോള്‍ അവസാന 12 പന്തില്‍ മുംബൈക്ക് 30 റണ്‍സ് വേണമെന്ന് കരുതുക. ഈ സമയത്ത് ആറിലധികം വിക്കറ്റ് മുംബൈക്ക് നഷ്ടമായിരിക്കുന്ന സാഹചര്യവുമാണെന്ന് കരുതുക. ഈ അവസ്ഥയില്‍ ഇംപാക്ട് പ്ലയറായി ടിം ഡേവിഡ് എത്തിയാലോ.
ഒരു ബൗളറെ പിന്‍വലിച്ച് ഇംപാക്ട് പ്ലയറായി ഡേവിഡ് എത്തിയാല്‍ മത്സരത്തില്‍ മുംബൈയെ ജയിപ്പിക്കാനുള്ള സാധ്യതയുണ്ട്. മത്സരത്തിന്റെ ഏത് സാഹചര്യത്തിലും ഇംപാക്ട് പ്ലയറെ ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ ഇംപാക്ട് പ്ലയര്‍ നിയമത്തിന്റെ കൂടുതല്‍ ഫലം ഉണ്ടാവുക ഡെത്ത് ഓവറുകളിലായിരിക്കും. ഓരോ ടീമിനും തങ്ങളുടെ ഇംപാക്ട് പ്ലയറെക്കുറിച്ച് ഇതിനോടകം കൃത്യമായ ധാരണയുണ്ടാവുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications