Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: മായങ്കിനെ മറ്റാരും നോക്കേണ്ട! സിഎസ്‌കെ ഒപ്പം കൂട്ടും, മൂന്ന് കാരണങ്ങളിതാ

1

കൊച്ചി: ഐപിഎല്‍ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം 23ന് കൊച്ചിയില്‍ നടക്കാന്‍ പോവുകയാണ്. അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ വമ്പന്മാര്‍ക്കെല്ലാം ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്.

എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് അവസാന സീസണിലെ ഒമ്പതാം സ്ഥാനക്കാരായിരുന്നു. ഇത്തവണ തിരിച്ചുവരവ് നടത്താന്‍ സിഎസ്‌കെയ്ക്ക് മിനി ലേലത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടതായുണ്ട്.

എംഎസ് ധോണി നയിക്കുകയും കളിക്കുകയും ചെയ്യുന്ന അവസാന സീസണെന്ന നിലയില്‍ ഇത്തവണത്തെ സീസണിന് പ്രാധാന്യമേറെ. 20.45 കോടി പേഴ്‌സിലുള്ള സിഎസ്‌കെ ആരെ ടീമിലെത്തിക്കുമെന്നതാണ് പ്രധാന ചോദ്യം.

പഞ്ചാബ് കിങ്‌സ് ഒഴിവാക്കിയ മായങ്ക് അഗര്‍വാള്‍ സിഎസ്‌കെയ്ക്ക് അനുയോജ്യനായ താരമാണെന്ന് പറയാം. അതിന്റെ മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

മൂന്നാം നമ്പറില്‍ തിളങ്ങാനുള്ള കഴിവ്

സിഎസ്‌കെയെ സംബന്ധിച്ച് മൂന്നാം നമ്പറില്‍ മികച്ചൊരു താരത്തെ ആവിശ്യമാണ്. സുരേഷ് റെയ്‌ന ഒഴിച്ചിട്ട വിടവ് നികത്താന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ലെന്ന് പറയാം. അതുകൊണ്ട് തന്നെ മൂന്നാം നമ്പര്‍ താരത്തെ ടീമിന് വേണം.

മായങ്കിന് മൂന്നാം നമ്പറില്‍ തിളങ്ങാനാവും. അനുഭവസമ്പന്നനായ മായങ്കിന്റെ മൂന്നാം നമ്പറിലെ റെക്കോഡുകള്‍ മികച്ചതാണ്. മൂന്നാം നമ്പറില്‍ 23 ഇന്നിങ്‌സ് കളിച്ച താരം 490 റണ്‍സാണ് നേടിയത്. 135 എന്ന ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റുമുണ്ട്.

ശിവം ദുബെ, മോയിന്‍ അലി എന്നിവരെയെല്ലാം മാറി മാറി മൂന്നാം നമ്പറില്‍ പരീക്ഷിക്കുന്ന സിഎസ്‌കെയ്ക്ക് മൂന്നാം നമ്പറില്‍ വിശ്വസ്തനെ ഇത്തവണ വേണം. അതുകൊണ്ട് തന്നെ ടീമിന്റെ ശൈലിയോട് ചേരുന്ന മായങ്കിനെ ടീമിന് പരിഗണിക്കാവുന്നതാണ്.

1

റോബിന്‍ ഉത്തപ്പയുടെ ഉത്തമ പകരക്കാരന്‍

മൂന്നാം നമ്പറില്‍ റോബിന്‍ ഉത്തപ്പ സിഎസ്‌കെയ്ക്കായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഉത്തപ്പ കളമൊഴിഞ്ഞതോടെ മൂന്നാം നമ്പറില്‍ മികച്ച പകരക്കാരനെ സിഎസ്‌കെയ്ക്ക് കണ്ടെത്തേണ്ടതായുണ്ട്. ഇതിന് പരിഗണിക്കാന്‍ സാധിക്കുന്നത് റോബിന്‍ ഉത്തപ്പയെയാണ്.

ഓപ്പണിങ്ങിലെ ബാക്കപ്പായും മൂന്നാം നമ്പറിലും ഉത്തപ്പയെ പരിഗണിച്ചിരുന്നതുപോലെ മായങ്കിനെയും സിഎസ്‌കെയ്ക്ക് പരിഗണിക്കാം. സാമാന്യം ഭേദപ്പെട്ട വേഗതയില്‍ റണ്‍സുയര്‍ത്താന്‍ ഉത്തപ്പക്ക് കഴിവുണ്ട്. സിഎസ്‌കെയുടെ ശൈലി മറ്റ് ടീമുകളില്‍ നിന്ന് വ്യത്യസ്തമാണ്.

ഈ ശൈലിയില്‍ കളിക്കാന്‍ സാധിക്കുന്ന താരമാണ് മായങ്കെന്ന് പറയാം. സീനിയര്‍ താരമെന്ന നിലയിലും പരിഗണിക്കാന്‍ സാധിക്കുന്നവനാണ് മായങ്ക്. വലിയ പ്രതിഫലം നല്‍കേണ്ടി വരാന്‍ സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ മായങ്കിനെ സിഎസ്‌കെ ഒപ്പം കൂട്ടിയേക്കും.

ക്യാപ്റ്റനായും പരിഗണിക്കാം

ചെന്നൈ സൂപ്പര്‍ കിങ്‌സിന് നായകനായും പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് മായങ്ക് അഗര്‍വാള്‍. പഞ്ചാബ് കിങ്‌സിനെ ഒരു സീസണില്‍ നയിച്ചപ്പോള്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ മായങ്കിന് സാധിച്ചിരുന്നില്ല.

എന്നാല്‍ നായകനെന്ന നിലയില്‍ മികച്ച ആക്രമണോത്സകത കാട്ടാന്‍ മായങ്കിനായിരുന്നു. സിഎസ്‌കെയെ പോലൊരു വലിയ ടീമിനൊപ്പം കളിച്ചാല്‍ ഭാവി നായകനെന്ന നിലയിലേക്ക് വളര്‍ത്താന്‍ സാധിക്കുന്ന താരമാണ് മായങ്ക്. അതുകൊണ്ട് തന്നെ സിഎസ്‌കെയ്ക്ക് ലേലത്തില്‍ മായങ്കിനെ പരിഗണിക്കാവുന്നതാണ്.

1

മായങ്കിന്റെ ഐപിഎല്ലിലെ പ്രകടനം

31കാരനായ മായങ്ക് 113 ഐപിഎല്ലില്‍ നിന്നായി 2331 റണ്‍സാണ് നേടിയത്. ശരാശരി 22.63 ആണെങ്കിലും സ്‌ട്രൈക്കറേറ്റ് 134.51 ആണ്. ഒരു തവണ സെഞ്ച്വറിയും 12 ഫിഫ്റ്റിയും നേടി മായങ്കിന് സാധിച്ചിട്ടുണ്ട്.

ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ലെങ്കിലും അഞ്ച് ഏകദിനത്തില്‍ നിന്ന് 86 റണ്‍സും 21 ടെസ്റ്റില്‍ നിന്ന് 1488 റണ്‍സും മായങ്ക് നേടിയിട്ടുണ്ട്. ഇത്തവണ സിഎസ്‌കെ മായങ്കിനെ ടീമിലെത്തിക്കുമോയെന്നത് കണ്ടറിയാം.

Story first published: Thursday, December 22, 2022, 17:25 [IST]
Other articles published on Dec 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+