For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ധോണിയുടെ കളി ഹര്‍ദിക്കിനോട് വേണ്ട! സിഎസ്‌കെ പൊട്ടും- കാരണങ്ങള്‍ ഇതാ

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. 31ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ഏറ്റുമുട്ടും. രണ്ട് ടീമും ഒന്നിനൊന്ന് കരുത്തരായതിനാല്‍ത്തന്നെ പോരാട്ടം കടുക്കുമെന്നുറപ്പ്. അവസാന സീസണിലെ ഒമ്പതാം സ്ഥാനക്കാരാണ് സിഎസ്‌കെ. ഇത്തവണ എംഎസ് ധോണിയുടെ അവസാന സീസണായിരിക്കും.

1

അതുകൊണ്ട് തന്നെ ശക്തമായ തിരിച്ചുവരവാണ് സിഎസ്‌കെ പ്രതീക്ഷിക്കുന്നത്. ബെന്‍ സ്റ്റോക്‌സിന്റെ വരവ് മാറ്റനിര്‍ത്തിയാല്‍ വലിയ മാറ്റങ്ങളില്ലാത്ത താരനിരയാണ് സിഎസ്‌കെയുടേത്. രവീന്ദ്ര ജഡേജ തിരിച്ചെത്തിയതും ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തുന്ന കാര്യങ്ങളാണ്. ഉദ്ഘാടന മത്സരത്തില്‍ സിഎസ്‌കെ ജയിച്ച് തുടങ്ങുമെന്നാണ് കൂടുതല്‍ ആരാധകരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് സിഎസ്‌കെ തോല്‍ക്കും. വെറുതെ പറയുന്നതല്ല കാരണങ്ങള്‍ അറിയാം.

പ്രധാന കാരണങ്ങളിലൊന്ന് മുന്‍ കണക്കുകളാണ്. അവസാന സീസണില്‍ രണ്ട് തവണയാണ് സിഎസ്‌കെയും ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ ഏറ്റുമുട്ടിയത്. രണ്ടിലും സിഎസ്‌കെയെ തോല്‍പ്പിക്കാന്‍ ഹര്‍ദിക്കിനും സംഘത്തിനും സാധിച്ചിരുന്നു. ഇത് ഗുജറാത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. പ്രധാനമായും സ്പിന്നര്‍മാരെ ആശ്രയിച്ച് തന്ത്രം മെനയുന്ന താരനിരയാണ് സിഎസ്‌കെയുടേത്. ഗുജറാത്തിന്റെ പ്രധാന താരങ്ങളെല്ലാം സ്പിന്നിനെ നന്നായി കളിക്കുന്നവരാണ്.

1

ശുബ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, ഹര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍ എന്നിവരെല്ലാം സ്പിന്നിനെ തകര്‍ത്തടിക്കുന്നവരാണ്. അതുകൊണ്ട് തന്നെ സിഎസ്‌കെയുടെ സ്പിന്‍ തന്ത്രം ഗുജറാത്തിനെതിരേ നടന്നേക്കില്ല. മറ്റൊരു കാര്യം ഗുജറാത്ത് താരങ്ങളെല്ലാം അന്താരാഷ്ട്ര മത്സരം കളിച്ച് ഫോമിലെത്തുന്നവരാണ്. ശുബ്മാന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി തുടങ്ങിയ പ്രധാന താരങ്ങളെല്ലാം അന്താരാഷ്ട്ര മത്സരം കളിച്ച് ഫോമിലാണുള്ളത്.

എന്നാല്‍ സിഎസ്‌കെയിലേക്ക് വരുമ്പോള്‍ അനുഭവസമ്പന്നരായ താരങ്ങളാണെങ്കിലും പ്രധാന താരങ്ങളെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാതെ ഇടവേളയുമായാണെത്തുന്നത്. എംഎസ് ധോണി, റുതുരാജ് ഗെയ്ക് വാദ്, അമ്പാട്ടി റായിഡു, ദീപക് ചഹാര്‍ എന്നിവരെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇടവേളയെടുത്താണെത്തുന്നത്. ഇത് ടീമിന്റെ പ്രകടനത്തെ ബാധിക്കാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ ഇവരെല്ലാം നേരത്തെ പ്രകടന മികവ് തെളിയിച്ചവരാണ്.

കൂടാതെ പരിക്ക് സിഎസ്‌കെയെ ബാധിച്ചിട്ടുണ്ട്. വലിയ പ്രതീക്ഷവെച്ച് മുകേഷ് ചൗധരി പരിക്കേറ്റ് പുറത്തായി. ന്യൂബോളില്‍ സിഎസ്‌കെ വിശ്വസിക്കുന്ന ദീപക് ചഹാര്‍ പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് എത്തുന്നത്. ഇതും ടീമിനെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. രവീന്ദ്ര ജഡേജയും ഇടവേളക്ക് ശേഷമാണ് ടി20 കളിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയെങ്കിലും ഏകദിന പരമ്പരയില്‍ കാര്യമായ ഇംപാക്ട് സൃഷ്ടിക്കാന്‍ ജഡേജക്ക് സാധിച്ചിരുന്നില്ല.

1

ഉദ്ഘാടന മത്സരം നടക്കുന്നത് ഗുജറാത്തിന്റെ തട്ടകത്തിലാണെന്നതാണ് മറ്റൊരു കാര്യം. സ്വന്തം തട്ടകത്തിന്റെ ആത്മവിശ്വാസം ഗുജറാത്തിന് മുന്‍തൂക്കം നല്‍കുന്നു. ഹര്‍ദിക് പാണ്ഡ്യയുടെ നായക മികവും അഹമ്മദാഹബാദ് പിച്ചില്‍ കൂടുതല്‍ കളിച്ചുള്ള അനുഭവസമ്പത്തും ഗുജറാത്തിനെ പിന്തുണച്ചേക്കും. അവസാന സീസണില്‍ നിന്ന് വലിയ മാറ്റമില്ലാതെ കളിക്കുന്ന ഗുജറാത്ത് ടീമെന്ന നിലയില്‍ വേഗത്തില്‍ ഒത്തിണക്കത്തിലേക്കെത്താനും സാധ്യത കൂടുതല്‍.

സിഎസ്‌കെയുടെ ഫിനിഷര്‍ റോളില്‍ എംഎസ് ധോണിയും രവീന്ദ്ര ജഡേജയുമാണുള്ളത്. ഇവരുടെ നിലവിലെ പ്രകടനത്തിനെക്കാള്‍ ഒരുപടി മുന്നിലാണ് ഗുജറാത്ത് ഫിനിഷര്‍മാരായ ഡേവിഡ് മില്ലറും രാഹുല്‍ തെവാത്തിയയും. ബൗളിങ് കരുത്ത് പരിശോധിച്ചാലും ഗുജറാത്തിന് അല്‍പ്പം മുന്‍തൂക്കമുണ്ട്. റാഷിദ് ഖാന്‍ എന്ന എക്‌സ്ഫാക്ടറും ഗുജറാത്തിന്റെ കരുത്തുയര്‍ത്തുന്നു. ടി20യില്‍ അവസാന 104 പന്തില്‍ ഒരു ബൗണ്ടറി പോലും റാഷിദ് വഴങ്ങിയിട്ടില്ല. നിലവിലെ ഒന്നാം നമ്പര്‍ ടി20 ബൗളറാണ് റാഷിദ്.

Story first published: Wednesday, March 29, 2023, 20:06 [IST]
Other articles published on Mar 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+