Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ധോണിയെ വീഴ്ത്തുമോ ഹാര്‍ദിക്? സൂപ്പര്‍ പോരാട്ടത്തോടെ പൂരത്തിന് കൊടിയേറ്റം

ipl2023

ടി20 ഫ്രാഞ്ചൈസി ലീഗുകളുടെ വല്ല്യേട്ടനായ ഐപിഎല്ലിന്റെ 16ാം സീസണിനു തുടക്കമാവുന്നു. പുതിയ സീസണിന്റെ ഫിക്‌സ്ചര്‍ ബിസിസിഐ പുറത്തുവിട്ടിരിക്കുകയാണ്. മാര്‍ച്ച് 31ന് നിലവിലെ ചാംപ്യന്‍മാരായ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സും എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഉദ്ഘാടന മല്‍സരം.

രണ്ടു മാസത്തോളം നീണ്ടുനില്‍ക്കുന്ന ഐപിഎല്ലിന്റെ വിജയികളെ കണ്ടെത്താനുള്ള കലാശപ്പോര് മേയ് 21നു നടക്കും. പ്ലേഓഫിന്റെ തിയ്യതികള്‍ പ്രഖ്യാപിച്ചിട്ടില്ല. 70 ലീഗ് മല്‍സരങ്ങളായിരിക്കും പ്രാഥമിക റൗണ്ടില്‍ നടക്കുക. ഇവയില്‍ 18 ഡബിള്‍ ഹെഡ്ഡറുകളുമുണ്ടാവും. ലീഗിലെ 10 ടീമുകളും ഏഴു വീതം ഹോം, എവേ മാച്ചുകള്‍ കളിക്കും.

അഞ്ചു ടീമുകളെ രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് തരംതിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയില്‍ മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവര്‍ ഗ്രൂപ്പ് ബിയിലും പോരടിക്കും.

gt

12 വേദികളിലായിട്ടാണ് ഇത്തവണത്തെ ഐപിഎല്ലിലെ മല്‍സരങ്ങള്‍ നടക്കുന്നത്. അഹമ്മദാബാദ്, മൊഹാലി, ലഖ്‌നൗ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, ജയ്പൂര്‍, മുംബൈ, ഗുവാഹത്തി, ധര്‍മശാല എന്നീവിടങ്ങളിലായിട്ടാണ് മല്‍സരങ്ങള്‍.

ഐപിഎല്‍ ഫുള്‍ ഷെഡ്യൂളിന് ഇവിടെ ക്ലിക്ക് ചെയ്യുക

ഹോം- എവേ രീതികളിലായിട്ടാണ് പുതിയ സീസണിലെ മല്‍സരങ്ങള്‍ നടക്കുന്നത്. കൊവിഡ് മഹാമാരിയെ തുടര്‍ന്നു കഴിഞ്ഞ ചില സീസണുകളില്‍ ഇതുണ്ടായിരുന്നില്ല. രാത്രി 7.30നായിരിക്കം മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. ഡബിള്‍ ഹെഡ്ഡറുകളുള്ള ദിവസം വൈകീട്ട് 3.30ാനായിരിക്കും ആദ്യത്തെ മല്‍സരം.

Story first published: Friday, February 17, 2023, 17:47 [IST]
Other articles published on Feb 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+