For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സന്ദീപിനെ എല്ലാ മല്‍സരവും കളിപ്പിക്കൂ, 'ചെക്കന്‍' പൊളിയെന്ന് മുംബൈയോടു ഫാന്‍സ്

ഐപിഎല്ലിന്റെ 16ാം സീസണില്‍ മറ്റൊരു മലയാളി താരത്തിനു അരങ്ങേറാന്‍ അവസരമൊരുങ്ങിയിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള ഫാസ്റ്റ് ബൗളര്‍ സന്ദീപ് വാര്യരാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരിക്കുന്നത്. പരിക്കു കാരണം സീസണില്‍ നിന്നും പിന്‍മാറിയ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു പകരമാണ് സന്ദീപിനെ മുംംബൈ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വന്നിരിക്കുന്നത്.

നേരത്തേ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന താരമായിരുന്നു അദ്ദേഹം. പക്ഷെ മിനി ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും സന്ദീപിനെ വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചില്ല. ഈ സീസണില്‍ മുംബൈയുടെ ഭാഗമായ രണ്ടാമത്തെ മലയാളി താരമാണ് അദ്ദേഹം. വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ വിഷ്ണു വിനോദിനെ മുംബൈ ലേലത്തില്‍ അടിസ്ഥാന വിലയ്്ക്കു കൈക്കലാക്കിയിരുന്നു.

sandeep warrier

പുറംഭാഗത്തിനേറ്റ പരിക്കിനെ തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനായതിനാലാണ് ബുംറയ്ക്കു ഈ സീസണിലെ ഐപിഎല്‍ നഷ്ടമായത്. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ മുതല്‍ അദ്ദേഹം കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഇന്ത്യക്കു വേണ്ടി ഇതിനകം അരങ്ങേറിക്കഴിഞ്ഞ താരമാണ് സന്ദീപ് വാര്യര്‍. ഒരു ടി20ിയാണ് താരം കളിച്ചിട്ടുള്ളത്. 2021ല്‍ ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ രണ്ടാംനിര ടീം ശ്രീലങ്കയില്‍ പര്യടനം നടത്തിയിരുന്നു. അന്നത്തെ ടി20 പരമ്പരയിലെ അവസാന മാച്ചിായിരുന്നു സന്ദീപ് ആദ്യമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. കരിയറെടുത്താല്‍ താരം ഇതുവരെ 68 ടി20കളില്‍ കളിച്ചുകഴിഞ്ഞു. ഇവയില്‍ നിന്നും 62 വിക്കറ്റുകളെടുക്കുകയും ചെയ്തു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും കേരള ടീമിനൊപ്പം മികച്ച റെക്കോര്‍ഡാണ് സന്ദീര് വാര്യരുടേത്. വലംകൈയന്‍ മീഡിയം പേസര്‍ കൂടിയായ താരം കേരളത്തിനു വേണ്ടി 66 മല്‍സരങ്ങൡ നിന്നും 217 വിക്കറ്റുകളെടുത്തിട്ടുണ്ട്. നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കു വേണ്ടിയാണ് സന്ദീപ് കളിച്ചു കൊണ്ടിരിക്കുന്നത്. താരത്തിന്റെ ഐപിഎല്‍ കരിയറിലേക്കു വരികയാണെങ്കില്‍ ഇതിനകം രണ്ടു ടീമുകളുടെ ഭാഗമാവാന്‍ സാധിച്ചു. 2013 മുതല്‍ 15 വരെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമായിരുന്നു സന്ദീപ്. 2019 മുതല്‍ 21 വരെ പേസര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലുമുണ്ടായിരുന്നു.

sandeep warrier

നീലയില്‍ ആറാടുകയാണ് ചെക്കന്‍ എന്ന മലയാളത്തില്‍ ക്യാപ്ഷന്‍ നല്‍കിയായിരുന്നു സന്ദീപ് വാര്യരെ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ടീമിലേക്കു സ്വാഗതം ചെയ്തത്. മുംബൈ ജഴ്‌സിയിലുള്ള താരത്തിന്റെ ഫോട്ടോയ്‌ക്കൊപ്പമായിരുന്നു ഇത്. സന്ദീപിനെ ടീമിലേക്കു കൊണ്ടുവന്നതിനെ മുംബൈയുടെ ആരാധകരും സ്വാഗതം ചെയ്തിരിക്കുകയാണ്. വളരെ നല്ല സെലക്ഷനാണിത്. എല്ലാ മല്‍സരങ്ങളിലും സന്ദീപ് വാര്യരെ മുംബൈ ഇന്ത്യന്‍സ് കളിപ്പിക്കണം. കൂടാതെ ഡെത്ത് ഓവറിലും ബൗള്‍ ചെയ്യിക്കണമെന്നായിരുന്നു ഒരു യൂസര്‍ ആവശ്യപ്പെട്ടത്.

മുംബൈ ഇന്ത്യന്‍സ് ഇങ്ങനെയൊരു നീക്കം നടത്തിയതില്‍ നിരാശനാണ്. ജസ്പ്രീത് ബുംറയുടെ പകരക്കാരനായി ജമ്മു കാശ്മീരില്‍ നിന്നുള്ള ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ബാസിത് ബഷീറിനെ ടീമിലേക്കു കൊണ്ടുവരാമായിരുന്നു. പക്ഷെ നിങ്ങള്‍ അതു ചെയ്തില്ല. സന്ദീപ്് മുംബൈയ്ക്കായി എങ്ങനെയായിരിക്കും പെര്‍ഫോം ചെയ്യുകയെന്നു നമുക്കു നോക്കാമെന്നായിരുന്നു ഒരു യൂസര്‍ പ്രതികരിച്ചത്.

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്ക് ആയിരിക്കണം മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവനില്‍ ആദ്യ പരിഗണന നല്‍കേണ്ടതെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്. സന്ദീപ് വാര്യരെ ഇംപാക്ട് പ്ലെയറുടെ റോളില്‍ മുംബൈ ഇന്ത്യന്‍സില്‍ കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു യൂസര്‍ കുറിച്ചു.

Story first published: Friday, March 31, 2023, 20:08 [IST]
Other articles published on Mar 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+