Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ipl 2023: ഹിറ്റ്മാനടക്കം പേടിക്കണം!, പുതിയ ക്യാപ്റ്റന്മാരെ തേടുന്ന ടീമുകളെ അറിയാമോ?, പട്ടിക

1

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2023 സീസണിനായുള്ള പടയൊരുക്കം ആരംഭിച്ചിരിക്കുകയാണ്. ഇതിനോടകം ടീമുകളെല്ലാം ടൂര്‍ണമെന്റിനായി തയ്യാറെടുത്തു കഴിഞ്ഞു. അവസാന സീസണില്‍ പല പ്രമുഖ ടീമുകളും നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവരാണ് കൂടുതല്‍ നിരാശപ്പെടുത്തിയത്. പല പ്രമുഖ നായകന്മാരും അവസാന സീസണില്‍ പ്രതീക്ഷക്കൊത്തുയര്‍ന്നില്ല.

പുതിയ സീസണ്‍ പല നായകന്മാര്‍ക്കും നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. തിളങ്ങാനാവാത്ത പക്ഷം പലരുടേയും ചീട്ട് കീറിയേക്കും. വരുന്ന ഐപിഎല്ലില്‍ മികവിനൊത്ത് ഉയരാത്ത പക്ഷം പല പ്രമുഖ ടീമുകളും നിര്‍ണ്ണായക മാറ്റത്തിന് തയ്യാറായേക്കും. 2023ലെ സീസണില്‍ തിളങ്ങാനാവാത്ത പക്ഷം പുതിയ ക്യാപ്റ്റന്മാരെ നിയോഗിക്കാന്‍ സാധ്യതയുള്ള ടീമുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ്

വലിയ പ്രശസ്തി ലഭിക്കുന്ന താരങ്ങളിലൊരാള്‍ ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത്. എന്നാല്‍ ഈ പേരിനൊത്ത് തിളങ്ങാന്‍ റിഷഭിന് സാധിക്കുന്നില്ല. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ പ്ലേയിങ് 11 പോലും റിഷഭ് പുറത്താണ്. അനാവശ്യ വിവാദങ്ങളും അവസാന സീസണില്‍ നായകനെന്ന നിലയില്‍ റിഷഭ് സൃഷ്ടിച്ചു. ബാറ്റുകൊണ്ട് വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ റിഷഭിനാവുന്നില്ല. ഡല്‍ഹിയെ പ്ലേ ഓഫിലേക്കെത്തിച്ചെങ്കിലും കിരീട നേട്ടത്തിലേക്കെത്തിക്കാന്‍ റിഷഭിനാവുമെന്ന് പ്രതീക്ഷയില്ല. വരുന്ന സീസണില്‍ കൂടി നിരാശപ്പെടുത്തിയാല്‍ ഡല്‍ഹി പുതിയ ക്യാപ്റ്റനെ തേടിയേക്കും.

Also Read : T20 World Cup 2022: ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാവുമോ?, രണ്ട് മാറ്റങ്ങള്‍ക്ക് സാധ്യത!, അറിയാം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഐപിഎല്ലില്‍ രണ്ട് തവണ ചാമ്പ്യന്മാരായിട്ടുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നിലവിലെ നായകന്‍ ശ്രേയസ് അയ്യരാണ്. ഇന്ത്യയുടെ ടി20 ടീമില്‍ പോലും സ്ഥിര സ്ഥാനമില്ലാത്ത താരമാണ് ശ്രേയസ് അയ്യര്‍. ഷോര്‍ട്ട് ബോളുകളില്‍ പതറുന്ന ശ്രേയസിനെ അധികനാള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കെകെആര്‍ മാനേജ്‌മെന്റ് ആഗ്രഹിക്കുന്നുണ്ടാവുന്നില്ല. വരുന്ന സീസണില്‍ നിരാശപ്പെടുത്തിയാല്‍ കെകെആര്‍ പുതിയ നായകനിലേക്ക് പോകുമെന്ന കാര്യം ഉറപ്പാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഇത്തവണ ബ്രയാന്‍ ലാറയെന്ന പരിശീലകന് കീഴിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കളത്തിലിറങ്ങുന്നത്. നിലവില്‍ അവരുടെ നായകന്‍ കെയ്ന്‍ വില്യംസനാണ്. സമീപകാലത്തായി മോശം ഫോമിലാണ് താരം. കൂടാതെ ഇടക്കിടെ പരിക്കേല്‍ക്കുകയും ചെയ്യുന്നു. ഡേവിഡ് വാര്‍ണറെ ഒഴിവാക്കിയ ഹൈദരാബാദിന് വില്യംസണിന് കീഴില്‍ വലിയൊരു പ്രകടനം കാഴ്ചവെക്കാനാവുന്നില്ല. ഈ സാഹചര്യത്തില്‍ അടുത്ത സീസണിലെ പ്രകടനം കൂടി വിലയിരുത്തി ഹൈദരാബാദ് വില്യംസണിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം തീരുമാനിച്ചേക്കും.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

ഐപിഎല്ലിലെ ചാമ്പ്യന്‍ നിരയാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈയുടെ സമീപകാല പ്രകടനങ്ങളൊന്നും മികച്ചതല്ല. രോഹിത് ശര്‍മയെന്ന ക്യാപ്റ്റന്റെ പ്രകടനവും വലിയ പ്രതീക്ഷ നല്‍കുന്നതല്ല. അതുകൊണ്ട് തന്നെ മുംബൈ ഇന്ത്യന്‍സ് നിര്‍ണ്ണായക നീക്കത്തിന് മുതിര്‍ന്നേക്കും. വരാനിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യന്‍ നായകനായുള്ള രോഹിത്തിന്റെ പ്രകടനവും ഐപിഎല്ലിലെ പ്രകടനവും വിലയിരുത്തി മുംബൈ പുതിയ നായകനിലേക്കെത്തിയേക്കും. സൂര്യകുമാര്‍ യാദവിന്റെ സമീപകാല മികവ് വിലയിരുത്തി മുംബൈ താരത്തെ നായകസ്ഥാനത്തേക്കെത്തിച്ചേക്കും.

Also Read : ഗംഭീര ഫോമില്‍, പക്ഷെ ലോകകപ്പ് ടീമിലിടമില്ല, അഞ്ച് പേരിതാ, ഒരു ഇന്ത്യന്‍ താരവും

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ഐപിഎല്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് ഈ സീസണ്‍ വളരെ നിര്‍ണ്ണായകമാണ്. രവീന്ദ്ര ജഡേജയെ ക്യാപ്റ്റനെന്ന നിലയില്‍ പരീക്ഷിച്ചപ്പോള്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. അതുകൊണ്ട് തന്നെ പുതിയ നായകനെ സിഎസ്‌കെയ്ക്ക് കണ്ടെത്തേണ്ടതായി വരും. വരുന്ന സീസണിലും എംഎസ് ധോണി തന്നെ സിഎസ്‌കെയുടെ ക്യാപ്റ്റനായി തുടരും. എന്നാല്‍ അടുത്ത സീസണില്‍ ധോണി കളിക്കാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ പുതിയ സീസണില്‍ സിഎസ്‌കെയ്ക്ക് പുതിയ ക്യാപ്റ്റനെ അത്യാവശ്യമാണ്.

Story first published: Friday, September 30, 2022, 17:47 [IST]
Other articles published on Sep 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+