Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: രാജസ്ഥാന്റെ പേരിലുള്ള അഞ്ച് റെക്കോഡുകള്‍ അറിയാമോ? തകര്‍ക്കാന്‍ ആളില്ല

1

ജയ്പൂര്‍: ഐപിഎല്ലിലെ കരുത്തരുടെ നിരയാണ് രാജസ്ഥാന്‍ റോയല്‍സ്. രാഹുല്‍ ദ്രാവിഡിനെപ്പോലെയുള്ള പ്രതിഭകള്‍ കളിച്ചിട്ടുള്ള രാജസ്ഥാന്‍ കഴിഞ്ഞ സീസണുകളിലൂടെയെല്ലാം വിസ്മയിപ്പിക്കുന്ന പല പ്രകടനങ്ങളും കാഴ്ചവെച്ചിട്ടുണ്ട്.

ഒത്തുകളി ആരോപണത്തിന്റെ പേരില്‍ രണ്ട് കൊല്ലം ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നെങ്കിലും കൂടുതല്‍ കരുത്തോടെയാണ് അവര്‍ തിരിച്ചെത്തിയത്. നിലവില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന ടീമില്‍ ജോസ് ബട്‌ലര്‍ ഉള്‍പ്പെടെ പല വമ്പന്മാരുമുണ്ട്.

എന്നാല്‍ പ്രഥമ സീസണിലെ കിരീടത്തിന് ശേഷം ഇതുവരെ കപ്പിലേക്കെത്താന്‍ രാജസ്ഥാനായിട്ടില്ല. അവസാന സീസണില്‍ ഫൈനല്‍ കളിച്ചെങ്കിലും കലാശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റു. വലിയ ആരാധക പിന്തുണയുള്ള ടീമായ രാജസ്ഥാന്റെ പേരില്‍ മറ്റാര്‍ക്കുമില്ലാത്ത ചില റെക്കോഡുകളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

കൂടുതല്‍ ഹാട്രിക് നേടിയ ടീം

കൂടുതല്‍ ഹാട്രിക് നേടിയ ടീം

ഐപിഎല്‍ ചരിത്രത്തില്‍ കൂടുതല്‍ ഹാട്രിക് വിക്കറ്റ് നേടിയ ടീമെന്ന റെക്കോഡ് രാജസ്ഥാന്‍ റോയല്‍സിന് അവകാശപ്പെട്ടതാണ്. 2012ല്‍ അജിത് ചാന്ദിലയാണ് ആദ്യമായി ടീമിനായി ഹാട്രിക് നേടിയത്. പൂനെ വാരിയേഴ്‌സിന്റെ ജെസി റൈഡര്‍, സൗരവ് ഗാംഗുലി, റോബിന്‍ ഉത്തപ്പ എന്നിവരെയാണ് താരം പുറത്താക്കിയത്.

2014ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ പ്രവീണ്‍ താംബെയാണ് രണ്ടാമത്തെ ഹാട്രിക് നേടിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഷെയ്ന്‍ വാട്‌സണും രാജസ്ഥാനായി ഹാട്രിക് നേടി.

അവസാനമായി യുസ് വേന്ദ്ര ചഹാലാണ് ഈ നേട്ടം സ്വന്തമാക്കിയത്. കെകെആറിന്റെ ശ്രേയസ് അയ്യര്‍, ശിവം മാവി, പാറ്റ് കമ്മിന്‍സ് എന്നിവരെ പുറത്താക്കിയാണ് ചഹാലിന്റെ നേട്ടം.

Also Read: IPL 2023: ഐപിഎല്‍ പ്രതിഫലത്തില്‍ രോഹിത് ഇനി ഒന്നാമന്‍, ധോണിയെ കടത്തിവെട്ടി-അറിയാം

വിജയകരമായ റണ്‍ചേസ്

വിജയകരമായ റണ്‍ചേസ്

ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ച ടീമെന്ന റെക്കോഡ് രാജസ്ഥാന്റെ പേരിലാണ്. 2020ല്‍ പഞ്ചാബ് കിങ്‌സിനെതിരേ 226 റണ്‍സാണ് രാജസ്ഥാന്‍ പിന്തുടര്‍ന്ന് ജയിച്ചത്. ടോസ് നേടിയ രാജസ്ഥാന്‍ പഞ്ചാബിനെ ആദ്യം ബാറ്റിങ്ങിനയച്ചു.

മായങ്ക് അഗര്‍വാളിന്റെ സെഞ്ച്വറിക്കരുത്തില്‍ (106) 223 റണ്‍സാണ് പഞ്ചാബ് പടുത്തുയര്‍ത്തിയത്. വമ്പന്‍ ടോട്ടലില്‍ പഞ്ചാബ് വിജയം പ്രതീക്ഷിച്ചെങ്കിലും രാജസ്ഥാന്‍ ഈ വിജയലക്ഷ്യം നാല് വിക്കറ്റ് ബാക്കിയാക്കി മറികടന്നു. സ്റ്റീവ് സ്മിത്ത് (50), സഞ്ജു സാംസണ്‍ (85) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് രാജസ്ഥാന്റെ ജയം.

ഇന്ത്യക്കാരന്റെ വേഗ സെഞ്ച്വറി

ഇന്ത്യക്കാരന്റെ വേഗ സെഞ്ച്വറി

ഐപിഎല്ലിലെ ഇന്ത്യക്കാരന്റെ വേഗ സെഞ്ച്വറിയെന്ന റെക്കോഡ് രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് യൂസഫ് പഠാന്‍ നേടിയത്. 2010ല്‍ 37 പന്തിലാണ് തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മുംബൈ ഇന്ത്യന്‍സിനെതിരെയാണ് യൂസഫിന്റെ ഈ നേട്ടം.

സൗരഭ് തിവാരി, അമ്പാട്ടി റായിഡു എന്നിവരുടെ അര്‍ധ സെഞ്ച്വറിക്കരുത്തില്‍ മുംബൈ 212 റണ്‍സ് അടിച്ചെടുത്തു. മറുപടിക്കിറങ്ങിയ രാജസ്ഥാനായി യൂസഫ് കത്തിക്കയറി. ഒരുവശത്ത് യൂസഫ് മുംബൈ ബൗളര്‍മാരെ തല്ലിപ്പറത്തിയെങ്കിലും നാല് റണ്‍സിന്റെ ജയം നേടിയത് മുംബൈയായിരുന്നു.

ഒരു സീസണില്‍ കുറവ് തോല്‍വി

ഒരു സീസണില്‍ കുറവ് തോല്‍വി

ഒരു സീസണില്‍ കുറവ് തോല്‍വി വഴങ്ങിയ ടീമെന്ന റെക്കോഡും രാജസ്ഥാന് സ്വന്തം. രാജസ്ഥാന്‍ കിരീടം നേടിയ പ്രഥമ സീസണില്‍ 3 മത്സരം മാത്രമാണ് അവര്‍ തോറ്റത്.

14 മത്സരത്തില്‍ നിന്ന് 11 മത്സരവും രാജസ്ഥാന്‍ ജയിച്ചത്. സെമിയില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെയും ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും തോല്‍പ്പിച്ചാണ് രാജസ്ഥാന്റെ കിരീട നേട്ടം. ഷെയ്ന്‍ വോണിന്റെ ക്യാപ്റ്റന്‍സിയിലാണ് രാജസ്ഥാന്റെ കിരീട നേട്ടം.

Also Read: ക്രിക്കറ്റിലെ വെറുക്കപ്പെട്ടവരുടെ പ്ലേയിങ് 11 ഇതാ, ഒരു മലയാളി താരവും! അറിയാം

രണ്ടാമത് ബാറ്റ് ചെയ്ത് ഉയര്‍ന്ന സ്‌കോര്‍

രണ്ടാമത് ബാറ്റ് ചെയ്ത് ഉയര്‍ന്ന സ്‌കോര്‍

രണ്ടാമത് ബാറ്റ് ചെയ്ത് ഉയര്‍ന്ന ടീം ടോട്ടലെന്ന റെക്കോഡും രാജസ്ഥാന് സ്വന്തം. 2010ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ നേടിയ 223 റണ്‍സാണ് ഈ റെക്കോഡില്‍ രാജസ്ഥാനെ തലപ്പത്തെത്തിച്ചത്. നമാന്‍ ഓജ (55 പന്തില്‍ 94), ഷെയ്ന്‍ വാട്‌സണ്‍ (25 പന്തില്‍ 60) എന്നിവരുടെ ബാറ്റിങ്ങാണ് രാജസ്ഥാനെ മികച്ച സ്‌കോറിലേക്കെത്തിച്ചത്. ഈ റെക്കോഡ് ഇതുവരെ തകര്‍ക്കപ്പെട്ടിട്ടില്ല.

Story first published: Saturday, December 31, 2022, 21:11 [IST]
Other articles published on Dec 31, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+