Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: അഴിച്ചുപണിക്ക് മുംബൈ, വിറ്റേക്കുക അഞ്ചുപേരെ! മലയാളി പേസറും

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ആരാധകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീമുകൡലൊന്നായിരുന്നു അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ദയനീയ പ്രകടനമായിരുന്നു രോഹിത് ശര്‍മയും സംഘവും അവസാന സീസണില്‍ നടത്തിയത്. ലീഗ് ഘട്ടത്തിലെ 14 മല്‍സരങ്ങളില്‍ വെറും നാലെണ്ണത്തില്‍ മാത്രമേ മുംബൈയ്ക്കു ജയിക്കാനായുള്ളൂ. പോയിന്റ് പട്ടികയില്‍ അവര്‍ അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പടുകയും ചെയ്തു.

1

മെഗാ താരലേലത്തില്‍ സംഭവിച്ച പിഴവുകളായിരുന്നു മുംബൈയുടെ പതനത്തിന്റെ ഒരു പ്രധാന കാരണം. അടുത്ത സീസണില്‍ ടീമില്‍ വലിയൊരു അഴിച്ചുപണി നടത്തിയെങ്കില്‍ മാത്രമേ മുംബൈയ്ക്കു ശക്തമായ തിരിച്ചുവരവ് സാധ്യമാവുകയുള്ളൂ. കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന ചില കളിക്കാരെ ട്രേഡിങ് വിന്‍ഡോയില്‍ വിറ്റൊഴിവാഴിവാക്കാന്‍ സാധ്യതയുണ്ട്. ഏതൊക്കെയാണ് ഈ കളിക്കാരെന്നു പരിശോധിക്കാം.

അന്‍മോല്‍പ്രീത് സിങ്

അന്‍മോല്‍പ്രീത് സിങ്

മെഗാ ലേലത്തില്‍ മുംബൈ ടീമിലേക്കു വന്ന താരമാണ് ബാറ്റര്‍ അന്‍മോല്‍പ്രീത് സിങ്. 2019 മുതല്‍ മുംബൈ ഫ്രാഞ്ചൈസിയുടെ ഭാഗമായിരുന്ന താരത്തെ മെഗാ ലേലത്തില്‍ തിരികെ കൊണ്ടുവരികയായിരുന്നു. സീസണിന്റെ തുടക്കത്തില്‍ സൂര്യകുമാര്‍ യാദവ് പരിക്കേറ്റ് പുറത്തായപ്പോള്‍ സുവര്‍ണാവസരമായിരുന്നു അന്‍മോല്‍പ്രീതിനെ തേടിയെത്തിയത്. പക്ഷെ അതു മുതലാക്കാന്‍ 24കാരനായില്ല. കളിച്ച രണ്ടിന്നിങ്‌സുകളില്‍ 13 റണ്‍സ് മാത്രമേ അന്‍മോല്‍പ്രീത് നേടിയുള്ളൂ. സൂര്യ വന്നതോടെ താരം പുറത്താവുകയും ചെയ്തു. തിലക് വര്‍മയെന്ന പുതിയ താരോദയത്തെ മധ്യനിരയില്‍ മുംബൈ കണ്ടെത്തിയതിനാല്‍ തന്നെ അന്‍മോല്‍പ്രീതിനെ ഇനി ടീമിനു ആവശ്യമില്ല. അതുകൊണ്ടു തന്നെ താരത്തെ വിറ്റേക്കും.

ബേസില്‍ തമ്പി

ബേസില്‍ തമ്പി

മലയാളി ഫാസ്റ്റ് ബൗളര്‍ ബേസില്‍ തമ്പിയാണ് മുംബൈ ഇന്ത്യന്‍സ് ടീമില്‍ സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയുള്ള മറ്റൊരു താരം. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി നടത്തിയിട്ടുള്ള സ്ഥിരതയാര്‍ന്ന പ്രകടനമായിരുന്നു ബേസിലിനു മുംബൈ ടീമില്‍ ഇടം നേടിക്കൊടുത്തത്. പക്ഷെ തനിക്കു ലഭിച്ച അവസരം മുതലാക്കാന്‍ അദ്ദേഹത്തിനായില്ല. അഞ്ചു മല്‍സരങ്ങളിലാണ് സീസണില്‍ ബേസില്‍ കളിച്ചത്. ഇവയില്‍ നിന്നും 9.5 എന്ന മോശം ഇക്കോണമി റേറ്റില്‍ അഞ്ചു വിക്കറ്റുകള്‍ മാത്രമേ അദ്ദേഹത്തിനു ലഭിച്ചുള്ളൂ.
മോശം പ്രകടനങ്ങളെ തുടര്‍ന്ന് മുംബൈ ടീമില്‍ സ്ഥാനം നഷ്ടമായ ബേസിലിനു പിന്നീട് തിരിച്ചുവരവിനും അവസരം കിട്ടിയില്ല. ഇനിയൊരിക്കല്‍ക്കൂടി മുംബൈ കുപ്പായത്തില്‍ അദ്ദേഹത്തെ കാണാന്‍ സാധ്യത കുറവാണ്

മായങ്ക് മര്‍ക്കാണ്ഡെ

മായങ്ക് മര്‍ക്കാണ്ഡെ

യുവ സ്പിന്നര്‍ മായങ്ക് മര്‍ക്കാണ്ഡെയാണ് മുംബൈ ഇന്ത്യന്‍സ് വിറ്റൊഴിവാക്കാന്‍ സാധ്യതയുള്ള മറ്റൊരു താരം. 2018 സീസണില്‍ മുംബൈയ്ക്കായി നടത്തിയ മിന്നുന്ന പ്രകടനങ്ങളിലൂടെ ആദ്യമായി ശ്രദ്ധിക്കപ്പെട്ട താരമാണ് മര്‍ക്കാണ്ഡെ. പിന്നീട് രാജസ്ഥാന്‍ റോയല്‍സിലേക്കു പോയ അദ്ദേഹത്തെ കഴിഞ്ഞ തവണ മെഗാ ലേലത്തില്‍ മുംബൈ തിരികെ കൊണ്ടു വരികയായിരുന്നു.
പക്ഷെ വെറും രണ്ടു മല്‍സരത്തില്‍ മാത്രമേ മര്‍ക്കാണ്ഡെയെ മുംബൈ കളിപ്പിപ്പിച്ചുളളൂ. ഇവയില്‍ നിന്നും 8.5 ഇക്കോണമി റേറ്റില്‍ ഒരു വിക്കറ്റാണ് അദ്ദേഹത്തിനു ലഭിച്ചത്. മുരുഗന്‍ അശ്വിന്‍, റിത്വിക് ഷോക്കീന്‍ എന്നീ സ്പിന്നര്‍മാര്‍ക്കാണ് മുംബൈ കൂടുതല്‍ പരിഗണന നല്‍കിയത്. അടുത്ത സീസണില്‍ മര്‍ക്കാണ്ഡെ മുംബൈയുടെ പ്ലാനുകളിലുണ്ടാവാന്‍ സാധ്യതയില്ല. അതുകൊണ്ടു തന്നെ വിറ്റേക്കും.

IND vs SA: ഒരു അവസരം പോലും കിട്ടില്ല! പരമ്പരയില്‍ മുഴുവനും ഇവര്‍ പുറത്തിരിക്കും?

ഫാബിയന്‍ അലെന്‍

ഫാബിയന്‍ അലെന്‍

വെസ്റ്റ് ഇന്‍ഡീസ് താരം ഫാബിയന്‍ അലെനാണ് മുംബൈ കൈവിടാന്‍ സാധ്യതയുള്ള മറ്റൊരാള്‍. വലിയ പ്രതീക്ഷയോടെയായിരുന്നു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ അലെനെ മുംബൈ മെഗാ ലേലത്തില്‍ വാങ്ങിയത്. പക്ഷെ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ അദ്ദേഹത്തെ മുംബൈ കളിപ്പിച്ചുള്ളൂ. ഈ കളിയില്‍ 11.50 ഇക്കോണമി റേറ്റില്‍ ഒരു വിക്കറ്റാണ് അലെനു ലഭിച്ചത്. ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കിയതുമില്ല.
നാലു വിദേശ താരങ്ങളെന്ന നിബന്ധനയുള്ളതിനാലാണ് അലെനു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാതെ പോയത്. ടീം കോമ്പിനേഷനെ ബാധിക്കുമെന്നതിനാല്‍ അദ്ദേഹത്തെ മുംബൈ വിറ്റൊഴിവാക്കാനാണ് സാധ്യത.

ഇന്ത്യന്‍ ടീമില്‍ സീറ്റ് വേണോ?, സഞ്ജു കേരളത്തിനായി കളിച്ച് തിളങ്ങണം, നിര്‍ദേശിച്ച് ശ്രീശാന്ത്

ടൈമല്‍ മില്‍സ്

ടൈമല്‍ മില്‍സ്

ടി20 ക്രിക്കറ്റില്‍ വിവിധ ലീഗുകളില്‍ മികവ് തെളിയിച്ച താരമാണ് ഇംഗ്ലീഷ് പേസര്‍ ടൈമല്‍ മില്‍സ്. പക്ഷെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് കുപ്പായത്തില്‍ അദ്ദേഹം തികഞ്ഞ പരാജയമായിരുന്നു. 1.5 കോടിക്കായിരുന്നു മെഗാ ലേലത്തില്‍ മില്‍സിനെ മുംബൈ വാങ്ങിയത്.
സീസണില്‍ അഞ്ചു മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹത്തിനു 11.18 ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ. മോശം പ്രകടനത്തെ തുടര്‍ന്നു സ്ഥാനം നഷ്ടമായ മില്‍സ് വൈകാതെ പരിക്കേറ്റ് നാട്ടിലേക്കു മടങ്ങുകയും ചെയ്തു. അടുത്ത സീസണില്‍ അദ്ദേഹം മുംബൈ ടീമിലുണ്ടാവാന്‍ സാധ്യത തീരെ കുറവാണ്.

Story first published: Wednesday, September 28, 2022, 17:57 [IST]
Other articles published on Sep 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+