ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള അരങ്ങേറ്റത്തില്‍ ഫ്‌ളോപ്പായിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. സീസീസണില്‍ ടീമിന്റെ തുറുപ്പചീട്ടാവുമെന്നു എല്ലാവരും ചൂണ്ടിക്കാട്ടിയ അദ്ദേഹം ബാറ്റിങില്‍ ഒരു ഇംപാക്ടും സൃഷ്ടിക്കാനാവാതെയാണ് ഉദ്ഘാടന മല്‍സരത്തില്‍ പുറത്തായത്.
നാലാം നമ്പറിലായിരുന്നു സ്റ്റോക്‌സിനെ സിഎസ്‌കെ നിയോഗിച്ചത്. പക്ഷെ വെറും ആറു ബോളുകളുടെ ആയുസ് മാത്രമേ ഉണ്ടായുള്ളൂ. ഒരു ഫോറുള്‍പ്പെടെ ഏഴു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം ക്രീസ് വിടുകയായിരുന്നു. പവര്‍പ്ലേ തീരുന്നതിനു തൊട്ടുമുമ്പാണ് ബെന്‍ സ്‌റ്റോക്‌സ് ക്രീസിലെത്തിയത്.

നാട്ടുകാരന്‍ കൂടിയായ മോയിന്‍ അലിയെ ആറാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ റാഷിദ് ഖാന്‍ മടക്കുകയായിരുന്നു. ഇതേ ഓവറില്‍ ഒരു എല്‍ബിഡബ്ല്യുവില്‍ നിന്നും ഡിആര്‍എസിന്റെ സഹായത്തോടെ അലി രക്ഷപ്പെട്ടിരുന്നു. തൊട്ടടുത്ത ബോളില്‍ അദ്ദേഹം ബൗണ്ടറിയടിച്ചെങ്കിലും അതിനടുത്ത ബോളില്‍ പുറത്താവുകയും ചെയ്്തു. ആദ്യ ബോളില്‍ തന്നെ സിംഗിളെടുത്താണ് സ്‌റ്റോക്‌സ് തുടങ്ങിയത്. എട്ടാം ഓവറിലെ രണ്ടാമത്തെ ബോളില്‍ റാഷിദിനെതിരേ സ്‌റ്റോക്‌സ് സിഎസ്‌കെയിലെ തന്റെ ആദ്യ ബൗണ്ടറി കുറിച്ചു.
പക്ഷെ തൊട്ടടുത്ത ബോളില്‍ തന്നെ സ്‌റ്റോക്‌സിനെ പുറത്താക്കി റാഷിദ് ശക്തമായി തിരിച്ചുവന്നു. ബോളിന്റെ ലെങ്ത് മനസിലാക്കുന്നതില്‍ സ്‌റ്റോക്‌സിനു പിഴയ്ക്കുകയായിരുന്നു. കവറിലൂടെ ഷോട്ട് കളിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. പക്ഷെ താഴ്ന്നുവന്ന ബോള്‍ ബാറ്റില്‍ എഡ്ജായ ശേഷം വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയുടെ കൈകളില്‍ കുരുങ്ങുകയായിരുന്നു. കടുത്ത നിരാശയോടെയായിരുന്നു അദ്ദേഹം ക്രീസ് വിട്ടത്. ചെന്നൈയ്‌ക്കൊപ്പമുള്ള ആദ്യ മല്‍സരം പാളിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരാണ് സ്റ്റോക്‌സിനെ വിമര്‍ശിച്ചിരിക്കുന്നത്.

ടി20 ക്രിക്കറ്റിനു വേണ്ടിയുള്ള താരമല്ല ബെന്‍ സ്‌റ്റോക്‌സ്. തീര്‍ച്ചയായും അദ്ദേഹം 16 കോടി രൂപയ്ക്കില്ലെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി. എംഎസ് ധോണിക്കു കീഴില്‍ മറ്റൊരു വിജയ് ശങ്കര്‍ ആയി ബെന്‍ സ്‌റ്റോക്‌സ് മാറുമെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം. വെറുമൊരു ഏഴു റണ്‍സിനു വേണ്ടി ആയിരുന്നോ ഇത്ര വലിയ ബില്‍ഡ് അപ്പ് നല്‍കിയത് എന്നായിരുന്നു ഒരു പ്രതികരണം.
ടി20 ക്രിക്കറ്റിലെ ഓവര്‍ റേറ്റഡ് പ്ലെയറാണ് ബെന്‍ സ്‌റ്റോക്‌സ്. 40 ബോളില്‍ നിന്നും 50 റണ്‍സ് ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ അദ്ദേഹം മികച്ച പ്ലെയറാണെന്നായിരുന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടിയത്. ഈ വര്‍ഷം ചെന്നൈ സൂപ്പര്‍ ബെന്‍ സ്റ്റോക്‌സ് ക്ലിക്കാവില്ലെന്നാണ് എനിക്കു തോന്നുന്നതെന്നായിരുന്നു ഒരു പ്രതികരണം.
ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഈ സീസണിലെ ഏറ്റവുമധികം ഓവര്‍ ഹൈപ്പ് നല്‍കപ്പെട്ട താരമാണ് ബെന്‍ സ്റ്റോക്‌സ്. അടുത്ത മാച്ചില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും ഒരു യൂസര്‍ കുറിച്ചു. ടി20യില്‍ ഫിനിഷ് ചെയ്യപ്പെട്ട ക്രിക്കറ്ററാണ് ബെന്‍ സ്റ്റോക്‌സ്. സിഎസ്‌കെ ഇക്കാര്യം ഓര്‍മിക്കേണ്ടതുണ്ട്. അവര്‍ അദ്ദേഹത്തിനു വേണ്ടി ലേലത്തില്‍ വലിയൊരു തുക മുടക്കാന്‍ പാടില്ലായിരുന്നുവെന്നും ഒരു യൂസര്‍ കുറിച്ചു. ആര്‍സിബി ഐപിഎല്ലില്‍ വിജയിക്കുമെന്നു പ്രതീക്ഷിക്കുന്നതു പോലെരയാണ് ബെന്‍ സറ്റോക്‌സില്‍ നിന്നും പെര്‍ഫോമന്‍സ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു ഒരു പ്രതികരണം.