Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: നേതൃശേഷിയില്ല, ബാറ്റിങും കണക്കുതന്നെ, രാഹുല്‍ എല്ലായ്‌പ്പോഴും ചതിയന്‍!

ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും സ്ലോ ബാറ്റിങിന്റൈ പേരില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെഎല്‍ രാഹുല്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ കഴിഞ്ഞ ദിവസം നടന്ന കളിയിലും അദ്ദേഹം ബാറ്റിങില്‍ സമ്പൂര്‍ണ പരാജയമായി മാറി. 218 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ചേസ് ചെയ്യുകയായിരുന്നിട്ടും വളരെ സ്ലോ ബാറ്റിങായിരുന്നു രാഹുലിന്റെ ഭാഗത്തു നിന്നും കണ്ടത്. 18 ബോളില്‍ 20 റണ്‍സ് മാത്രമെടുത്ത് താരം പുറത്താവുകയും ചെയ്തു. രണ്ടു ഫോറുകള്‍ മാത്രമേ രാഹുലിന്റെ ഇന്നിങ്‌സിലുണ്ടായുള്ളൂ.

ക്രീസിന്റെ മറുവശത്ത് ഓപ്പണിങ് പങ്കാളിയായ കൈല്‍ മയേഴ്‌സ് അതിവേഗം സ്‌കോര്‍ ചെയ്ത് റണ്‍റേറ്റ് കുറച്ചുകൊണ്ടുവരാന്‍ കിണഞ്ഞു ശ്രമിക്കവെയായിരുന്നു നേര്‍വിപരീതമായുള്ള രാഹുലിന്റെ മെല്ലെപ്പോക്ക്. ഓപ്പണിങ് വിക്കറ്റില്‍ 79 റണ്‍സ് 32 ബോളില്‍ ലഖ്‌നൗ നേടിയിരുന്നു.

KL RAHUL OUT

പക്ഷെ ഇതില്‍ 53 റണ്‍സും മയേഴ്‌സിന്റെ ബാറ്റില്‍ നിന്നായിരുന്നു. മയേഴ്‌സ് പുറത്തായി അധികം വൈകാതെ തന്നെ രാഹുലും ക്രീസ് വിട്ടു. മോയിന്‍ അലിയുടെ ബൗളിങില്‍ അദ്ദേഹം റുതുരാജ് ഗെയ്ക്വാദിനു ക്യാച്ച് നല്‍കുകയായിരുന്നു. മല്‍സരത്തില്‍ ലഖ്‌നൗ 12 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയായിരുന്നു രാഹുലിനെതിരേ ആരാധകരോഷം.

ക്രിക്കറ്റ് കളിച്ചവരില്‍ വച്ച് ഏറ്റവും യൂസ്‌ലെസ് ആയിട്ടുള്ള താരമാണ കെഎല്‍ രാഹുല്‍. നേതൃശേഷിയില്ല, ബാറ്റിങും കണക്കാണെന്നായിരുന്നു ഒരു വിമര്‍ശനം. 218 റണ്‍സ് ചെയ്യവെയാണ് കെഎല്‍ രാഹുല്‍ 18 റണ്‍സെടുത്തിരിക്കുന്നത്. മല്‍സരം അവിടെ തന്നെ അവസാനിച്ചിരുന്നുവെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്. കെഎല്‍ രാഹുല്‍ ഒരിക്കലും സ്‌കോര്‍ ചെയ്യാന്‍ പോവുന്നില്ലെന്നതു നിങ്ങള്‍ തിരിച്ചറിയണം. പുറത്താവതിരിക്കാനുള്ള ശ്രമത്തില്‍ ബിസിയാണ് (bsuy) അദ്ദേഹം. പക്ഷെ ആത്യന്തികമായി ടീമിനു ഭാരമായതിനു ശേഷാണ് രാഹുല്‍ പുറത്താവുന്നതെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

KL RAHUL- MAYERS

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ലഖ്‌നൗവിനു വേണ്ടി റണ്‍ചേസില്‍ കൈല്‍ മയേഴ്‌സ് 245 സ്‌ട്രൈക്ക് റേറ്റോടെയാണ് ബാറ്റ് വീശിയത്. മറുഭാഗത്ത് കെഎല്‍ രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റാവട്ടെ വെറും 111 ഉം ആയിരുന്നു. പരിതാപകരം തന്നെയായിരുന്നു ക്യാപ്റ്റന്റെ പ്രകടനമെന്നും ഒരു യൂസര്‍ കുറിച്ചു. 218 റണ്‍സ് ചേസ് ചെയ്തു കൊണ്ടിരിക്കവെ കെഎല്‍ രാഹുല്‍ 18 ബോളില്‍ നേടിയത് 20 റണ്‍സായിരുന്നു. അതും പവര്‍പ്ലേയിലായിരുന്നു ഇതെന്നത് ഓര്‍ക്കണമെന്നുമായിരുന്നു ഒരു പ്രതികരണം.

കെഎല്‍ രാഹുല്‍ എല്ലായ്‌പ്പോും ചതിയന്‍ തന്നെയാണ്. ഇന്ത്യന്‍ ടീമില്‍ മാത്രമല്ല ഏതു ടീമില്‍ കളിച്ചാലും അതില്‍ മാറ്റമുണ്ടാവില്ലെന്നു ഒരു യൂസര്‍ തുറന്നടിച്ചു. ദയവു ചെയ്ത് ഈ പതിറ്റാണ്ടിലെ ഏറ്റവും മോശം പ്ലെയറായി കെഎല്‍ രാഹുലിനെ പ്രഖ്യാപിക്കണം. ഇത്രയും മോശം ഒരു ക്രിക്കറ്ററെ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. 10 പേരെ വച്ച് കളിക്കൂ ഗൗതം ഗംഭീര്‍ എന്നായിരുന്നു ലഖ്‌നൗ കോച്ച് ഗൗതം ഗംഭീറിനോടു ഒരു യൂസര്‍ ആവശ്യപ്പെട്ടത്.

അതേസമയം ലഖ്‌നൗവിനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ചെന്നൈ ഏഴു വിക്കറ്റിനു 217 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു. 57 റണ്‍സോടെ റുതുരാജ് ഗെയ്ക്വാദ് ടീമിന്റെ അമരക്കാരനായി മാറി. 31 ബോളുകള്‍ നേരിട്ട അദ്ദേഹം നാലു സിക്‌സറും മൂന്നു ഫോറുമടിച്ചു. 47 റണ്‍സെടുത്ത ഡെവന്‍ കോണ്‍വേയാണ് മറ്റൊരു പ്രധാനപ്പെട്ട സ്‌കോറര്‍. മറുപടി ബാറ്റിങില്‍ അവസാന ബോള്‍ വരെ പൊരുതിയ ലഖ്‌നൗ ഏഴു വിക്കറ്റിനു 205 റണ്‍സെടുത്ത് മല്‍സരം അടിയറവയ്ക്കുകയായിരുന്നു. കൈല്‍ മയേഴ്‌സ് 22 ബോളില്‍ എട്ടു ഫോറും രണ്ടു സിക്‌സറുമടക്കം 53 റണ്‍സ് നേടി. 32 റണ്‍സെടുത്ത നിക്കോളാസ് പൂരനാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

Story first published: Tuesday, April 4, 2023, 9:16 [IST]
Other articles published on Apr 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+