For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സിഎസ്‌കെ x ഗുജറാത്ത്, ആര് ജയിച്ച് തുടങ്ങും? മാച്ച് പ്രിവ്യൂ, സാധ്യതാ 11

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് ആവേശകരമായ തുടക്കമാവുകയാണ്. 31ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഹര്‍ദിക് പാണ്ഡ്യയും എംഎസ് ധോണിയും ജയിച്ച് തുടങ്ങാന്‍ കണക്കുകൂട്ടിയിറങ്ങുമ്പോള്‍ വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. വൈകീട്ട് 7.30നാണ് ആദ്യ മത്സരം നടക്കുന്നത്. ഇത്തവണ സ്റ്റാര്‍ സ്‌പോര്‍ട്‌സിനൊപ്പം ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാവും. നിലവിലെ ചാമ്പ്യന്മാരെന്ന കരുത്തില്‍ ഗുജറാത്തിറങ്ങുമ്പോള്‍ അവസാന സീസണിലെ ഒമ്പതാം സ്ഥാനക്കാരെന്ന നാണക്കേട് മായ്ക്കാനാണ് സിഎസ്‌കെയുടെ വരവ്.

1

രണ്ട് ടീമിലും വലിയ മാറ്റങ്ങള്‍ വന്നിട്ടില്ലെങ്കിലും ചില ശ്രദ്ധേയ മാറ്റങ്ങളോടെയാണ് രണ്ട് കൂട്ടരും ഇറങ്ങുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഇത്തവണ ലോക്കി ഫെര്‍ഗൂസനില്ല. പകരം ഐറിഷ് താരം ജോഷ്വാ ലിറ്റിലിനെയാണ് ഗുജറാത്ത് പരിഗണിച്ചത്. മുന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണിന്റെ വരവാണ് ഗുജറാത്ത് ടീമില്‍ എടുത്തു പറയേണ്ടത്. അവസാന സീസണിലെ ഒട്ടുമിക്ക താരങ്ങളേയും അവര്‍ നിലനിര്‍ത്തിയിട്ടുണ്ട്.

ശുബ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ ഓപ്പണിങ്ങില്‍ ഇത്തവണയും ഗുജറാത്ത് വിശ്വാസം അര്‍പ്പിച്ചേക്കും. മൂന്നാം നമ്പറില്‍ കെയ്ന്‍ വില്യംസണെത്തുമ്പോള്‍ നാലാം നമ്പറില്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യയെത്തിയേക്കും. ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ എന്നിങ്ങനെ നീളുന്നതാവും ഗുജറാത്തിന്റെ ബാറ്റിങ് നിര. റാഷിദ് ഖാന്റെ ബൗളിങ്ങാണ് ഗുജറാത്തിന്റെ വജ്രായും. പേസ് നിരയില്‍ മുഹമ്മദ് ഷമിക്കൊപ്പം ഇത്തവണയും യാഷ് ദയാലുണ്ടാവും.

1

അല്‍സാരി ജോസഫ്, ജോഷ്വാ ലിറ്റില്‍ എന്നിവരെ സാഹചര്യത്തിനനുസരിച്ച് ഗുജറാത്ത് പരീക്ഷിച്ചേക്കും. സംതുലിതമായ താരനിര ഗുജറാത്തിനുണ്ട്. നായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവില്‍ ഗുജറാത്ത് വലിയ പ്രതീക്ഷവെക്കുന്നു. സിഎസ്‌കെയിലേക്ക് വരുമ്പോള്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ വരവാണ് എടുത്തു പറയേണ്ടത്. റുതുരാജ് ഗെയ്ക് വാദിനൊപ്പം ഓപ്പണര്‍ റോളിലേക്ക് സ്‌റ്റോക്‌സ് എത്താനാണ് സാധ്യത കൂടുതല്‍.

അവസാന സീസണില്‍ ടീമുമായി തെറ്റിപ്പിരിഞ്ഞ രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവും സിഎസ്‌കെയ്ക്ക് കരുത്താവും. മോയിന്‍ അലി, അമ്പാട്ടി റായിഡു, ശിവം ദുബെ എന്നിവരെല്ലാം പ്ലേയിങ് 11ലുണ്ടാവും. ഡ്വെയ്ന്‍ ബ്രാവോ വിരമിച്ചതിന്റെ വിടവ് ബൗളിങ്ങില്‍ നികത്തുക കടുപ്പം. ബ്രാവോയെപ്പോലെ ഡെത്ത് ഓവറുകളില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സ്റ്റോക്‌സിന് സാധിച്ചേക്കില്ല. കൂടാതെ മുകേഷ് ചൗധരിയുടെ പരിക്ക് സിഎസ്‌കെയ്ക്ക് കടുത്ത തിരിച്ചടിയാണ്.

അവസാന സീസണില്‍ മിന്നിച്ച മുകേഷിന്റെ അഭാവം എത്രത്തോളം ടീമിനെ ബാധിക്കുമെന്നാണ് കണ്ടറിയേണ്ടത്. മഹേഷ് തീക്ഷണ, മോയിന്‍ അലി, രവീന്ദ്ര ജഡേജ സ്പിന്‍ കൂട്ടുകെട്ടിലൂന്നിയാവും ധോണി തന്ത്രം മെനയുകയെന്ന് ഉറപ്പ്. നേര്‍ക്കുനേര്‍ കണക്കിലേക്ക് വരുമ്പോള്‍ ഗുജറാത്തിന് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനാവും. അവസാന സീസണില്‍ രണ്ട് തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോഴും ജയം ഗുജറാത്തിനൊപ്പമായിരുന്നു.

1

സിഎസ്‌കെയുടെയും ഗുജറാത്തിന്റെയും ഫിനിഷര്‍മാര്‍ വളരെ മികച്ചതാണ്. ഗുജറാത്തിന്റെ ഫിനിഷര്‍മാരായി ഡേവിഡ് മില്ലറും രാഹുല്‍ തെവാത്തിയയും എത്തുമ്പോള്‍ സിഎസ്‌കെയ്‌ക്കൊപ്പം എംഎസ് ധോണിയും രവീന്ദ്ര ജഡേജയും ഫിനിഷര്‍മാരാവാനാണ് സാധ്യത. ധോണിക്ക് പഴയ ഫിനിഷിങ് മികവുണ്ടോയെന്നതാണ് കണ്ടറിയേണ്ടത്. പരിശീലനത്തില്‍ മികച്ച പ്രകടനം നടത്തി ശ്രദ്ധ നേടാന്‍ ധോണിക്ക് സാധിച്ചിരുന്നു.

സാധ്യതാ 11- സിഎസ്‌കെ- റുതുരാജ് ഗെയ്ക് വാദ്, ബെന്‍ സ്‌റ്റോക്‌സ്, ഡെവോണ്‍ കോണ്‍വെ, അമ്പാട്ടി റായിഡു, മോയിന്‍ അലി, ശിവം ദുബെ, എംഎസ് ധോണി (c), രവീന്ദ്ര ജഡേജ, ദീപക് ചഹാര്‍, സിമര്‍ജീത് സിങ്, മഹേഷ് തീക്ഷണ.
ഗുജറാത്ത് ടൈറ്റന്‍സ്- ശുബ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, കെയ്ന്‍ വില്യംസണ്‍, ഹര്‍ദിക് പാണ്ഡ്യ (c), ഡേവിഡ് മില്ലര്‍, മാത്യു വേഡ്, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, ശിവം മാവി, മുഹമ്മദ് ഷമി, യാഷ് ദയാല്‍

Story first published: Wednesday, March 29, 2023, 22:43 [IST]
Other articles published on Mar 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+