Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ആ ഫൈനല്‍ നേരത്തേ തയ്യാറാക്കിയ തിരക്കഥ! ഇതാ തെളിവുകള്‍ | ഞെട്ടിച്ച് ധോണി

ഈ വര്‍ഷം നടന്ന ഐപിഎല്‍ ഫൈനലിനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംസ് ധോണി. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കലാശപ്പോരാട്ടം നേരത്തേ തന്നെ തയ്യാറാക്കിയിരുന്ന തിരക്കഥയാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്. ബെംഗളൂരുവില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയായിരുന്നു സിഎസ്‌കെ അഞ്ചാം കിരീടമുയര്‍ത്തിയ ഫൈനലിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.

മഴ രസംകൊല്ലിയായ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിന ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ചു വിക്കറ്റിനായിരുന്നു സിഎസ്‌കെ തകര്‍ത്തുവിട്ടത്. ഇതോടെ കൂടുതല്‍ ഐപിഎല്‍ ട്രോഫികളെന്ന മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പവും ചെന്നൈ എത്തിയിരുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയമാണ് കലാശപ്പോരിനു വേദിയായത്.

DHONI JADEJA

മഴയെ തുടര്‍ന്നു മേയ് 28നു നടക്കാനിരുന്ന ഫൈനല്‍ റിസര്‍വ് ദിവസത്തേക്കു മാറ്റുകയായിരുന്നു. കാലാവസ്ഥ വില്ലനായതു കാരണം ഐപിഎല്‍ ഫൈനല്‍ അടുത്ത ദിവസത്തേക്കു മാറ്റിവച്ചതും അതാദ്യമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ജിടി 20 ഓവറില്‍ നാലു വിക്കറ്റിനു 214 റണ്‍സെന്ന വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി. ഫൈനലിന്റെ ചരിത്രത്തില്‍ ഒരു ടീമിന്റെ ഉയര്‍ന്ന ടോട്ടലും കൂടിയായിരുന്നു ഇത്.

ജിടിയുടെ ഇന്നിങ്‌സിനു ശേഷം വീണ്ടും മഴയെത്തിയതോടെ സിഎസ്‌കെയുടെ റണ്‍ചേസ് ഒരു മണിക്കൂറോളം വൈകുകയും ചെയ്തു. തുടര്‍ന്നു ഡെക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം സിഎസ്‌കെയുടെ വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി പുനര്‍ നിശ്ചയിക്കുകയുമായിരുന്നു. അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ സിഎസ്‌കെ ത്രസിപ്പിക്കുന്ന വിജയം കൈക്കലാക്കുകയും ചെയ്തു.

ജിടിയുമായുള്ള അന്നത്തെ ഫൈനല്‍ ദൈവം നേരത്തേ തയ്യാറാക്കിയ തിരക്കഥയാണെന്നായിരുന്നു ധോണി അഭിപ്രായപ്പെട്ടത്. ഇതിനു ചില 'തെളിവുകള്‍' അദ്ദേഹം നിരത്തുകയും ചെയ്തു. ദൈവം വളരെ നന്നായി തയ്യാറാക്കിയ തിരക്കഥ പോലെയാണ് അതു കാണപ്പെടുന്നത്.

കാരണം ഞങ്ങള്‍ക്കു കൃത്യമായ സമയത്തു റണ്‍ചേസ് ആരംഭിക്കാനായില്ല. മൂന്നു ദിവസങ്ങളിലേക്കു നീണ്ട ഏക ഐപിഎല്‍ ഫൈനല്‍ കൂടിയായിരുന്നു അത്. അവര്‍ (ജിടി) നേടിയ റണ്‍സ് നോക്കൂ. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ ഞങ്ങള്‍ക്കു ഒരു ലക്ഷ്യം നേടാമായിരുന്നു, അതു തന്നെയാണ് അക്ഷരാര്‍ഥത്തില്‍ സംഭവിക്കുകയും ചെയ്തതെന്നും ധോണി വിശദമാക്കി.

റണ്‍ചേസില്‍ ഞങ്ങള്‍ക്കു ബൗണ്ടറി ആവശ്യമായിരുന്ന സമയത്തെല്ലാം എങ്ങനെയെങ്കിലും അതു നേടിയെടുക്കാന്‍ സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ അവയെല്ലാം നേരത്തേ തയ്യാറാക്കിയ ഒരു തിരക്കഥ പോലെയായിരുന്നു. ഇപ്പോള്‍ ഒരു ബൗണ്ടറി ഞങ്ങള്‍ക്കു വേണം, സിക്‌സില്ലെങ്കില്‍ കുറഞ്ഞത് ഒരു ഫോറെങ്കിലും വേണം. അപ്പോള്‍ ആരെങ്കിലും ഒരു ബൗണ്ടറി ഞങ്ങള്‍ക്കായി നേടും.

CSK

അതുകൊണ്ടു തന്നെ എല്ലാം അവസാനത്തെ ഓവര്‍ വരെ പ്ലാന്‍ പോലെയാണ് നടന്നത്. ടീമിനു വിജയിക്കാനാവശ്യമായ ആ റണ്‍സ് രവീന്ദ്ര ജഡേജ നേടിയതില്‍ വളരെയധികം സന്തോഷവാനാണെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

അന്നു അവസാന ഓവറില്‍ അഞ്ചു വിക്കറ്റുകള്‍ ശേഷിക്കെ 13 റണ്‍സായിരുന്നു സിഎസ്‌കെയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. ജഡേജയ്‌ക്കൊപ്പം ശിവം ദുബെയായിരുന്നു ക്രീസില്‍. മോഹിത് ശര്‍മയായിരുന്നു ബൗളര്‍. ആദ്യത്തെ നാലു ബോളില്‍ വെറും മൂന്നു റണ്‍സ് മാത്രമേ സിഎസ്‌കെയ്ക്കു ലഭിച്ചുള്ളൂ.

അഞ്ചാമത്തെ ബോളില്‍ ജഡേജ സിക്‌സര്‍ പറത്തി. ഇതോടെ അവസാന ബോളില്‍ ജയിക്കാന്‍ വേണ്ടത് ബൗണ്ടറി. ഷോര്‍ട്ട് ഫൈന്‍ ലെഗിലേക്കു ബൗണ്ടറി പായിച്ച് ജഡേജ സിഎസ്‌കെയ്ക്ക നാടകീയ ജയവും വീണ്ടുമൊരു കിരീടവും സമ്മാനിക്കുകയായിരുന്നു.

Story first published: Saturday, October 28, 2023, 11:47 [IST]
Other articles published on Oct 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+