For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: സിഎസ്‌കെ x കെകെആര്‍- കന്നിയങ്കത്തില്‍ മുന്‍തൂക്കം ആര്‍ക്ക് ? ചരിത്രം ഒരു ടീമിനൊപ്പം

മാര്‍ച്ച് 26നാണ് മല്‍സരം

ഐപിഎല്ലിന്റെ 15ാം സീസണിനുള്ള മല്‍സരക്രമം പ്രഖ്യാപിച്ചതിനു പിന്നാലെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ആവേശം ഇരട്ടിയായിരിക്കുയാണ്. ഈ മാസം 26നു മുംബൈയിലെ വാംഖഡെയില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലാണ് ഉദ്ഘാടന മല്‍സരം. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ റീപ്ലേ കൂടിയാണിത്. അന്നു ഒയ്ന്‍ മോര്‍ഗന്‍ നയിച്ച കെകെആറിനെ വീഴ്ത്തിയായിരുന്നു സിഎസ്‌കെ നാലാം കിരീടത്തില്‍ മുത്തമിട്ടത്.

1

ഇത്തവണയും സിഎസ്‌കെ നയിക്കുന്നത് ഇതിഹാസതാരം എംഎസ് ധോണി തന്നെയാണെങ്കില്‍ കെകെആറിന്റെ തലപ്പത്തു മാറ്റം വന്നിരിക്കുകയാണ്. മോര്‍ഗനു പകരം യുവതാരം ശ്രേയസ് അയ്യരാണ് കെകെആറിന്റെ ക്യാപ്റ്റന്‍. കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാനുള്ള പടയൊരുക്കത്തിലാവും സിഎസ്‌കെയെങ്കില്‍ കെകെആര്‍ കണക്കുതീര്‍ക്കാനുറച്ച് തന്നെയാവും എത്തുന്നത്. ചരിത്രമെടുത്താല്‍ ആര്‍ക്കാണ് ഉദ്ഘാടന മല്‍സരത്തില്‍ മേല്‍ക്കൈയെന്നു നോക്കാം.

2

ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മില്‍ 26 തവണയാണ് ഏറ്റുമുട്ടിയത്. നേര്‍ക്കുനേര്‍ വന്നപ്പോഴുള്ള കണക്കുകളില്‍ കെകെആറിനെതിരേ സിഎസ്‌കെയ്ക്കു വ്യക്തമായ മേധാവിത്വമുള്ളതായി കാണാന്‍ സാധിക്കും.
ഇതുവരെ കളിച്ച 26 മല്‍സരങ്ങളില്‍ 17ലും വിജയം സിഎസ്‌കെയ്‌ക്കൊപ്പമാണെന്നതാണ് ശ്രദ്ധേയമായ കാര്യം. വെറും എട്ടു തവണ മാത്രമേ കെകെആര്‍ വിജയിച്ചിട്ടുള്ളൂ. ഒരു മല്‍സരം ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

3

ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ഇതുവരെ നടന്ന മല്‍സരങ്ങളില്‍ വിജയത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഉയര്‍ന്ന സ്‌കോറിന്റെ കാര്യത്തിലും എംഎസ് ധോണിയും സംഘവും തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്. കെകെആറിനെതിരേ സിഎസ്‌കെയുടെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ 220 റണ്‍സാണ്. എന്നാല്‍ കെകെആറിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറാവട്ടെ 202 റണ്‍സുമാണ്.
ഇരുടീമുകളും തമ്മിലുള്ള കുറഞ്ഞ സ്‌കോറെടുത്താലും നാണക്കേട് കെകെആറിന്റെ പേരിലാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ അവരുടെ ഉയര്‍ന്ന ടീം ടോട്ടല്‍ 108 റണ്‍സാണ്. എന്നാല്‍ കൊല്‍ക്കത്തയ്‌ക്കെതിരേ ചെന്നൈയുടെ ചെറിയ സ്‌കോറാവട്ടെ 114 റണ്‍സുമാണ്.

4

കഴിഞ്ഞ സീസണിലെ ഫൈനലില്‍ അവസാനമായി മുഖാമുഖം വന്നപ്പോള്‍ 27 റണ്‍സിനായിരുന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് കെട്ടുകെട്ടിച്ചത്. ടോസിനു ശേഷം കെകെആര്‍ നായകന്‍ ഒയ്ന്‍ മോര്‍ഗന്‍ ബൗൡങ് തിരഞ്ഞെടുക്കുകയായിരുന്നു. അവരുടെ ബൗളര്‍മാരെ തല്ലിച്ചതച്ച് ഫഫ് ഡുപ്ലെസി (86) മുന്നില്‍ നിന്നു പട നയിച്ചപ്പോള്‍ സിഎസ്‌കെ മൂന്നു വിക്കറ്റിന് 192 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.

59 ബോളില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മോയിന്‍ അലി 37* (20 ബോള്‍, 3 സിക്‌സര്‍, 2 ബൗണ്ടറി), റോബിന്‍ ഉത്തപ്പ 31 (15 ബോള്‍, 3 സിക്‌സര്‍), റുതുരാജ് ഗെയ്ക്വാദ് 32 (27 ബോള്‍, 3 ബൗണ്ടറി, 1 സിക്‌സര്‍) എന്നിവരും ബാറ്റിങില്‍ തിളങ്ങി.

5

മറുപടിയില്‍ കെകെആറിനു ഒമ്പതു വിക്കറ്റിനു 165 റണ്‍സെടുക്കാനേ ആയുള്ളൂ. ശുഭ്മാന്‍ ഗില്‍ (51), വെങ്കടേഷ് അയ്യര്‍ (50) എന്നിവര്‍ മാത്രമേ പിടിച്ചുനിന്നുള്ളൂ. വാലറ്റത്ത് ശിവം മാവി (20), ലോക്കി ഫെര്‍ഗൂസന്‍ (18) എന്നിവരും പൊരുതിനോക്കി. ഡുപ്ലെസിയാണ് പ്ലെയര്‍ ഓഫ് ദി മാച്ചായത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്ക്വാഡ്

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്ക്വാഡ്

നിലനിര്‍ത്തിയവര്‍- എംഎസ് ധോണി, രവീന്ദ്ര ജഡേജ, മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ്.

ലേലത്തില്‍ വാങ്ങിയവര്‍-റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, കെഎം ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗെക്കര്‍, സിമര്‍ജീത് സിംഗ്, ഡെവണ്‍ കോണ്‍വേ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്‌നര്‍, ആദം മില്‍നെ, സുബ്രാന്‍ഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി ഹരി നിശാന്ത്, എന്‍ ജഗദീശന്‍, ക്രിസ് ജോര്‍ദാന്‍, കെ ഭഗത് വര്‍മ്മ.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്ക്വാഡ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്ക്വാഡ്

നിലനിര്‍ത്തിയവര്‍- ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍, വരുണ്‍ ചക്രവര്‍ത്തി.

ലേലത്തില്‍ വാങ്ങിയവര്‍-പാറ്റ് കമ്മിന്‍സ്, നിതീഷ് റാണ, ശ്രേയസ് അയ്യര്‍, ശിവം മാവി, ഷെല്‍ഡണ്‍ ജാക്സണ്‍, അജിങ്ക്യ രഹാനെ, റിങ്കു സിംഗ്, അനുകുല്‍ റോയ്, റാസിഖ് ദാര്‍, ബാബാ ഇന്ദ്രജിത്ത്, ചാമിക കരുണരത്നെ, അഭിജിത് തോമര്‍, പ്രഥം സിംഗ്, അശോക് ശര്‍മ്മ, സാം ബില്ലിംഗ്സ്, അലെക്‌സ് ഹേല്‍സ്, ടിം സൗത്തി, രമേഷ് കുമാര്‍, മുഹമ്മദ് നബി, ഉമേഷ് യാദവ്, അമന്‍ ഖാന്‍.

Story first published: Monday, March 7, 2022, 14:10 [IST]
Other articles published on Mar 7, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+