For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: മാസ് ലുക്കില്‍ ധോണി, മുടിക്ക് കളര്‍! ലാസ്റ്റ് സീസണ് ഒരുങ്ങിത്തന്നെ- വൈറല്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിനായുള്ള കാത്തിരിപ്പ് നാളെ അവസാനിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാമ്പ്യന്മാരായ സിഎസ്‌കെയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. നാളത്തെ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി ഇന്ന് ടീമുകളുടെ നായകന്മാരെല്ലാം ചേര്‍ന്ന് കിരീട ട്രോഫിയോടൊപ്പം ചിത്രമെടുത്തിരുന്നു.

ആ ചിത്രങ്ങള്‍ പുറത്തെത്തിയതുമുതല്‍ സിഎസ്‌കെ നായകന്‍ എംഎസ് ധോണി സാമൂഹ്യ മാധ്യമങ്ങളില്‍ ട്രന്റിങ്ങായിരിക്കുകയാണ്. ധോണിയുടെ പുത്തന്‍ ഹെയര്‍സ്റ്റൈലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവാന്‍ കാരണം. പ്രായം വെറും അക്കം മാത്രമാണെന്നും ധോണിയുടെ സ്‌റ്റൈല്‍ പ്രായത്തിന് തളര്‍ത്താനാവുന്നതല്ലെന്നുമാണ് ആരാധകര്‍ പറയുന്നത്.

ms dhoni, ipl 2023

നേരത്തെ പരിശീലനത്തിനിറങ്ങിയപ്പോള്‍ ധോണിയുടെ മസിലുകളുടെ ചിത്രം വൈറലായിരുന്നു. ഹള്‍ക്കെന്നാണ് ആരാധകര്‍ ധോണിയെ വിശേഷിപ്പിച്ചത്. ഇപ്പോഴിതാ ധോണിയുടെ ന്യൂ ഹെയര്‍സ്റ്റൈലാണ് വൈറലാവാന്‍ കാരണം. കെ എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, ഡേവിഡ് വാര്‍ണര്‍, ശിഖര്‍ ധവാന്‍, നിധീഷ് റാണ, ഫഫ് ഡുപ്ലെസിസ് എന്നിവരെല്ലാം ഉണ്ടായിരുന്നെങ്കിലും ഏറ്റവും ലുക്ക് ധോണിക്കാണെന്നാണ് ആരാധകര്‍ പറയുന്നത്.

ധോണി മുടിയില്‍ ചെമ്പന്‍ കളറുമായാണ് ഇത്തവണ ഇറങ്ങുന്നത്. ഇതുവരെ ധോണിയെ ഈ സ്‌റ്റൈലില്‍ കണ്ടിട്ടില്ല. നീളന്‍ മുടിയുമായി ക്രിക്കറ്റിലേക്ക് കടന്നുവന്ന് സ്‌ട്രെയ്റ്റ് ചെയ്ത നീളന്‍ മുടി ട്രന്റിങ്ങാക്കിയ ധോണി പിന്നീട് വി കട്ട് ഹെയ്ല്‍ സ്റ്റൈലിലൂടെയും ആരാധക മനസില്‍ ഇടം നേടി. ഇത്തവണത്തേത് ധോണിയുടെ അവസാന സീസണാണെന്നാണ് വിലയിരുത്തപ്പെടുന്നത്. തന്റെ ലാസ്റ്റ് സീസണ്‍ ഏറ്റവും ബെസ്റ്റാക്കുന്ന തരത്തിലുള്ള ഹെയല്‍സ്റ്റൈലാണ് ധോണിയുടേതെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

എല്ലാ നായകന്മാരുടെയും നടുക്കായാണ് ചിത്രത്തില്‍ ധോണിയുടെ സ്ഥാനം. പുഞ്ചിരിയോടെ നില്‍ക്കുന്ന ധോണിയുടെ ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞു. എന്നാല്‍ ഐപിഎല്ലിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ട ചിത്രത്തില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയില്ല. രോഹിത് എവിടെയെന്ന ചോദ്യവും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ഐപിഎല്ലിലെ ഏറ്റവും ബെസ്റ്റ് നായകന്‍ കിരീട കണക്കില്‍ രോഹിത്താണ്.

rohit sharma

16ാം സീസണിന്റെ ട്രോഫിക്കൊപ്പം നായകന്മാരെ പരിചയപ്പെടുത്തുമ്പോള്‍ രോഹിത് എവിടെപ്പോയിരിക്കുകയാണെന്ന ചോദ്യവും ട്രന്റിങ്ങായിക്കഴിഞ്ഞു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ എയ്ഡന്‍ മാര്‍ക്രമാണ്. എന്നാല്‍ താരത്തിന്റെ അഭാവത്തില്‍ ഹൈദരാബാദ് ഭുവനേശ്വര്‍ കുമാറിനെയാണ് ചിത്രത്തിനായി പറഞ്ഞുവിട്ടത്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെ പ്രതിനിധീകരിച്ച് രോഹിത് ശര്‍മയില്ലെന്ന് മാത്രമല്ല പകരക്കാരനായി ആരുമില്ല.

ഇതോടെയാണ് മുംബൈ ഇന്ത്യന്‍സിനെ പൂര്‍ണ്ണമായും ഒഴിവാക്കിയോയെന്ന ചോദ്യം സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്. അവസാന സീസണിലെ അവസാന സ്ഥാനക്കാരായ മുംബൈക്കും ഒമ്പതാം സ്ഥാനക്കാരായ സിഎസ്‌കെയ്ക്കും ഇത്തവണത്തെ സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീം മുംബൈയും രണ്ടാം സ്ഥാനത്ത് സിഎസ്‌കെയുമാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ശക്തമായ തിരിച്ചുവരവ് അത്യാവശ്യമാണ്.

ms dhoni

ഇത്തവണ എല്ലാവരുടെയും ശ്രദ്ധ എംഎസ് ധോണിയിലേക്കായിരിക്കും. സിഎസ്‌കെയ്ക്ക് കപ്പ് നേടി ധോണിക്ക് യാത്രയയപ്പ് നല്‍കാനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ധോണി നേരത്തെ തന്നെ പരിശീലനം ആരംഭിച്ചിരുന്നു. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയ ധോണിക്ക് ഇത്തവണ ബാറ്റുകൊണ്ട് എന്ത് ചെയ്യാന്‍ സാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്. ബെന്‍ സ്റ്റോക്‌സിന്റെ വരവും രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവും സിഎസ്‌കെയ്ക്ക് കരുത്ത് പകരുമെന്നുറപ്പ്.

എന്നാല്‍ മുകേഷ് ചൗധരിയുടെ പരിക്കും ബെന്‍ സ്റ്റോക്‌സ് പന്തെറിയാത്തതും സിഎസ്‌കെയെ കാര്യമായി ബാധിക്കും. ഇത്തവണ ചെന്നൈയിലേക്ക് മത്സരം തിരിച്ചെത്തുന്നതിനാല്‍ ധോണിക്കും സംഘത്തിനും വലിയ ആത്മവിശ്വാസം ലഭിക്കും. സ്പിന്‍ കെണിയിലൊരുക്കി തട്ടകത്തില്‍ എല്ലാ മത്സരങ്ങളും ജയിക്കാമെന്ന പ്രതീക്ഷയിലാവും സിഎസ്‌കെ ഇറങ്ങുക. ഇത്തവണ കിരീടപ്പോരാട്ടം കൂടുതല്‍ ആവേശകരമാവുമെന്നുറപ്പ്.

Story first published: Thursday, March 30, 2023, 17:25 [IST]
Other articles published on Mar 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+