Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സിഎസ്‌കെയില്‍ ഇനി എത്രനാള്‍ ? വെളിപ്പെടുത്തി എംഎസ് ധോണി

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് തൊട്ട്മുമ്പ് നായകസ്ഥാനം ഒഴിഞ്ഞ എംഎസ് ധോണി ഇപ്പോള്‍ വീണ്ടും ടീമിന്റെ നായകസ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. എട്ട് മത്സരത്തില്‍ ആറിലും ടീം തോറ്റ സാഹചര്യത്തില്‍ രവീന്ദ്ര ജഡേജ ക്യാപ്റ്റന്‍സി ഒഴിയാന്‍ തീരുമാനിക്കുകയും ധോണിയെ വീണ്ടും നായകനാക്കാന്‍ സിഎസ്‌കെ നിര്‍ബന്ധിതരാവുകയുമായിരുന്നു. ഇത്തവണ ബാറ്റുകൊണ്ട് ധോണി ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ സാഹചര്യത്തില്‍ അടുത്ത സീസണിലും ധോണി സിഎസ്‌കെയിലുണ്ടാവുമെന്ന സജീവ പ്രതീക്ഷയിലാണ് ആരാധകര്‍.

ഇപ്പോഴിതാ സിഎസ്‌കെയിലെ തന്റെ ഭാവിയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ധോണി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ടോസിടാന്‍ എത്തിയപ്പോള്‍ കമന്റേറ്റര്‍ ഡാനി മോറിസണിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ധോണി. 'രണ്ട് വര്‍ഷം മുമ്പ് ഞാന്‍ ഇതേ ചോദ്യം ചോദിച്ചതാണ്. അടുത്ത വര്‍ഷം മഞ്ഞ ജഴ്‌സിയില്‍ നിങ്ങളെ കാണാനാവുമോ ? മോറിസന്‍ ചോദിച്ചു. 'ഞാന്‍ ഇത് മുമ്പും പറഞ്ഞിട്ടുള്ളതാണ്. നിങ്ങള്‍ക്ക് തീര്‍ച്ചയായും എന്നെ മഞ്ഞ ജഴ്‌സിയില്‍ കാണാനാവും. ഈ മഞ്ഞ ജഴ്‌സിയോ അതോ മറ്റൊരു മഞ്ഞ ജഴ്‌സിയോ ആവാം. നിങ്ങള്‍ കാത്തിരുന്ന കാണൂ'-ധോണി പറഞ്ഞു.

1

അടുത്ത വര്‍ഷവും സിഎസ്‌കെയുടെ നായകനായി ധോണി എത്താന്‍ സാധ്യത കൂടുതലാണ്. നിലവിലെ സാഹചര്യത്തില്‍ സിഎസ്‌കെയ്ക്ക് ധോണിയല്ലാതെ മറ്റൊരു നായകനല്ല. പരിഗണിക്കാന്‍ സാധിക്കുന്ന ഏക താരം രവീന്ദ്ര ജഡേജയായിരുന്നു. എന്നാല്‍ നായകസ്ഥാനം തനിക്ക് പറ്റുന്ന പളിയല്ലെന്ന് ജഡേജ തന്നെ തുറന്ന് സമ്മതിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ സിഎസ്‌കെ പുതിയ നായകനെ കണ്ടെത്തി ടീമിലേക്കെത്തിക്കേണ്ടതായുണ്ട്.

2

ജഡേജയെ നായകനാക്കിയപ്പോള്‍ പ്രതീക്ഷകളേറെയായിരുന്നെങ്കിലും അദ്ദേഹത്തിന് മികവ് കാട്ടാനായില്ല. ഇതോടെ നായകസ്ഥാനത്ത് നിന്ന് വഴിമാറിക്കൊടുക്കേണ്ടി വന്നു. ജഡേജയുടെ കരിയറിലേക്ക് നോക്കുമ്പോള്‍ ഏറ്റവും ഉചിതമായ തീരുമാനമാണ് അദ്ദേഹം എടുത്തിരിക്കുന്നത്. എന്നാല്‍ അടുത്ത വര്‍ഷം ധോണി കളിക്കാതിരുന്നാല്‍ പകരമാരെന്നത് വലിയ ചോദ്യമാണ്. നിലവിലെ സാധ്യതകള്‍ പ്രകാരം ധോണി തീര്‍ച്ചയായും സിഎസ്‌കെയിലുണ്ടാവും. എന്നാല്‍ സാഹചര്യം മാറി ധോണി കളിനിര്‍ത്താന്‍ തീരുമാനിച്ചാല്‍ സിഎസ്‌കെയ്ക്കത് കടുത്ത തിരിച്ചടിയാവുമെന്നുറപ്പ്.


ജഡേജ നായകസ്ഥാനം പാതിവഴിയില്‍ ഉപേക്ഷിക്കാനുള്ള തീരുമാനത്തെക്കുറിച്ചും ധോണി പ്രതികരിച്ചു. ജഡേജയുടെ പ്രകടനം മോശമായ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് ധോണി പറഞ്ഞത്. ജഡേജയുടെ മികച്ച പ്രകടനം സിഎസ്‌കെയ്ക്ക് അത്യാവശ്യമാണ്. എന്നാല്‍ നായകന്റെ സമ്മര്‍ദ്ദം ജഡേജയെ ബാധിക്കുന്നു. ക്യാപ്റ്റന്‍സിയില്‍ ആദ്യ രണ്ട് മത്സരത്തില്‍ സഹായിച്ചു. എന്നാല്‍ സ്പൂളില്‍ കോരി നല്‍കാവുന്ന കാര്യമല്ല അതെന്നും ധോണി പറഞ്ഞു.

3

സീനിയര്‍ താരങ്ങളെവെച്ച് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന സിഎസ്‌കെയ്ക്ക് ഇത്തവണ ആ മാജിക് കാട്ടാനായിട്ടില്ല. റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായിഡു, റുതുരാജ് ഗെയ്ക് വാദ് എന്നിവര്‍ക്ക് സ്ഥിരതയില്ല. മോയിന്‍ അലിക്ക് അവസാന സീസണിലെ വെടിക്കെട്ട് ആവര്‍ത്തിക്കാനുമാവുന്നില്ല. ഈ സാഹചര്യത്തില്‍ സിഎസ്‌കെയുടെ എല്ലാ കണക്കുകൂട്ടലുകളും പിഴച്ചു. അവസാന സീസണിലെ ചാമ്പ്യന്മാരായ സിഎസ്‌കെ ഇത്തവണ പ്ലേ ഓഫില്‍ കടക്കാന്‍ ഇനി അത്ഭുതങ്ങള്‍ സംഭവിക്കണം. എന്തായാലും അടുത്ത സീസണില്‍ അടിമുടി മാറ്റം സിഎസ്‌കെയിലുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. ധോണി നായകനായി തുടരുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Monday, May 2, 2022, 11:24 [IST]
Other articles published on May 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+