IPL 2022: ധോണി തുടര്‍ന്നാല്‍ റെയ്‌നയെ വേണ്ട! രണ്ടു പേരെ മാത്രം മതി- ട്വിറ്റര്‍ റെയ്‌ന മയം
2022ലെ ഐപിഎല്ലില്‍ പുതിയ ടീമിനെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചും മെഗാ താരലേലത്തെക്കുറിച്ചുമെല്ലാം ബിസിസിഐ രൂപരേഖ തയ്യാറാക്കിയതിനു പിന്നാലെ ട്വിറ്ററില്‍ ട്രെന്‍ഡിങായിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌ന. ഈ വര്‍ഷം ഒക്ടോബര്‍ മധ്യത്തോടെ പുതിയ രണ്ടു ഫ്രാഞ്ചൈസികളെക്കൂടി അവതരിപ്പിക്കാനും ഡിസംബറില്‍ മെഗാലേലം നടത്താനുമാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.
ഇതിനു പിന്നാലെയാണ് മെഗാ ലേലത്തിനു മുമ്പ് റെയ്‌നയെ സിഎസ്‌കെ നിലനിര്‍ത്തണമോ, വേണ്ടയോ എന്ന കാര്യത്തില്‍ ആരാധകര്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത്. ഇതോടെ ട്വിറ്റര്‍ റെയ്‌നയെക്കൊണ്ട് നിറയുകയും ചെയ്തു. ചില പ്രധാനപ്പെട്ട ട്വീറ്റുകള്‍ ഒന്നു നോക്കാം.

റെയ്‌ന വേണം
ധോണി ഈ സീസണിനു ശേഷം വിരമിക്കുകയാണെങ്കില്‍ സിഎസ്‌കെ നിലനിര്‍ത്തേണ്ടവര്‍- റെയ്‌ന, ജഡേജ സാം, മോയിന്‍/ ചഹര്‍.
ധോണി 2022ലും കളി തുടരുകയാണെങ്കില്‍ സിഎസ്‌കെ നിലനിര്‍ത്തേണ്ടവര്‍-
ധോണി, റെയ്‌ന, ജഡേജ, സാം.
റുതു, ഫഫ് എന്നിവരെ സിഎസ്‌കെ നിലനിര്‍ത്തുമെന്ന് കരുതുന്നില്ലെന്നായിരുന്നു ഒരു യൂസറുടെ ട്വീറ്റ്.

ധോണിയുണ്ടെങ്കില്‍ വേണ്ട
സിഎസ്‌കെ നിലനിര്‍ത്തണ്ട നാലു താരങ്ങള്‍
1) ധോണി കളി തുടരുകയാണെങ്കില്‍
ധോണി, രവീന്ദ്ര ജഡേജ, ദീപക് ചഹര്‍, സാം കറെന്‍.
2) ധോണി വിരമിക്കുകയാണെങ്കില്‍
സുരേഷ് റെയ്, രവീന്ദ്ര ജഡേജ, ദീപക് ചഹര്‍, സാം കറെന്‍.
പുതിയ രണ്ടു ടീമുകള്‍ വരാനിരിക്കുകയാണ്. നമ്മള്‍ നിലനിര്‍ത്തിയില്ലെങ്കില്‍ അദ്ദേഹത്തെ അവര്‍ വാങ്ങും. സിഎസ്‌കെ റുതുരാജിനെ വീണ്ടും വാങ്ങാന്‍ ശ്രമിച്ചേക്കുമെന്നും ഒരു യൂസര്‍ കുറിച്ചു.

രണ്ടു പേര്‍ മാത്രം മതി
മാര്‍ക്കറ്റ് മൂല്യത്തേക്കാള്‍ കൂടുതല്‍ സിഎസ്‌കെ ചെലവഴിക്കരുത്. നിലനിര്‍ത്തേണ്ടത് രണ്ടു പേരെ മാത്രം
രവീന്ദ്ര ജഡേജ (12.5 കോടി)
സാം കറെന്‍ (8.5 കോടി)
മെഗാ ലേലത്തിനായി പണം സൂക്ഷിച്ചുവയ്ക്കാമെന്നായിരുന്നു ഒരു യൂസറുടെ അഭിപ്രായം.

ധോണി വിരമിച്ചാല്‍ റെയ്‌ന
ഈ സീസണിനു ശേഷം എംഎസ് ധോണി വിരമിക്കുകയാണെങ്കില്‍ സുരേഷ് റെയ്‌നയെ നിലനിര്‍ത്താം. റുതുരാജ് ഗെയ്ക്വാദ്, ഫഫി ഡുപ്ലെസി എന്നിവരില്‍ ആരെ നിലനിര്‍ത്തുമെന്നതും കുഴപ്പിക്കുമെന്നായിരുന്നു ഒരു യൂസര്‍ പ്രതികരിച്ചത്.

റെയ്‌ന ക്യാപ്റ്റനാവണം
മഹി വിരമിക്കുകയാണെങ്കില്‍ സാം കറെന്‍, ഫഫ് ഡുപ്ലെസി, റെയ്‌ന, രവീന്ദ്ര ജഡേജ എന്നിവരെ സിഎസ്‌കെ നിലനിര്‍ത്തണം. റെയ്‌നയെ നായകനാക്കുകയും ചെയ്യാം.
എന്നാല്‍ ധോണിയുടെ തീരുമാനം എന്താണ് അറിയേണ്ടതുണ്ട്. സിസ്‌കെ ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മറ്റൊരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.

റെയ്‌ന പുതിയ ടീമിനെ നയിക്കണം
സിഎസ്‌കെ ടീമിനെ എനിക്ക് ഇഷ്ടമാണ്. എന്നാല്‍ 2022ലെ അടുത്ത ഐപിഎല്ലില്‍ സുരേഷ് റെയ്‌ന പുതിയ ടീമിനു വേണ്ടി കളിക്കുന്നതായിരിക്കും നല്ലത്. പുതുതായി വരുന്ന ടീമിന്റെ നായകനാവുകയും വേണമെന്നായിരുന്നു ഒരു യൂസറുടെ അഭിപ്രായം.

നാലു പേരെ നിലനിര്‍ത്തണം
2022ലെ ഐപിഎല്ലിലും എംഎസ് ധോണി സിഎസ്‌കെയ്ക്കു വേണ്ടി ഉറപ്പായിട്ടും കളിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. അതുകൊണ്ടു തന്നെ സിഎസ്‌കെ നിലനിര്‍ത്തേണ്ടവര്‍
ധോണി
റെയ്‌ന
ജഡേജ
കറെന്‍
കാരണം ലേലത്തില്‍ വന്‍ തുക ലഭിക്കാനിടയുള്ള താരങ്ങളാണ് ഈ നാലു പേരും. ദയവു ചെയ്ത് ഈ നാലു പേരെ മാത്രം നിലനിര്‍ത്തൂ. ലേലത്തില്‍ ഫഫ് ഡുപ്ലെസി, ദീപക് ചഹര്‍ എന്നിവരെ തിരികെ വാങ്ങുകയും ചെയ്യാമെന്നായിരുന്നു ഒരു ട്വീറ്റ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications